ദുബായ് ബീച്ചില്‍ അടിപൊളി സെല്‍ഫിയെടുത്ത് നടി ലെന!

lena-trip2
Image From Instagram
SHARE

ദുബായില്‍ അടിച്ചുപൊളിച്ച് നടി ലെന. യാത്രയിലെ മനോഹരമായ നിരവധി വിഡിയോകളും കടല്‍ത്തീരത്തെ മനോഹര കാഴ്ചകളുടെ ചിത്രങ്ങളുമെല്ലാം ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഷൂട്ടിന്‍റെ ഭാഗമായാണ് ലെന ദുബായില്‍ എത്തിയത്. 

ഷൂട്ടിന്‍റെ ഭാഗമായും അല്ലാതെയും സ്ഥിരമായി യാത്രകള്‍ ചെയ്യുന്ന ആളാണ്‌ ലെന. യാത്രാ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാനായി യുട്യൂബില്‍ ഒരു വ്ളോഗുമുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ യാത്രകളുടെ വിശേഷങ്ങളും വിഡിയോകളും ലെന തന്റെ ചാനലില്‍ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

അതേസമയം, ഈ വര്‍ഷത്തെ ദുബായ് എക്സ്പോ ആരംഭിച്ചത് മുതൽ ഇന്ത്യയിൽ നിന്നടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്കാണ്. യുഎഇയുടെ സാംസ്കാരിക പൈതൃകം നേരിട്ട് കണ്ടറിയാനും അനുഭവിക്കാനുമുള്ള മികച്ച അവസരമാണ് എക്സ്പോ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫൊറിനേഴ്സ്‌ അഫയേഴ്സിന്‍റെ (ജിഡിആർഎഫ്എ)കണക്ക് പ്രകാരം, ഇക്കഴിഞ്ഞ സെപ്റ്റംബർ 30 മുതൽ ദുബായിലെത്തിയത് അഞ്ചു ലക്ഷത്തോളം സന്ദര്‍ശകരാണ്‌. ടൂറിസത്തിന്‍റെ ശക്തമായ തിരിച്ചുവരവും കോവിഡ്-19ൽ നിന്നുള്ള യുഎഇയുടെ മികച്ച അതിജീവനവുമാണ് ഇത് സൂചിപ്പിക്കുന്നത്.

ഈയിടെ ആഡംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തില്‍ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ദുബായ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി ദുബായില്‍ ഉള്ള ബുര്‍ജ് ഖലീഫയെ തിരഞ്ഞെടുത്തിരുന്നു. 

English Summary: Lena Shares Beautiful Pictures from Dubai Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA