നടി ട്വിങ്കിളിന്റെ പിറന്നാൾ സുന്ദര ദ്വീപിൽ ആഘോഷിച്ച് അക്ഷയ് കുമാര്‍

akshay-kumar
Image From Instagram
SHARE

നടിയും എഴുത്തുകാരിയുമായ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കൊപ്പം മാലദ്വീപില്‍ അവധിക്കാലം അടിച്ചുപൊളിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ട്വിങ്കിൾ ഖന്നയുടെ 48-ാം ജന്മദിനമാണ് ബുധനാഴ്ച. ഭാര്യക്ക് ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ മാലദ്വീപിലെ വെക്കേഷന്‍റെ അടിപൊളി ചിത്രങ്ങളും വിഡിയോകളുമെല്ലാം അക്ഷയ് കുമാര്‍ പങ്കുവച്ചിട്ടുണ്ട്.

റിസോര്‍ട്ടിലെ വുഡന്‍ ഡെക്കിലൂടെ കൂളായി സൈക്കിളോടിക്കുന്ന വിഡിയോ ആരാധകര്‍ ഏറ്റെടുത്തു. ട്വിങ്കിളിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്ന് മറ്റൊരു ചിത്രവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

"നീ എന്‍റെ അരികിലുള്ളപ്പോള്‍ ഏതു പ്രതിബന്ധങ്ങളെയും മറികടക്കാൻ എളുപ്പമാണ് ഹാപ്പി ബര്‍ത്ത്ഡേ ടീന" ഇരുവരും ഒരുമിച്ച്, വെള്ളത്തിന്‌ മുകളില്‍ കെട്ടിയ ഹാമോക്കില്‍ കിടക്കുന്ന ചിത്രത്തോടൊപ്പം അക്ഷയ് ഇങ്ങനെ കുറിച്ചിട്ടുണ്ട്. അക്ഷയ്‌യും ട്വിങ്കിളും കൂടാതെ മകൾ നിതാരയും മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. പുതുവർഷത്തിന് മുന്നോടിയായി ദമ്പതികൾ ഈ ആഴ്ച ആദ്യമാണ് മാലദ്വീപിലേക്ക് പറന്നത്. 

ഈ വര്‍ഷം പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നിരവധി വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുകയാണ് മാലദ്വീപ്. എന്നാല്‍ ഒമിക്രോണ്‍ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ 27 ന് രാജ്യത്ത് എത്തിയ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിരുന്നു.

ഇതേ തുടർന്ന്, ദക്ഷിണാഫ്രിക്ക, നമീബിയ, മൗറീഷ്യസ്, മൊസാംബിക്, ലെസോത്തോ, ബോട്സ്വാന, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നും മാലദ്വീപിലേക്കുള്ള യാത്ര മാലദ്വീപ് സർക്കാർ നിരോധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന മാലദ്വീപ് പൗരന്മാരും വർക്ക് പെർമിറ്റ് ഉടമകളും എത്തിയാൽ ഉടനെ ആർടി പിസിആർ പരിശോധനയ്ക്കും 14 ദിവസത്തേക്ക് ക്വാറന്റീനും വിധേയരാകണമെന്നും സ൪ക്കാ൪ അറിയിച്ചിട്ടുണ്ട്.

English Summary: Akshay Kumar celebrates Twinkle Khanna's birthday in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA