ADVERTISEMENT

യാത്രാപ്രേമിയാണോ? എങ്കിൽ ഭൂമിയിലെ ഇൗ മനോഹരയിടം കാണാതെ പോകരുത്.  ഒരേ സമയം സഞ്ചാരികളിൽ അതിശയവും കൗതുകവും നിറയ്ക്കുന്ന നാടാണ് െഎസ്‍‍‍‍‍ലന്‍ഡ്. നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും ജിയോ തെർമൽ പൂളും നോർത്തേൺ ലൈറ്റ്സും ഉൾപ്പടെ സജീവമായ അഗ്നിപർവതങ്ങൾ വരെ ഇന്നാട്ടിലുണ്ട്. വളരെ വ്യത്യസ്തമായ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. .

മഞ്ഞ് ടണൽ

മഞ്ഞിൽ നിറഞ്ഞ കാഴ്ച കാണണോ? എങ്കിൽ ലാൻഗോകുൽ സന്ദർശിക്കാം. ലാൻഗോകുലിലെ പ്രധാന ആകർഷണം ഈ ടണലാണ്. സമുദ്രനിരപ്പിൽ നിന്നും 1400 മീറ്ററോളം ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. മനുഷ്യനിർമിതമാണെന്നതാണ് ഈ ടണലിനെ സംബന്ധിച്ച പ്രധാന സവിശേഷത. എട്ട് വീലുകളുള്ള ക്യാറ്റ് 1 മാൻ ട്രക്ക് ആണ് യാത്രയിലെ സാരഥി. 

glacier-tunnel
Image from Shutterstock

വലിയ ടയറുകളുള്ള ഈ വാഹനത്തിനു റോഡിലെ ഏതു മോശം സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ശേഷിയുണ്ട്. വലിയ കല്ലുകളിലൂടെയും മഞ്ഞിലൂടെയും  ചെളിയിലൂടെയുമൊക്കെ ആയാസരഹിതമായി സഞ്ചരിക്കാനും ഇരുപതു ടൺ വരെ ഭാരം വഹിക്കാനും കഴിവുള്ള ഈ ട്രക്കിലാണ് ഗ്ലേസിയറിലൂടെയുള്ള യാത്ര. അത്രയധികം മനോഹരമാണ് മഞ്ഞു ടണലിലെ അകകാഴ്ചകൾ. കവാടത്തിൽ നിന്നും ഉൾഭാഗത്തേയ്ക്കുള്ള യാത്ര കാൽനടയായാണ്.

ബീയറിൽ കുളിക്കാം

െഎസ്‍‍ലാൻഡിൽ എത്തിയാൽ സുന്ദരകാഴ്ചകൾ മാത്രമല്ല ത്രില്ലടിപ്പിക്കുന്ന അനുഭവങ്ങളുമുണ്ട്. അങ്ങനയൊന്നാണ് ബീയർ ബാത്. െഎസ്‍‍ലാൻഡിലെ ബ്‌ജോർഡബോഡിൻ എന്ന സ്പാ സെന്ററിലാണ് ബിയർ ബാത് ഒരുക്കിയിരിക്കുന്നത്. കംമ്പാല തടികളിൽ നിർമിച്ച ടബ്ബുകളാണ് ബിയർ ബാത്തിനായി ഒരുക്കിയിരിക്കുന്നത്.

iceland
Image from Shutterstock

ബിയറിന് പുറമേ വെള്ളം, യീസ്റ്റ് എന്നിവയും ചേർക്കും. ഒപ്പം നല്ല ചിൽഡ് ബിയർ കുടിക്കാനും കിട്ടും. 20 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ ബിയർ കുടിക്കാൻ നൽകുകയുള്ളു. 16 വയസ്സിൽ താഴെയുള്ളവർ മാതാപിതാക്കളോടൊപ്പം വന്നാൽ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ചൂടുവെള്ളത്തോടൊപ്പം പുളിക്കാത്ത ബിയറായ യംഗ് ബിയർ കലർത്തും ഒപ്പം ബ്രൂവേഴ്സ് യീസ്റ്റും ചേർക്കും വിറ്റമിൻ ബി ധാരാളമായി അടങ്ങിയുള്ള ഇൗ മിശ്രിതം ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നു പറയുന്നു. സുഗന്ധതൈലങ്ങളും ചേർക്കുന്നുണ്ട്. 

പല നിറമാർന്ന കൊടുമുടി

ഐസ്‌ലന്‍ഡിലുള്ള ലാൻഡ്‌മന്നലാഗർ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത് പച്ച, നീല, കറുപ്പ്, മഞ്ഞ, പിങ്ക് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍ ചുറ്റും കാണാനാവുന്ന പര്‍വതകാലഅചയാണ്. ഐസ്‌ലൻഡിലെ ഫല്ലാബാക്ക് നേച്ചർ റിസർവിന്‍റെ ഭാഗമാണ് ലാൻഡ്‌മന്നലാഗർ. 1477 ൽ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് രൂപംകൊണ്ട ലോഗറോണ്‍ ലാവ ഫീൽഡിന്‍റെ അറ്റത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അഗ്നിപര്‍വതപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ നിറങ്ങള്‍ ഇവയ്ക്ക് ലഭിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് വര്‍ഷംതോറും ഈ മനോഹരപ്രദേശത്ത് ട്രെക്കിങ് നടത്താനുവാനായി എത്തുന്നത്. 

പോക്കറ്റ് കീറാതെ യാത്ര പോകാം

വിദേശയാത്രയ്ക്ക് ഭീമമായ തുക ചെലവാകും എന്ന ചിന്തയിൽ മിക്കവരും യാത്ര ഒഴിവാക്കുക പതിവാണ്. കൃത്യമായ പ്ലാനിങ്ങോടെ യാത്രാപദ്ധതി തയാറാക്കിയാൽ പോക്കറ്റ് കീറാതെ പോയിവരാവുന്ന രാജ്യങ്ങളുമുണ്ട്. അങ്ങനയൊരിടമാണ് െഎ‍‍‍സ്‌‌‌ലൻഡ്. സുരക്ഷിതമായി താമസിക്കാവുന്ന കുറഞ്ഞ നിരക്കിലുള്ള താമസസ്ഥലങ്ങള്‍ െഎ‍‍‍സ്‌‌‌ലൻഡിൽ തിരഞ്ഞെടുക്കാം. ഫെബ്രുവരി, മാർച്ച്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് ഐസ്‌ലൻഡ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായത്. ചെലവ് ചുരുക്കിയുള്ള യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ സീസൺ യാത്ര ഒഴിവാക്കാം. 

English Summary: Most Unique Experiences in Iceland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com