കടലിലൂടെ ചീറിപ്പാഞ്ഞ്, മരുഭൂമിയില്‍ തീ കാഞ്ഞ് നടൻ ഗണപതിയുടെ വെക്കേഷന്‍

ganapathi-dubai-trip
Image From Instagram
SHARE

ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ നടനാണ്‌ ഗണപതി എസ് പൊതുവാള്‍. സന്തോഷ് ശിവന്‍റെ 'അനന്തഭദ്രം' എന്ന ചിത്രത്തിന് ഡബ്ബിങ് ചെയ്തുകൊണ്ടാണ് ഗണപതിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. വിവിധ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത താരം, ഇപ്പോഴിതാ, ചേട്ടനായ ചിദംബരം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'ജാന്‍ എ മനി'ന്‍റെയും ഭാഗമായിയിരിക്കുകയാണ്. ഈ വര്‍ഷത്തെ എല്ലാ നല്ല കാര്യങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് വിദേശയാത്രയിലാണ് ഗണപതി ഇപ്പോൾ. യാത്രയുടെ വിശേഷങ്ങള്‍ വിഡിയോയായും ചിത്രങ്ങളായും ഇന്‍സ്റ്റഗ്രാമിലൂടെ ഗണപതി പങ്കുവച്ചിട്ടുണ്ട്.

ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നാണ് ഈ വിഡിയോ എടുത്തിട്ടുള്ളത്. സ്പീഡ് ബോട്ടില്‍ കടലിലൂടെ കുതിച്ചുപായുന്ന നടനെ വിഡിയോയില്‍ കാണാം. പേർഷ്യൻ ഗൾഫിന്‍റെ തീരത്ത്, ദുബായിലെ ജുമൈറ ജില്ലയിലുള്ള പഞ്ചാരമണല്‍ ബീച്ചാണ് ജുമൈറ ബീച്ച്. ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. ബുർജ് അൽ അറബ് (അറബ് ടവർ) ഹോട്ടൽ, വൈൽഡ് വാദി വാട്ടർ പാർക്ക്, ജുമൈറ ബീച്ച് ഹോട്ടൽ, പഴയ മദീനത്ത് ജുമൈറ എന്നിവയുൾപ്പെടെ വലിയ ഹോട്ടലുകളും റിസോർട്ടുകളുമുള്ള ഏരിയയാണിത്‌. ബുർജ് അൽ അറബ് ഹോട്ടലിന്‍റെ ഇരുവശത്തുമായാണ് വൈൽഡ് വാദിവാട്ടർ പാർക്കും ജുമൈറ ബീച്ച് പാർക്കും സ്ഥിതിചെയ്യുന്നത്.

റിയാദില്‍ നിന്നു എണ്‍പത് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ റെഡ് സാന്‍ഡ് മരുഭൂമിയില്‍ നിന്നു ഗണപതി ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയിലെ വടക്കുകിഴക്കൻ റിയാദില്‍ സ്ഥിതിചെയ്യുന്ന ചുവന്ന മണൽത്തിട്ടകള്‍ നിറഞ്ഞ ആകര്‍ഷകമായ മരുഭൂമിയാണിത്‌. ചുറ്റും ഉയരമുള്ള പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു താഴ്‌വര പോലെയാണ് ഈ പ്രദേശം. ക്വാഡ് ബൈക്കില്‍ ഡെസേർട്ട് സഫാരി ആസ്വദിക്കാനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇവിടെയെത്തുന്നത്. വാരാന്ത്യങ്ങളിലാണ് ഇവിടം കൂടുതല്‍ സജീവമാകുന്നത്.

English Summary: Ganapathi Share Travel Pictures from Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA