‘കടലിനടിയിൽ നിമോയെ കണ്ടു, അവനും കൂട്ടുകാരനും ക്യൂട്ട്’; ദ്വീപിൽ അവധിയാഘോഷിച്ച് നടി

hegdepooja
SHARE

'അങ്ങ് വൈകുണ്ഠപുരത്ത്' എന്ന ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം 'കുട്ടിബൊമ്മ' എന്ന പ്രശസ്തമായ ഗാനത്തില്‍ മനോഹരമായി ചുവടുകള്‍ വച്ച നായികയെ ആരും മറക്കില്ല. ആ ഒരൊറ്റ ഗാനവും അതിന്‍റെ വിവിധ ഭാഷകളിലുള്ള പരിഭാഷകളും വന്നതോടെ, മുംബൈക്കാരിയായ പൂജ ഹെഗ്‌ഡെ, തെന്നിന്ത്യയ്ക്ക് മുഴുവന്‍ പ്രിയങ്കരിയായി മാറി.

2012ൽ പുറത്തിറങ്ങിയ 'മുഗമുദി' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഈ മുപ്പത്തിയൊന്നുകാരി, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങിയിട്ടുണ്ട്. മുൻ സൗന്ദര്യ മത്സരാർത്ഥി കൂടിയായ പൂജ, 2010ൽ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായിരുന്നു.  ഇപ്പോഴിതാ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ സമയം മാലദ്വീപില്‍ അടിച്ചുപൊളിക്കുന്ന പൂജയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കടലിലൂടെ നീന്തുന്ന മനോഹര ചിത്രം പങ്കുവച്ച് ‘കടലിനടിയിൽ നിമോയെ കണ്ടു, അവനും കൂട്ടുകാരനും ക്യൂട്ടാണെന്നും കുറിച്ചിട്ടുണ്ട്.

മാലദ്വീപിലെ അതിമനോഹരമായ ആഡംബര റിസോര്‍ട്ടുകളില്‍ ഒന്നായ 'ഹുവാഫെൻ ഫുഷി മാല്‍ദീവ്സി'ലാണ് പൂജയുടെ വെക്കേഷന്‍. നോർത്ത് മാലെ അറ്റോളില്‍ സ്ഥിതിചെയ്യുന്ന ഈ റിസോര്‍ട്ട്, രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്പീഡ് ബോട്ടിൽ കേവലം 30 മിനിറ്റിനുള്ളിൽ എത്തിച്ചേരാവുന്ന ദൂരത്തിലാണ്. വെള്ളത്തിനടിയില്‍ നിര്‍മിച്ച സ്പായും പൂളോടു കൂടിയ ബീച്ച് ബംഗ്ലാവുകളും മെഡിറ്ററേനിയന്‍, ജാപ്പനീസ്, ലാറ്റിന്‍ രുചികള്‍ വിളമ്പുന്ന ഡൈനിങ് ഏരിയകളും ഡൈവിങ്, സ്കൂബ, സ്നോര്‍ക്കലിങ് തുടങ്ങിയ സമുദ്രവിനോദങ്ങളും സണ്‍സെറ്റ് ക്ര്യൂസിങ്ങുമെല്ലാമായി ഒരു മായാലോകമാണ് ഹുവാഫെൻ ഫുഷി. 

റിസോര്‍ട്ടിന്‍റെ വുഡന്‍ ഡെക്കില്‍ നിന്നും ഓറഞ്ച് ബിക്കിനിയണിഞ്ഞ് നടന്നുവരുന്ന മറ്റൊരു ചിത്രവും പൂജ പോസ്റ്റ്‌ ചെയ്തിരുന്നു. വെള്ളത്തിനടിയിലൂടെ സ്നോര്‍ക്കലിങ് നടത്തുന്ന ചിത്രങ്ങളും റിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോയും പൂജ പങ്കുവച്ചിട്ടുണ്ട്.

English Summary: Pooja Hegde Shares Beautiful Pictures from Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA