ADVERTISEMENT

ലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം പോർച്ചുഗലിൽ സഞ്ചാരികൾക്കായി തുറന്നു. 516 മീറ്റർ നീളമുള്ള പാലത്തിന്റെ വിശേഷങ്ങള്‍ അറിയാം.

494 മീറ്റർ നീളമുള്ള ചാൾസ് ക്വോനെൻ സസ്പെൻഷൻ ബ്രിജായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം എന്ന പെരുമ സ്വന്തമാക്കിയിരുന്നത്. എന്നാൽ ആ പ്രശംസ ഇപ്പോൾ പോർച്ചുഗീസുകാർക്ക് സ്വന്തമാണ്. യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളിൽ ഒന്നായ അരൂക ജിയോ പാർക്കിന് മുകളിലായി പണികഴിപ്പിച്ചിരിക്കുന്ന ഈ പാലത്തിന്റെ പേര് 516 അരൂക്ക എന്നാണ്. നീളത്തില്‍ മാത്രമല്ല ഉയരത്തിന്റെ കാര്യത്തിലും ഈ പാലം അദ്ഭുതമാണ്. അരൂക ജിയോപാർക്കിലെ പൈവ നദിക്ക് മുകളിൽ, നദിയിൽനിന്ന് ഏകദേശം 175 മീറ്ററോളം ഉയരത്തിലാണ് ഈ പാലം. ഈ പ്രദേശത്തിനു ചുറ്റും പർവതങ്ങളും പച്ചവിരിച്ച താഴ്‌‌‌വരകളുമൊക്കെയാണ്. 

പാലത്തിന്റെ രൂപകൽപന ടിബറ്റൻ ശൈലിയിലാണ്. 2017 ൽ നിർമാണം ആരംഭിച്ചുവെങ്കിലും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങള്‍ കാരണം പാലത്തിന്റെ സ്ഥാനം മാറ്റേണ്ടിവന്നതിനാൽ കഴിഞ്ഞ ജൂലൈയിലാണ് പാലം പൂർത്തിയായത്. പാലം പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു.

ഭയപ്പെടുത്തുമെങ്കിലും അതിശയമാണ് പാലം

വി ആകൃതിയിലുള്ള കോൺക്രീറ്റ് ടവറുകൾക്കിടയിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ കേബിളുകളിൽ പാലം തൂങ്ങിക്കിടക്കുന്നത് കാണുമ്പോൾ തന്നെ ചങ്കിടിപ്പ് കൂടും. പാലത്തിൽ കയറി താഴേക്കു നോക്കാൻ അസാമാന്യ ധൈര്യം വേണം. എങ്കിലും പാർക്കിലെ സുന്ദരമായ കാഴ്ചകളും ചുറ്റുമുള്ള പർവതങ്ങളും താഴ്‌‌‌വരകളും പാലത്തിലൂടെ നടന്നാൽ ആസ്വദിക്കാം. ഇവിടേക്കു സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാരണവും ഇതുതന്നെയാണ്.

English Summary: World's longest pedestrian suspension bridge Arouca 516

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com