മായകാഴ്ചകളുമായി മാന്ത്രിക നഗരം; ചുറ്റിയടിച്ച് പരിനീതി ചോപ്ര

parineeti-chopra
Parineeti Chopra
SHARE

നേപ്പാളില്‍ ഏവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപിൽ നിന്നുള്ള ചിത്രങ്ങൾ, കൊറോണക്കാലത്തെ തുർക്കിയാത്ര, മാലദ്വീപ് യാത്ര അങ്ങനെ യാത്ര ആഘോഷമാക്കുന്ന ബോളിവുഡ് നടിയാണ് പരിനീതി ചോപ്ര. യാത്രകളെ ജീവിതത്തിന്റെ പ്രധാനഭാഗമായി തന്നെ കാണുന്ന താരം ഇത്തവണ പുതുവര്‍ഷത്തെ വരവേൽക്കുവാനായി പ്രാഗിലേക്കാണ് യാത്ര പോയത്. പാലങ്ങള്‍, കത്തീഡ്രലുകള്‍, സ്വര്‍ണ്ണനിറത്തിലുള്ള ഗോപുരങ്ങള്‍, പള്ളി താഴികക്കുടങ്ങള്‍ അങ്ങനെ ഒരു മാന്ത്രികത നിറഞ്ഞ നഗരമാണ് പ്രാഗ്. പുതുവർഷ പുലരിയെ നിറഞ്ഞ സന്തോഷത്തോടെ പരിനീതി വരവേറ്റത് ഇൗ മായാനഗരത്തിൽ നിന്നാണ്.

കഴിഞ്ഞ ജൂൺ മാസത്തിൽ പരിനീതി തുര്‍ക്കിയില്‍ നിന്നുമുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ കൊറോണ തരംഗത്തിനിടയില്‍ എങ്ങനെയാണ് യാത്ര ചെയ്തതെന്ന് അദ്ഭുതത്തിലായിരുന്നു ആരാധകര്‍. തന്‍റെ പുതിയ സിനിമയായ 'സന്ദീപ്‌ ഓര്‍ പിങ്കി ഫരാ'റിന്‍റെ നെറ്റ്ഫ്ലിക്സ് റിലീസുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നേരിട്ട് സംവദിക്കവേ അതിനു പിന്നിലുള്ള രഹസ്യവും പരിണീതി പങ്കുവച്ചിരുന്നു. 

ആ യാത്രയ്ക്ക് ശേഷം ഷൂട്ടിന്റെ ഭാഗമായി നേപ്പാളിലേക്കും യാത്ര തിരിച്ചിരുന്നു. ഏവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപിൽ നിന്നുള്ള നിരവധി ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഷൂട്ടിന്റെ ഭാഗമായുള്ള യാത്രയിൽ ആ സ്ഥലത്തെ കാഴ്ചകൾ ആസ്വദിക്കാറുണ്ട് താരം . മനോഹരമായ യാത്രാചിത്രങ്ങളും സമൂഹമാധ്യമത്തിൽ കാണാം.

ഇത് മാന്ത്രിക നഗരം

പ്രാഗിൽ നിന്നുള്ള ചിത്രത്തിന് താഴെ കടന്നുപോയ വർഷത്തോട് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പുമുണ്ട്.

യൂറോപ്പിലെ ഏറ്റവും മനോഹര നഗരങ്ങളിൽ ഒന്നാണ് പ്രേഗ്. നഗരവഴികളിലൂടെയുള്ള ചെറുനടത്തം പോലും നിങ്ങളെ അതിശയിപ്പിക്കും. അത്ര സുന്ദരമാണ് ഈ നഗരം. 

ഓൾഡ് ടൗൺ സ്ക്വയർ ഗോൺഡൻ ലേൻ, സെന്റ് വിട്രസ് കത്തീഡ്രൽ, ചാൾസ് ബ്രിഡ്ജ്, പ്രേഗ് കാസിൽ ഇവയെല്ലാമാണ് പ്രധാന കാഴ്ചകൾ. ബസ്സും ട്രാമും മെട്രോയും ട്രെയിനും ലഭിക്കുന്നതിനാൽ പ്രേഗിലെ ഏതു സ്ഥലത്തും അനായാസം എത്തിപ്പെടാം. സെസ്ക്കി ക്രുംലോവ്, കാർലോവി വാരി, ബർനോ, പിൽ സെൻ, ടെൽക്ക്, ഒലൊമോക്, വിസോസീന റീജ്യൻ, കുട്ന ഹോറ എന്നിവയാണ് ചെക്ക് റിപ്പബ്ലിക്കിലെ മറ്റു പ്രധാന സഞ്ചാരകേന്ദ്രങ്ങൾ.

English Summary: Parineeti Chopra Celebrates New Year In Prague

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA