രാജകീയം ഇവിടുത്തെ താമസം; അവധി ആഘോഷമാക്കി ബോളിവുഡ് നടി

Ileana-D'Cruz
SHARE

പുതിയ സ്ഥലങ്ങൾ,സുന്ദര കാഴ്ചകൾ, വിനോദങ്ങൾ അങ്ങനെ യാത്രയെ പ്രണയിക്കുന്ന ബോളിവുഡ് നടിയാണ് ഇല്യാന ഡിക്രൂസ്. അവധിക്കാലയാത്രയുടെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയാക്കാറുമുണ്ട്. ഇൻസ്റ്റഗ്രാമിൽ 13 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അഭിനേത്രിയാണ് ഇല്യാന. കൊറോണക്കാലത്ത് യാത്രപോകാനാവാതെ വീടിനുള്ളിൽ കഴിഞ്ഞിരുന്ന സമയം ഫിജി യാത്രകളുടെ ഒാർമചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. അടുത്തവർഷം സമാനമായ ഒരു യാത്ര തനിക്ക് നടത്താൻ ആകുമെന്ന പ്രതീക്ഷയിലാണെന്നും ഇല്യാന ചിത്രത്തിനൊടൊപ്പം കുറിച്ചിരുന്നു. ഇപ്പോഴിതാ സെലിബ്രേറ്റികളുടെ പറുദീസയിലേക്ക് പറന്ന് എത്തിയിരിക്കുകയാണ് ഇല്യാന. 

നീലക്കടലിന്റെ ചാരുതയിൽ മാലദ്വീപിന് മാറ്റുകൂട്ടി നിരവധി ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എത്ര തവണ യാത്ര നടത്തിയാലും സഞ്ചാരികളെ നിരാശപ്പെടുത്താത്ത സുന്ദരയിടമാണ് മാലദ്വീപ്. സുന്ദരകാഴ്ചകളും അടിപൊളി താമസസ്ഥലങ്ങളും ജലവിനോദങ്ങളും ഉൾപ്പടെ സഞ്ചാരികൾക്ക് വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. അത്യാഡംബരം മുതൽ പോക്കറ്റിലൊതുങ്ങുന്ന താമസസ്ഥലങ്ങളും മാലദ്വീപിലുണ്ട്. 

താമസം ആഡംബര റിസോർട്ടിൽ

ഇല്യാന താമസത്തിനായി മാലദ്വീപിലെ കാഫു നോർത്ത് അറ്റോളിൽ എംഫാർ ഗ്രൂപ്പു തുറന്ന കുഡ വില്ലിങ്ക്ഗിലി എന്ന റിസോർട്ടാണ് തിരഞ്ഞെടുത്തിരിക്കുന്നത്.മാലയിലെ പഞ്ചനക്ഷത്ര റിസോർട്ടുകളുടെ മുൻനിരയിലാണ് കുഡ വില്ലിങ്ക്ഗിലി. കടലും ലഗൂണുകളും കരയും ചേർന്നുള്ള 200 ഏക്കർ സ്ഥലമാണു കുഡ വില്ലിങ്ക്ഗിലിക്കുള്ളത്. 40 ഏക്കറാണു കര. 140 ഏക്കർ കടലും ലഗൂണുമായി ഈ റിസോർട്ടിലുണ്ട്. കടൽ അകത്തേക്കു കയറിക്കിടക്കുന്ന ലഗൂണുകളാണു മാലദ്വീപിന്റെ സൗന്ദര്യം.

ഈ റിസോർട്ടിൽ 56 ബീച്ച് വില്ലകളുണ്ട്. കുടുസുമുറി വില്ലകളല്ല. എല്ലാം വിശാലമായ രാജകീയ വില്ലകൾ. കടലിലെ പഞ്ചാര മണലിലേക്കു തുറക്കുന്ന വാതിലുകളുള്ള വീടുകൾ. ചിലതു രണ്ടു നിലയിലുള്ളതാണ്. മണലിലൂടെ കടൽ നിങ്ങളുടെ വീട് അന്വേഷിച്ചുവരുന്ന ഭംഗി. മുറിയിലിരുന്നു നോക്കിയാൽ ഇളം നീല നിറത്തിൽ ചുറ്റും കടൽ കാണാം. 

English Summary: Ileana Shares Stunning Pictures from her Maldives Vacation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA