ADVERTISEMENT

സുഹൃത്തുക്കൾ ഒരുമിച്ച് നിരവധി യാത്രകൾ നടത്തുന്ന നടിയാണ് പ്രിയ വാര്യർ. മനോഹരായ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര പോയ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട് താരം. 

പുതുവര്‍ഷം യാത്ര കൊണ്ടുതന്നെ തുടങ്ങുകയാണ് നടി പ്രിയ വാര്യര്‍. ഇപ്പോഴിതാ ശ്രീലങ്കയില്‍ നിന്നുള്ള കിടിലന്‍ യാത്രാ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പങ്കുവച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ സൂര്യാസ്തമയം എന്ന പേരിലുള്ള വിഡിയോ ആണ് പ്രിയ ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ബീച്ചില്‍, മനോഹരമായി അലങ്കരിച്ച ഊഞ്ഞാലില്‍ ആടുന്നതും താമസിക്കുന്ന റിസോര്‍ട്ടിലെ രാത്രി ആഘോഷക്കാഴ്ചകളുമെല്ലാം പങ്കുവച്ചിരിക്കുന്ന മറ്റൊരു വിഡിയോയുമുണ്ട്. സാരിയണിഞ്ഞു കടല്‍ത്തീരത്തു കൂടി നടക്കുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. 

ശ്രീലങ്കയിലെ ഗാലെ ഫോർട്ടിൽ നിന്നുള്ള കാഴ്ചകളാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഗാലെ കോട്ട സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ്. ഡച്ചുകാർ നിർമിച്ച ഇൗ കോട്ട ഏഷ്യയിലെ ഏറ്റവും മികച്ച യൂറോപ്യൻ കോട്ടകൂടിയാണ്. 

ശ്രീലങ്കയിലെ കാഴ്ചയിലേക്ക്

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ പുതിയ മാലദ്വീപ് ആയി മാറുകയാണ് ശ്രീലങ്ക. കോവിഡ് കാരണം ടൂറിസം മേഖല ബുദ്ധിമുട്ടിലാണെങ്കിലും, ശ്രീലങ്കയ്ക്ക് 2021 ഡിസംബറിൽ ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ലഭിച്ചത് ഇന്ത്യയിൽ നിന്നാണ്. ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിരവധി മാസങ്ങളായി അതിർത്തികൾ അടച്ചിട്ടുണ്ടായിരുന്നെങ്കിലും ധാരാളം വിനോദസഞ്ചാരികൾ ശ്രീലങ്കയില്‍ എത്തിയിരുന്നു. ശ്രീലങ്ക ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ കണക്കനുസരിച്ച് ഇവരില്‍, നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നാണ്. 

കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ, വീശിയടിച്ച കോവിഡ് മൂന്നാംതരംഗം ശ്രീലങ്കയുടെ ടൂറിസം മേഖലയെ അപ്പാടെ തകര്‍ത്തിരുന്നു. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കി. 2021 ഓഗസ്റ്റിൽ, പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കായി രാജ്യം അതിര്‍ത്തികള്‍ തുറക്കുകയും അടുത്ത മാസം നിർബന്ധിത ഓൺ-അറൈവൽ ആർടി പിസിആർ ടെസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ഫ്ലൈറ്റ് നിരക്കില്‍ വിവിധ ഓഫറുകളും ശ്രീലങ്ക അവതരിപ്പിച്ചിരുന്നു.

ശ്രീലങ്കയുടെ തെക്കുഭാഗത്തുള്ള ബീച്ചുകളില്‍, ഇന്ത്യയില്‍ നിന്നുള്ളവര്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടത്തുന്നത് പതിവാണ്. ജാഫ്ന, യാല നാഷണൽ പാർക്ക്, സിഗിരിയ, നുവാര ഏലിയ, ഉദവാലവെ നാഷണൽ പാർക്ക്, രാവണ വെള്ളച്ചാട്ടം, ദംബുള്ള ഗുഹാക്ഷേത്രം, അരുഗം ബേ, ഗാലെ തുടങ്ങിയവയും ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കിടയില്‍ ജനപ്രിയമായ ശ്രീലങ്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

English Summary: Priya Prakash Varrier Shares Beautiful Pictures from Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com