സ്പെയിനിൽ ഹോട്ട് വെക്കേഷൻ ആഘോഷിച്ച് പ്രിയങ്ക ചോപ്ര; ഹിറ്റായി നിക്കിന്റെ കമന്റ്

Priyanka-Chopra-Spain
Image: Instagram
SHARE

ഇന്നും സോഷ്യലിടം ആഘോഷിച്ചുകൊണ്ടിരിക്കുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും. പ്രണയാതുരമായ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് ഇരുവരും സൈബർ ലോകത്ത് സജീവവുമാണ്. ഇപ്പോഴിതാ തന്റെ അവധിയാഘോഷ ചിത്രങ്ങളിലൂടെ വീണ്ടും ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നു താരജോഡികൾ. പ്രിയങ്കയുടെ ഹോട്ട് പിക്കിനെക്കാൾ അതിന് നിക്ക് നൽകിയ കമന്റാണ് പക്ഷേ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

സിറ്റാഡൽ എന്ന തന്റെ പുതിയ പ്രൊജക്ടിന്റെ ഷൂട്ടിനായിട്ടാണ് സ്‌പെയിനിലെ വലൻസിയയിൽ പ്രിയങ്ക എത്തിയിരിക്കുന്നത്. ചിത്രീകരണത്തിനിടെ കിട്ടിയ ഒഴിവു സമയം ഒരു ആഡംബര യാട്ടിൽ ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അമ്മ മധു ചോപ്രയും സഹപ്രവർത്തകരും കോസ്റ്റ്യൂം ഡിസൈനർ സാറ സെൻസോയ്, പ്രിയങ്കയുടെ വളർത്തുപട്ടി ഡയാനയും  ഒപ്പമുണ്ട്. സ്വീം സ്യൂട്ടിലുള്ള പ്രിയങ്കയുടെ ചിത്രങ്ങൾക്ക് ആരാധകരും സുഹൃത്തുക്കളും കമന്റ് ചെയ്തപ്പോൾ അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഭർത്താവ് നിക്ക് ജൊനാസിന്റെ കമന്റ് തന്നെ. മഞ്ഞ നിറത്തിലെ നീന്തൽ കുപ്പായമിട്ട് നിൽക്കുന്ന പ്രിയങ്കയുടെ ഗ്ലാമറസ് ചിത്രത്തിന് ഡാം ഗേൾ എന്നാണ് നിക്ക് കമന്റിട്ടത്. കടലിൽ നീന്തുന്നതും വളർത്തുനായ ഡയാനയെ ചുംബിക്കുന്ന ചിത്രങ്ങളുമെല്ലാം പ്രിയങ്ക ഷെയർ ചെയ്തിട്ടുണ്ട്. 

Priyanka-Chopra-Spain2
Image: Instagram

വലൻസിയ സഞ്ചാരികളുടെ പ്രിയയിടം

ബാഴ്‌സലോണയും മാഡ്രിഡും കഴിഞ്ഞാൽ സ്പെയിനിൽ ഏറ്റവും തിരക്കേറിയ നഗരവും വിനോദസഞ്ചാര കേന്ദ്രവുമാണ് വലൻസിയ. സ്പെയിനിന്റെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന, 2,000 വർഷം പഴക്കമുള്ള ഈ നഗരം വിശാലമായ കടൽത്തീരങ്ങൾ, ആകർഷകമായ വാസ്തുവിദ്യ, ആവേശകരമായ ഭക്ഷണവും സംസ്കാരവും, മറ്റ് വലിയ സ്പാനിഷ് നഗരങ്ങളിൽ കാണാത്ത ജനക്കൂട്ടവും എല്ലാം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് സ്പെയിനിലെ മൂന്നാമത്തെ വലിയ നഗരമാണ്. വലൻസിയയിലെ പ്രധാന ആകർഷണങ്ങൾ, കത്തീഡ്രൽ, മെർകാഡോ സെൻട്രൽ, യുനെസ്കോ പൈത്രക ലിസ്റ്റിൽ ഉൾപ്പെടുത്തിയ ലോഞ്ച ഡി ലാ സെഡ എന്നിവയാണ്. ഇവയെല്ലാം തന്നെ നഗര കേന്ദ്രത്തിന് ചുറ്റുമായതിനാൽ നടന്നു കാണാൻ കഴിയും.

ഏകദേശം 20 കിലോമീറ്റർ നീളമുള്ള, ബീച്ചുകളും ഒരു വർഷത്തിൽ 300 ലധികം ചൂട് ദിവസങ്ങളും ഉള്ള വലൻസിയ ഒരു വേനൽക്കാല ഡെസ്റ്റിനേഷനാണ്. ഓൾഡ് ടൗണിന് ഏറ്റവും അടുത്തുള്ള ലാസ് അരീനാസ്, ലാ മൽവാരോസ, ലാ പാറ്റകോണ എന്നീ നഗര ബീച്ചുകൾ എല്ലാവർഷവും സഞ്ചാരികളെ കൊണ്ട് നിറയും. വൈകുന്നേരങ്ങളിൽ തീരത്തു തന്നെയുള്ള ബാറുകളിലൊന്നിൽ നല്ലൊരു വൈനോ ബിയറോ നുകർന്ന് ജീവിതത്തിലെ ഏറ്റവും സുന്ദരമായ സൂര്യാസ്തമയങ്ങളിലൊന്ന് വലൻസിയയിൽ ആസ്വദിക്കാം.

English Summary: Priyanka Chopra's "Perfect Day Off" Pics From Spain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA