ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് സൗജന്യം; ഇന്ത്യന്‍ സഞ്ചാരികളെ കാത്ത് ശ്രീലങ്ക

Srilanka
SHARE

കൊച്ചി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ലോകമാകെയുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ശ്രീലങ്ക. ഒരു ഇടവേളയ്ക്കു ശേഷം എത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആകര്‍ഷകമായ ഓഫറുകളാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കൊളംബോയിലേക്ക് പറക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ഒരു ടിക്കറ്റെടുത്താല്‍ മറ്റൊരെണ്ണം സൗജന്യമായി നേടാം. ഒക്ടോബര്‍ 31 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്കാണ് ഈ ഓഫറുള്ളത്. ശ്രീലങ്കന്‍ ഹോളീഡേയ്‌സിന്റേയോ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റേയോ വെബ്‌സൈറ്റിലൂടെ വേണം ബുക്ക് ചെയ്യാന്‍.

Srilankan-Airlines

പുതുക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കാം. പുറപ്പെടുന്ന രാജ്യത്തു നിന്നുള്ള  നെഗറ്റീവ് പിസിആര്‍ ഫലം കൈവശമുള്ളവര്‍ക്ക് ശ്രീലങ്കയില്‍ ടെസ്റ്റിന് വിധേയമാകേണ്ടതില്ല.

Srilanka1
Photo: IANS

കോവിഡില്‍ പ്രതിസന്ധിയിലായ വിനോദ സഞ്ചാരമേഖലയെ ശക്തിപ്പെടുത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനമ. കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ശ്രീലങ്കയില്‍ പ്രവേശിക്കാം. കോവിഡ് വാകിസനേഷന്‍ പതിനാല് ദിവസം മുമ്പ് പൂര്‍ത്തിയാക്കിയിരിക്കണം എന്നതു മാത്രമാണ് നിബന്ധന.

ഇന്ത്യയില്‍ നിന്ന് പഴയപോലെ കൂടുതല്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കന്‍ ടൂറിസം മേഖല. ഡൽഹി, ചെന്നൈ, മുംബൈ ഉള്‍പ്പെട  ഇന്ത്യയിലെ പ്രധാനപ്പെട്ട ഒമ്പത് നഗരങ്ങളില്‍ നിന്നാണ് നിലവില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ പറക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയില്‍ നിന്നും സര്‍വീസുണ്ട്. 'ബെവണ്‍ ഗെറ്റ് വണ്‍ ടിക്കറ്റ്' ഓഫര്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ യാത്രക്കാര്‍ ശ്രീലങ്കയിലേക്ക് പറക്കുമെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കണക്കുകൂട്ടല്‍.

English Summary: Indian travellers can avail the special "buy one and get one free" offer that was introduced by SriLankan Airlines last month

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA