പറുദീസയിലേക്ക് മടങ്ങി എത്തിയിരിക്കുന്നു; അവധിയാഘോഷിച്ച് സണ്ണി ലിയോണി

sunny
Image From Instagram
SHARE

കടൽക്കാഴ്ച കണ്ടുള്ള താമസവും വിനോദവും, മാലദ്വീപിനെ സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതാക്കാന്‍ ആകർഷണങ്ങൾ നിരവധിയാണ്. കടലിന്റെ ഇൗ മായിക ആസ്വദിക്കുവാനായി എത്തുന്ന സഞ്ചാരികളും കുറവല്ല. ഒരിക്കൽ വന്നാൽ വീണ്ടും മടങ്ങിവരാൻ കൊതിപ്പിക്കുന്ന ഇടമാണ് മാലദ്വീപ്. ഇപ്പോഴിതാ സണ്ണി ലിയോണി മാലദ്വീപിൽ അവധിക്കാലം ചെലവഴിക്കുകയാണ്. പറുദീസയിലേക്ക് മടങ്ങി എത്തിയിരിക്കുന്നു എന്ന കുറിച്ചിരിക്കുന്ന ചിത്രങ്ങളും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷവും സണ്ണി ലിയോണി മാലദ്വീപിലേക്ക് യാത്ര പോയിരുന്നു. ഇനി ജീവിതം ആഘോഷിക്കുവാനുള്ള സമയമാണ്, ഇൗ സ്വർഗത്തിലേക്ക് സ്വാഗതം എന്നു കുറിച്ചുകൊണ്ടുള്ള വിഡിയോയും അന്ന് പങ്കുവച്ചിരിക്കുന്നു. അന്ന് താമസത്തിനായി തിരഞ്ഞെടുത്തത് ആഡംബര റിസോർട്ടായ സൺ സിയാം ഒലുവേലിയായിരുന്നു. ലഗൂണിന്റെ മനോഹരമായ കാഴ്ചകൾ നൽകുന്ന വില്ലകൾ മുതൽ അടിപൊളി സ്യൂട്ടുകളും ഇൗ ആഡംബര ഹോട്ടലിന്റെ ആകർഷണമാണ്. കൂടാതെ പാരാസെയിലിങ്, കൈറ്റ്സർഫിങ്, ഡൈവിങ് തുടങ്ങി വിനോദങ്ങളും അവിടെയുണ്ട്. 

ഇൗ യാത്രയിലെ താമസം ഇവിടെ

മാലദ്വീപിന്റെ മനോഹാരിതയിൽ അവധിക്കാലം ആഘോഷമാക്കുകയാണ് താരം. ബാ അറ്റോളിലെ യുനെസ്കോ ബയോസ്ഫിയർ റിസർവിലെ പ്രകൃതിയോട് ചേർന്നിണങ്ങിയ റോയൽ െഎലൻഡ് വില്ലയിലാണ് സണ്ണി ലിയോണിയുടെ താമസം. മനോഹരമായ സൂര്യോദയവും അസ്തമയ കാഴ്ചകളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. വൈറ്റ് ബീച്ചിനും ടർക്കോയ്സ് ലഗൂണിനും അരികിലാണ് ഇൗ റിസോർട്ട്. തടികൊണ്ടുള്ള കൊത്തുപണികളാൽ അലംകൃതമാണ് ഇവിടം. മറ്റൊരു ആകർഷണം ഇവിടുത്തെ ഭക്ഷണമാണ്. ലോകമെമ്പാടുമുള്ള പരമ്പരാഗതമായ സ്പെഷ്യാലിറ്റി വിഭവങ്ങളും ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാം. കാഴ്ചകൾ മാത്രമല്ല സന്ദർശകരെ കാത്ത് വിനോദങ്ങളുമുണ്ട്.

English Summary: Sunny Leone Spends her Vacation Trip in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA