അതിഗംഭീര കാഴ്ച; പുതുവത്സരം ദുബായിൽ ആഘോഷിച്ച് നയൻതാരയും വിഘ്നേഷും

nayanthara
Image From Instagram
SHARE

പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി  ആഘോഷങ്ങളുടെ പൊടിപൂരത്തോടെ താരസുന്ദരി നയൻതാരയും വിഘ്നേഷും 2022 നെ വരവേറ്റു. ദുബായ് ബുർജ് ഖലീഫയുടെ വർണപകിട്ടിൽ പുതുവർഷപുലരി ആഘോഷമാക്കി ഇരുവരും. ബുർജ് ഖലീഫയുടെ മനോഹാരിത നിറഞ്ഞ വിഡിയോയും വിഘ്നേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

2022 എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും സന്തോഷവും വിജയവും നിറഞ്ഞ അനുഗ്രഹീത വർഷമകാട്ടെയെന്നും എല്ലാവർക്കും പുതുവൽസര ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പും വിഡിയോയ്ക്ക താഴെ പങ്കുവച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ രണ്ടു വർഷമായി ലോകം നേരിടുന്ന മഹാമാരിയുടെ പ്രതിസന്ധികള്‍ മാറി എല്ലാം പഴയനിലയിലാകുമെന്നും പുതുവർഷത്തിൽ എല്ലാവർക്കും എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ഇൗശ്വരന്‍ നൽകുമെന്നും വിഘ്നേഷ് കുറിച്ചിട്ടുണ്ട്.

828 മീറ്റർ ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ബുർജ് ഖലീഫയിൽ വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി, ലേസർ ലൈറ്റുകളാൽ അലങ്കൃതമായിരുന്നു. ലേസർ ഷോയും കരിമരുന്നു പ്രയോഗവും ബുർജ് ഖലീഫയിലെ ന്യൂയർ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പുതുവർഷ പുലരിയിൽ ബുർജ് ഖലീഫയിലെ  അലങ്കാരങ്ങളും വർണപകിട്ടാർന്ന കാഴ്ചയും ആസ്വദിക്കുവാനായി എല്ലാവർഷവും നിരവധിപേരാണ് എത്തുന്നത്. 

English Summary: nayanthara and vignesh shivan new year celebration in Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA