ADVERTISEMENT

സന്തോഷത്തിന്റ നാട് ക്രിസ്മസ് ആഘോഷത്തിനായി ഒരുങ്ങികഴിഞ്ഞു. ഫിൻ‌ലൻ‌ഡിലെ ക്രിസ്മസ് മാന്ത്രികവും കണ്ണുകൾക്കു വിരുന്നുമാണ്. ലോകത്ത് ഏറ്റവും സുന്ദരമായി ക്രിസ്മസ് ആഘോഷിക്കുന്ന ഇൗ സുന്ദരഭൂമിയിൽ പോയി ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കുന്നവർ കുറവല്ല. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം ഫിൻലൻഡിലേക്ക് സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു.

‘സാന്താ’യുടെ നാട്ടിലേക്ക്

ഫിൻ‌ലൻ‌ഡിലെ ലാപ്‌ലാൻഡിലാണ് സാന്തയുടെ വസതിയെന്നാണു പറയപ്പെടുന്നത്. ഫിൻ‌ലൻഡിന്റെ വടക്കേ അറ്റത്തുള്ള ലാപ്‌ലാൻഡിലേക്കുള്ള ക്രിസ്മസ് കാലത്തെ യാത്ര സ്വപ്നതുല്യമാണ്. ജനസാന്ദ്രത കുറഞ്ഞ ഈ നാട്ടിൽ ക്രിസ്മസ് കാലത്ത് ലോകത്തിന്റെ പല കോണുകളിൽ നിന്ന് സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. അധികം പണം ചെലവഴിക്കാതെ താമസിക്കാവുന്ന സൗകര്യങ്ങളും ലാപ്‌ലാന്‍ഡിലുണ്ട്.

Santa-Claus-Village4
Image from Shutterstock

വർണങ്ങളിൽ പ്രകാശിച്ച അലങ്കാരങ്ങൾ

ഇവിടെ കണ്ണഞ്ചിപ്പിക്കുന്ന ക്രിസ്മസ് അലങ്കാരങ്ങൾ കാണണമെങ്കിൽ ഹെൽസിങ്കിയിൽത്തന്നെ പോകണം. ഫിൻ‌ലൻഡിന്റെ തെക്കൻ തലസ്ഥാനമാണ് ഹെൽ‌സിങ്കി. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷണവലയത്തിലാക്കുന്ന മനോഹാരിതയാണ് ആ നാടിന്. എവിടെയും അലങ്കരിച്ച ക്രിസ്മസ് ട്രീകളും മഞ്ഞു മനുഷ്യരും. വീഥികളെല്ലാം പല നിറത്തിലെ ലൈറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കും.

ഒരു യാത്രയിൽ കാഴ്ച രണ്ടുണ്ട്

Santa-Claus-Village1
Image from Shutterstock

ആകാശത്ത് നിറയുന്ന പച്ചയും നീലയും ചുവപ്പും നിറങ്ങൾ മിന്നി മറയുന്ന കാഴ്ച അഭൗമമായ ഈ പ്രകൃതിപ്രതിഭാസം ഒരിക്കലെങ്കിലും കാണേണ്ടതാണ്. നോര്‍ത്തേണ്‍ ലൈറ്റ്സിന്റെ ഇൗ കാഴ്ച ആസ്വദിക്കാൻ നൂറു കണ്ണുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആരും ആഗ്രഹിക്കും. ഫിൻലൻഡിലെത്തിയാൽ ഇൗ കാഴ്ചയും ആസ്വദിക്കാം. വർഷത്തിൽ ഏകദേശം 200 രാത്രികളിൽ അല്ലെങ്കിൽ നല്ല തെളിഞ്ഞ രാത്രികളിൽ ലാപ്‌‌‌ലാൻഡിന്റെ മാനത്തു നോര്‍ത്തേണ്‍ ലൈറ്റ്സിന്റെ വിസ്മയം തീർക്കും.

സന്തോഷത്തിന്റെ നാട്

കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്‌. ഏറ്റവും സുരക്ഷിതമായ രാജ്യം, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്ന്, ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനം അങ്ങനെ നിരവധി കാര്യങ്ങൾ കൊണ്ട് മറ്റു രാജ്യങ്ങളിൽ നിന്ന് ഫിൻലൻഡ് വ്യത്യസ്തമാകുന്നു. 

Santa-Claus-Village3
Image from Shutterstock

English Summary: Finland's Santa Claus Village Welcomes Tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com