ADVERTISEMENT

ഡിസംബർ, മഞ്ഞു പെയ്യുകയും തണുപ്പിന്റെ കരങ്ങൾ പുണരുകയും ചെയ്യുന്ന മാസം. വിവാഹത്തിനു ഏറ്റവും അനുയോജ്യമായ മാസങ്ങളിൽ ഒന്നുകൂടിയാണിത്. നീണ്ട നാളുകളുടെ ഒരുക്കത്തിനും കാത്തിരിപ്പിനും ശേഷമാണ് ഓരോ വിവാഹങ്ങളും ആ ധന്യദിനത്തിലേക്കെത്തുന്നത്. വിവാഹത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്നുമൊഴിഞ്ഞു പ്രിയപ്പെട്ട ആൾക്കൊപ്പം മനോഹരമായ ഒരിടത്തു മധുവിധു ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്ന ചിലയിടങ്ങളുണ്ട്. വലിയ ചെലവില്ലാതെ, എന്നാൽ ഉള്ളം കവരുന്ന കാഴ്ചകൾ സ്വന്തമായുള്ള ചില സുന്ദരമായ സ്ഥലങ്ങൾ. മധുവിധു ദിവസങ്ങളെ ജീവിതാന്ത്യം വരെ അവിസ്മരണീയമാക്കി നിലനിർത്താൻ ഈ സ്ഥലങ്ങൾ സഹായിക്കും.

ജോധ്പൂർ, ഇന്ത്യ 

ഇന്ത്യയുടെ നീല നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ജോധ്പൂർ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്. മധുവിധു ആഘോഷിക്കാൻ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇവിടെ ധാരാളം പേർ എത്തിച്ചേരാറുണ്ട്. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മനോഹരമാക്കുന്ന ഈ നഗരത്തിലെ കാഴ്ചകൾ വർണാനാതീതമാണ്.

വലിയ തുക മുടക്കാതെ തന്നെ ഇവിടെ താമസ സൗകര്യങ്ങൾ ലഭ്യമാണ്. മെഹ്റൻഗഡ് കോട്ട, ഉമൈദ് ഭവൻ കൊട്ടാരം, ജസ്വന്ത് താഡ, മൻഡോർ ഉദ്യാനം തുടങ്ങി കാഴ്ചകളുടെ ഒരു നീണ്ട നിര തന്നെ ജോധ്പൂരിലെത്തുന്നവരെ കാത്തിരിക്കുന്നുണ്ട്. ഡിസംബറിലെ സുഖകരമായ കാലാവസ്ഥ കൂടിയാകുമ്പോൾ മധുവിധു യാത്ര ഏറെ മധുരമുള്ളതാകും.

ഷിംല, ഇന്ത്യ 

Shimla
Image From shutterstock

മധുവിധു ആഘോഷിക്കാൻ ഇന്ത്യയിലേതു സ്ഥലം തെരെഞ്ഞെടുക്കുമെന്നു ചോദിച്ചാൽ, ഒരു നിമിഷം പോലും ആലോചിക്കാതെ ഷിംലയെന്നു മറുപടി പറയാം. അത്രയേറെ മനോഹരിയാണ് ഹിമാചൽപ്രദേശിന്റെ തലസ്ഥാനമായ ഷിംല.  ഡിസംബറിൽ മഞ്ഞിന്റെ മേലങ്കി അണിഞ്ഞു കൂടുതൽ സുന്ദരിയാകും ആ നാട്. ഷിംല ചർച്ച്, സ്കാൻഡൽ പോയിന്റ്, ചാഡ്വിക് വെള്ളച്ചാട്ടം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. മധുവിധു നാളുകൾക്കായി ഷിംല തെരഞ്ഞെടുക്കുമ്പോൾ പോക്കറ്റ് കാലിയാകില്ല എന്നൊരു നേട്ടം കൂടിയുണ്ട്.

വിയറ്റ്നാം

ലോകത്തെമ്പാടുമുള്ള ധാരാളം പേർ മധുവിധു ആഘോഷിക്കാനായി തെരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. വലിയ തുക ചെലവഴിക്കാതെ താമസമുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുമെന്നതും അതിസുന്ദരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുമെന്നതുമാണ് വിയറ്റ്നാം തെരഞ്ഞെടുക്കാൻ ഭൂരിപക്ഷം പേരെയും പ്രേരിപ്പിക്കുന്നത്. 

Mauritius
Image From shutterstock

ബീച്ചുകളാണ് ഈ രാജ്യത്തിൻറെ സൗന്ദര്യം. ചരിത്രം, കല, സംസ്കാരം എന്നിവ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു നാടുകൂടിയാണിത്.  സാഹസിക വിനോദങ്ങളിൽ ഏർപ്പെടാമെന്നതും അതിനൊപ്പം തന്നെ സൂര്യാസ്തമയ ശോഭ കണ്ടു മനം നിറയ്ക്കാൻ കഴിയുമെന്നതുമാണ് വിയറ്റ്നാമിനെ പ്രിയപ്പെട്ട രാജ്യമാക്കി മാറ്റുന്നത്.

ശ്രീലങ്ക 

ഏഷ്യയിലെ അതിസുന്ദരിയായ ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക. കടലിന്റെ മായിക കാഴ്ചകളാണ് ശ്രീലങ്കയുടെ മാറ്റുകൂട്ടുന്നത്. വ്യത്യസ്തമായ സംസ്കാരവും വിവിധ ഭാഷകളും വംശങ്ങളുമൊക്കെ അടങ്ങുന്നതാണ് ഈ കൊച്ചുരാജ്യം. കയ്യിലൊതുങ്ങുന്ന തരത്തിലുള്ള താമസ സൗകര്യവും ഭക്ഷണവുമൊക്കെ ലഭിക്കുമെന്നതു കൊണ്ടുതന്നെ മധുവിധു യാത്രയ്ക്കായി മടിക്കാതെ ശ്രീലങ്ക തെരഞ്ഞെടുക്കാം. മനോഹരമാണ് ഇവിടുത്തെ ഓരോ ബീച്ചുകളും. കടലിന്റെ കാഴ്ചകൾ എത്ര കണ്ടാലും മതിയാകാത്തവർക്കു ശ്രീലങ്ക അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കുക തന്നെ ചെയ്യും.

ഫുക്കറ്റ്, തായ്‌ലൻഡ് 

Phuket

ഭീമമായ തുക മുടക്കാതെ മധുവിധു നാളുകൾ ആഘോഷമാക്കാൻ സഹായിക്കുന്ന ഒരിടമാണ് തായ്‌ലൻഡിലെ ഫുക്കെറ്റ്. ഫാങ് എൻഗാ ബേ, പാറ്റോംഗ് ബീച്ച്, കരോൺ ബീച്ച് എന്നിവിടങ്ങളിലെ മായിക കാഴ്ചകൾ വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളെ അവിസ്മരണീയമാക്കും. ഫി ഫി ദ്വീപും മണൽപുറത്തെ കാൻഡിൽ ലൈറ്റ് ഡിന്നറുമൊക്കെ പുതുജീവിതത്തെ എക്കാലത്തും മധുരതരമാക്കും.

മൗറിഷ്യസ് 

bali
Image From shutterstock

തീരത്തെ തൊട്ടു തലോടി പോകുന്ന തിരകളെ കൺനിറയെ കണ്ടുകൊണ്ടു പ്രണയിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ? ബീച്ചിലെ മണൽപുറങ്ങളിൽ എത്രനേരമിരുന്നാലും മതിവരാത്തവർക്കു മൗറിഷ്യസ് മികച്ച അനുഭവമായിരിക്കും. പോക്കറ്റിനിണങ്ങുന്ന രീതിയിലുള്ള താമസ സൗകര്യങ്ങൾ ലഭിക്കുന്ന ഒരു രാജ്യം കൂടിയാണിത്. ധാരാളം വിനോദങ്ങൾ സന്ദർശകർക്കു ഇവിടെ ആസ്വദിക്കാവുന്നതാണ്. ഡിസംബറിലെ സുഖകരമായ കാലാവസ്ഥ കൂടിയാകുമ്പോൾ മധുവിധു നാളുകൾ മനോഹരമാകുക തന്നെ ചെയ്യും. 

ബാലി, ഇന്തോനീഷ്യ

പ്രകൃതി അതിന്റെ മുഴുവൻ സൗന്ദര്യവും എടുത്തണിഞ്ഞു നിൽക്കുന്ന നാടുകളിലൊന്നാണ് ബാലി. ഹൃദയം കവരുന്ന ബീച്ചുകളും വ്യത്യസ്ത സംസ്കാരവുമാണ് ബാലിയെ മറ്റുള്ള നാടുകളിൽ നിന്നും വേറിട്ട് നിർത്തുന്നത്. വലിയ തുക മുടക്കാതെ തന്നെ താമസിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ധാരാളം ദമ്പതികൾ മധുവിധുക്കാലം ആഘോഷമാക്കാനായി ഇവിടെ എത്താറുണ്ട്. ബാലിയുടെ മനോഹാരിത ആസ്വദിക്കാനായി ഒരു യാത്രയ്ക്കു പദ്ധതിയിടുന്നുണ്ടെങ്കിൽ ഡിസംബർ മാസം അതിനേറ്റവും അനുയോജ്യമാണ്. 

English Summary: Budget Honeymoon Destinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com