ADVERTISEMENT

കണ്ണിനെയും കാതുകളെയും വിസ്മയിപ്പിക്കുന്ന വിചിത്രവും നിഗൂഢവുമായ നിരവധിയിടങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. ആ കാഴ്ചകൾ തേടിയിറങ്ങുന്ന സഞ്ചാരപ്രിയരുമുണ്ട്. കാഴ്ചകൾ കൊണ്ട് സന്ദര്‍ശകരെ അദ്ഭുതപ്പെടുത്തുന്നയിടമാണ് തുര്‍ക്കി.

ഗുഹവീടുകള്‍

തുർക്കിയിലെ ഇസ്താംബുൾ നഗരത്തിൽ നിന്നു 300 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പുരാതന നഗരമാണ് കപ്പഡോഷ്യ. ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവുമായി സവിശേഷതകള്‍ നിറഞ്ഞ നിരവധി പ്രദേശങ്ങളുള്ള കപ്പഡോഷ്യ തുര്‍ക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വിചിത്രാകൃതിയുള്ള പാറക്കെട്ടുകൾക്കും അതിശയകരമായ ഹോട്ട് എയർ ബലൂണിങ് അവസരങ്ങൾക്കും പേരുകേട്ട കപ്പഡോഷ്യയില്‍ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ നിരവധി അദ്ഭുതങ്ങളുണ്ട്‌. പ്രത്യേകതരം ഭൂപ്രകൃതി കാരണം മറ്റൊരു ഗ്രഹത്തില്‍ എത്തിയ പോലെയുള്ള മായികമായ അനുഭൂതിയാണ് ഇവിടം സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

turkey3
Image from Shutterstock

നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഉറച്ച് എങ്ങും മലനിരകളായി മാറിയത് കാണാം. ഈ മലകൾ തുരന്ന് വീടുകളും റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. പ്രാചീനകാലത്ത് ഈ പ്രദേശത്ത് വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്.

പമുക്കലെ

ഒറ്റനോട്ടത്തിൽ പല തട്ടുകളിലുള്ള കുറേ കുളങ്ങൾ. വെളുത്ത പ്രതലത്തിൽ കെട്ടിക്കിടക്കുന്ന നീലത്തടാകങ്ങൾ ആരെയും അമ്പരപ്പിക്കും. പടിഞ്ഞാറൻ തുർക്കിയിലെ പമുക്കലെ പട്ടണത്തിലാണ് നീലാകാശം പ്രതിഫലിപ്പിക്കുന്ന ധാതു സമ്പന്നമായ താപ ജലം ഇത്തരത്തിൽ ഒരു പ്രതിഭാസം തീർത്തിരിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽപെട്ട ഈ സ്ഥലം ഏകദേശം 2,200 വർഷങ്ങൾക്ക് മുമ്പു നിർമിക്കപ്പെട്ട ഒരു പ്രകൃതിദത്ത തെർമൽ സ്പാ ആണെന്നു പറയാം. ക്ഷേത്രങ്ങൾ, ഗ്രീക്ക് സ്മാരകങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം.

ആയിരക്കണക്കിനു വർഷങ്ങളായി, കാൽ‌സൈറ്റ് നിറഞ്ഞ ജലം കോട്ടൺ കോട്ട എന്ന് അറിയപ്പെടുന്ന പമുക്കലെയിൽ ശോഭയുള്ള കാൽസ്യം ബൈകാർബണേറ്റ് നിക്ഷേപങ്ങൾക്കിടയിൽ പ്രകൃതിദത്ത ധാതു തടങ്ങൾ രൂപികരിച്ചിരിക്കുന്നു.

cappadocia-image-845-440-1-
Image from Shutterstock

ഇവ കൂടാതെ, ഉച്ചിസാർ കോട്ട, ത്രീ സിസ്റ്റർ റോക്ക് പനോരമ പോയിന്റ്, റെഡ് വാലി, റോസ് വാലി, ഇഹ്‌ലാര വാലി, പീജ്യന്‍ വാലി തുടങ്ങിയവയും സഞ്ചാരികള്‍ സ്ഥിരം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളാണ്. ഹൈക്കിങ്, മൗണ്ടെയ്‌ൻ ബൈക്കിങ്, കുതിരസവാരി, ചരിത്ര ടൂറുകൾ, കൾച്ചർ ടൂറുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിനോദങ്ങളും ഇവിടെയുണ്ട്.

English Summary: Turkey Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com