ഒറ്റയ്ക്കുള്ള ആദ്യ യാത്ര; മനോഹര ചിത്രം പങ്കിട്ട് നൈല ഉഷ

nyla-usha
Image from Instagram
SHARE

ആദ്യ സോളോട്രിപ്പ‌് നടത്തുന്ന സന്തോഷത്തിലാണ് നടിയും അവതാരകയുമായ നൈല ഉഷ. ഇസ്താംബൂളിലേക്ക് സോളോട്രിപ്പ് നടത്തിയിരിക്കുകയാണ് നൈല. തന്റെ ഇസ്താംബൂൾ യാത്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിട്ടുണ്ട്. ചരിത്രവും സംസ്കാരവും അറിയുവാനും പുതിയ സ്ഥലത്തിന്റെ കാഴ്ചകൾ തേടി യാത്രപോകാനും നൈലയ്ക്ക് ഒരുപാട് ഇഷടമാണ്.

ഓരോ സ്ഥലത്തേക്കും യാത്ര ചെയ്യുമ്പോൾ ആ നാടിനെക്കുറിച്ചും അവിടുത്തെ ആളുകളെക്കുറിച്ചും പഠിക്കുവാനും മനസ്സിലാക്കാനും സാധിക്കും. യാത്രകളോടുള്ള പ്രണയം കാരണം എല്ലാ വർഷവും ഒരു ട്രിപ്പ് പ്ലാൻ ചെയ്യാറുണ്ട്. കുടുംബത്തിനൊപ്പവും സുഹൃത്തുകൾക്കൊപ്പവുമൊക്കെയാണ് മിക്കവാറും യാത്രയെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ നൈല പറയുന്നു‍ണ്ട്.

ഇസ്താംബൂളിൽ കാഴ്ചകൾ ആസ്വദിച്ചുള്ള ആദ്യ ദിവസത്തെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങൾ സംയോജിക്കുന്ന അതിമനോഹരമായ നഗരമാണ് ഇസ്താംബുൾ. നഗരത്തിന്റെ മനോഹാരിത നിർവചിക്കുന്നത് സ്മാരകങ്ങൾ മാത്രമല്ല, ജീവിതം പൂർണമായും ആസ്വദിക്കുന്ന ഇവിടുത്തെ സന്തോഷമുള്ള ആളുകളുമാണ്. പാരമ്പര്യവും ആധുനികതയും പിന്തുടരുന്ന ഇവിടുത്തെ ആളുകൾ ബന്ധങ്ങളെ വളരെ അമൂല്യമായി കണക്കാക്കുന്നു. ഇവിടുത്തെ പാചകരീതികളിലും പള്ളികളിലും നൃത്തരൂപങ്ങളിലും ഷോപ്പിങ് തെരുവുകളിലും എല്ലാം വൈവിധ്യം ആസ്വദിക്കാനാകും.

മുടങ്ങിയ യാത്ര

ദുബായ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായ നൈല ‌കഴിഞ്ഞ വർഷം ഒരുപാട് യാത്രകളും ദുബായില്‍ നിരവധി പ്രോഗ്രാമുകളും പ്ലാൻ ചെയ്തിരുന്നു. പ്ലാൻ ചെയ്ത മിക്ക യാത്രകളും കോവിഡ് സാഹചര്യം കാരണം ഒഴിവാക്കേണ്ടി വന്നു. ടൂറിസവുമായി ബന്ധപ്പെടുത്തി ടർക്കി യാത്ര പ്ലാൻ ചെയ്തിരുന്നു. കഴി‍ഞ്ഞ വർഷത്തെ ആ യാത്രാപ്ലാനുകൾ മുടങ്ങിയിരുന്നുവെന്നും അഭിമുഖത്തിൽ നൈല പറഞ്ഞിരുന്നു.

English Summary: Nyla Usha Shares Solo Travel Pictures from Istanbul

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA