ദീപാവലി അവധി ആഘോഷത്തിന് ഇന്ത്യന്‍ സഞ്ചാരികളെത്തുമെന്ന് പ്രതീക്ഷിച്ച് തായ്‌ലന്‍ഡ്

thailand-trip2
Saiko3p/Shutterstock
SHARE

ദീപാവലിക്കാലത്ത് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ വന്‍ കുത്തൊഴുക്ക് പ്രതീക്ഷിച്ച് തായ്‌ലന്‍ഡ്. ദീപാവലി അവധിദിനങ്ങളില്‍ ഇന്ത്യക്കാർ വന്‍ തോതിൽ തായ്‌ലന്‍ഡിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തായ് ടൂറിസം കൗൺസിൽ വൈസ് പ്രസിഡന്‍റ് സോംസോംങ് സചാഫിമുഖ് പറഞ്ഞു. കോവിഡ് വാക്സിനേഷന്‍ എടുത്ത സഞ്ചാരികള്‍ക്ക് നവംബർ ഒന്നുമുതൽ ക്വാറന്റീൻ ഒഴിവാക്കുന്നത് ടൂറിസം പുനരുജ്ജീവനത്തിന് സഹായിക്കുമെന്നു കരുതുന്നതായും അവർ പറഞ്ഞു.

കോവിഡിനു മുന്‍പ് തായ്‌ലന്‍ഡ് സന്ദര്‍ശിച്ചിരുന്ന വിദേശികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. ബീച്ചുകളില്‍ അവധിക്കാല ആഘോഷങ്ങള്‍ക്കായും കോണ്‍ഫറന്‍സുകള്‍ക്കായും മറ്റു ചടങ്ങുകള്‍ക്കായുമെല്ലാം ഇന്ത്യക്കാര്‍ കൂട്ടമായി ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വന്‍തോതില്‍ അയവ് വരുത്തുന്നതിലൂടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാവും എന്നാണ് കണക്കുകൂട്ടല്‍.

thailand

തായ്‌ലന്‍ഡിലേക്കുള്ള ഓരോ യാത്രകളിലും ഇന്ത്യൻ യാത്രക്കാർ ശരാശരി അരലക്ഷം മുതല്‍ ഒന്നരലക്ഷം രൂപ വരെ ചിലവഴിക്കുന്നു എന്നാണു കണക്ക്. ഇത് കൂടാതെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്, ഹോട്ടല്‍ മുതലായ വിവിധ മേഖലകളില്‍ നിന്നു ലക്ഷക്കണക്കിന്‌ രൂപ വരുമാനമായി വേറെയും ലഭിക്കുന്നു.  

2019 ൽ ഏകദേശം 2 ദശലക്ഷം ഇന്ത്യന്‍ സഞ്ചാരികളാണ് തായ്‌ലന്‍ഡ് സന്ദർശിച്ചത്. ചൈന, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിനു തൊട്ടുപിറകിലായിരുന്നു ഇന്ത്യയില്‍ നിന്നുള്ളവരുടെ സ്ഥാനം. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും ലഭിക്കുന്നതിന്‍റെ അത്രത്തോളം വരില്ലെങ്കിലും ഇന്ത്യന്‍ സഞ്ചാരികളില്‍ നിന്നും ലഭിക്കുന്ന വരുമാനം തായ് ടൂറിസം വ്യവസായത്തിന്‍റെ അവിഭാജ്യഘടകം തന്നെയാണെന്ന് സോംസോങ് പറഞ്ഞു.

thailand

ഈ വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ വെറും 73,932 വിദേശ വിനോദസഞ്ചാരികള്‍ മാത്രമാണ് തായ്‌ലന്‍ഡിലെത്തിയത്. കോവിഡ് ടൂറിസം മേഖലയിൽ 3 ദശലക്ഷം പേര്‍ക്ക് തൊഴിൽ നഷ്ടമായതായാണ് കണക്ക്. വരും മാസങ്ങളില്‍ ഈ നഷ്ടം നികത്താനാവുമെന്നും ടൂറിസം മേഖലയെ വീണ്ടും കൈപിടിച്ചുയര്‍ത്തി കൊണ്ടുവരാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

English Summary: Indians can help support Thai tourism, Diwali may be a great opportunity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA