താരങ്ങളുടെ ഇഷ്ട ലൊക്കേഷനിൽ അവധി ആഘോഷിച്ചു ബോളിവുഡ് നടി

Bipasha-Basu
Image From Instagram
SHARE

സെലിബ്രേറ്റികളുടെ മായികാലോകമായ മാലദ്വീപില്‍ അവധിക്കാലം ആഘോഷമാക്കാന്‍ എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ബിപാഷ ബസു. കഴിഞ്ഞ ഫെബ്രേുവരിയിലും കുടുംബമായി താരം ഇവിടെ എത്തിയിരുന്നു.ഭർത്താവ് കരൺ സിംങ് ഗ്രോവറിന്റെ ജന്മദിനം ആഘോഷമാക്കാനാണ് അന്ന് എത്തിയത്. ഒരിക്കല്‍ പോയാൽ വീണ്ടും പോകണം എന്നു തോന്നിപ്പിക്കുന്ന സുന്ദരദ്വീപാണ് ഇവിടം. ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും മനസുകവരുന്ന സൗന്ദര്യമാണ് മാലദ്വീപിന്.

മാലദ്വീപിലെ മനോഹാരിതയിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ നടി പങ്കുവച്ചിരിക്കുന്നത്.വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപ് ഹണിമൂൺ ആഘോഷിക്കുന്നവർക്കും കപിൾസിനുമെല്ലാം ഏറ്റവും പ്രിയപ്പെട്ടയിടമാണ്. കുറഞ്ഞ ചെലവിലെ താമസം മുതൽ അത്യാഡംബരം നിറഞ്ഞ റിസോർട്ട് താമസവും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ബിപാഷ ബസു താമസത്തിലായി തൊരഞ്ഞെടുത്തത് കാന്‍ഡിമ മാല്‍ദീവ്സാണ്.

താമസം

മാലദ്വീപ് സമൂഹങ്ങളിലെ വലിയ ദ്വീപായ ധാലു അറ്റോളില്‍ സ്ഥിതി ചെയ്യുന്ന കാന്‍ഡിമ മാല്‍ദീവ്സിലാണ് ബിപാഷയുടം താമസം. സ്റ്റൈലിഷായി രൂപകൽപ്പന ചെയ്ത 266 സ്റ്റുഡിയോകളും വില്ലകളും, സുന്ദരമായ 10 ഡൈനിങ് ഇടങ്ങളും വാട്ടര്‍ സ്പോര്‍ട്സ്, ബീച്ച് ക്ലബ്, ടെന്നീസ്, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ തുടങ്ങി രസകരമായ വിനോദങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ലക്ഷ്വറി റിസോര്‍ട്ടാണ് ഇത്. വെലാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു മുപ്പത് മിനിറ്റ് വിമാനയാത്രയും തുടർന്ന് ഇരുപത് മിനിറ്റ് ബോട്ട് യാത്രയും ചെയ്താല്‍ ഇവിടെയെത്താം.

English Summary: Bipasha Basu Shares Beautiful Pictures from Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA