പുതിയ സ്ഥലം, പുതുമയുള്ള വേഷം; വൈകിയിട്ടില്ല... മാളവികയുടെ ഏറ്റവും പുതിയ യാത്ര!

malavika-mohanan
Image Source: Instagram
SHARE

സാധാരണയായി പ്രകൃതിഭംഗിയാര്‍ന്ന വനപ്രദേശങ്ങളും വന്യമൃഗങ്ങളെ സംരക്ഷിക്കുന്ന നാഷണല്‍ പാര്‍ക്കുകളുമെല്ലാമാണ് നടി മാളവിക മോഹനന്‍റെ ഇഷ്ടപ്പെട്ട യാത്രാ ഡെസ്റ്റിനേഷനുകള്‍. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ നടി, ഇത്തരം സ്ഥലങ്ങളില്‍ നിന്നും സ്വന്തം ക്യാമറയില്‍ എടുത്ത മനോഹരചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പുതിയൊരു മൂഡിലാണ് നടി; പതിവു കാടും മേടുമെല്ലാം ഒന്നു മാറ്റിപ്പിടിച്ച്, കടലിന്‍റെ കാഴ്ചകള്‍ക്കായി മാലദീപിലേക്ക് പറന്നെത്തിയിരിക്കുകയാണ് മാളവിക.

റിസോര്‍ട്ടിലെ വുഡന്‍ ഡോക്കില്‍, മഞ്ഞ നിറമുള്ള ബിക്കിനിയണിഞ്ഞു കടലിലേക്ക് കാല്‍ താഴ്ത്തിയിട്ട്‌ ഇരിക്കുന്ന ചിത്രം മാളവിക പോസ്റ്റ്‌ ചെയ്തു. "ഞാന്‍ എല്ലാക്കാലവും ഒരു പര്‍വ്വതപ്രേമിയായിരുന്നു, എന്നാല്‍ പുതിയ പര്യവേഷണങ്ങള്‍ ആരംഭിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ലെന്ന് തോന്നുന്നു" മാളവിക ഈ ചിത്രത്തോടൊപ്പം കുറിച്ചു.

റിസോര്‍ട്ടിലൂടെ നടക്കുന്ന ഒരു വീഡിയോയും മാളവിക പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

മാലദ്വീപിലെ ഷാവിയാനി അറ്റോളിലുള്ള ജെ ഡബ്ല്യു മാരിയറ്റിന്‍റെ  ലക്ഷ്വറി റിസോര്‍ട്ടിലാണ് മാളവികയുടെ വെക്കേഷന്‍ താമസം. ആഡംബരവും പ്രകൃതിരമണീയതയും ഒന്നുചേരുന്ന ഒരിടമാണ്, ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ അതിശയകരമായ കാഴ്ചകള്‍ പകരുന്ന ജെ ഡബ്ല്യു മാരിയറ്റ് മാലിദ്വീപ് റിസോർട്ട് & സ്പാ. സ്റ്റൈലിഷ് ഓവർവാട്ടർ വില്ലകളിലും ബീച്ച് വില്ലകളിലും താമസിക്കാം.  പ്രാദേശിക മാലദ്വീപ് സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിര്‍മ്മിച്ച, അറുപതോളം വില്ലകളാണ് ഇവിടെ താമസത്തിനായി ഒരുക്കിയിരിക്കുന്നത്. ഓരോ വില്ലയ്ക്കും സ്വകാര്യ മട്ടുപ്പാവ്, വുഡന്‍ ഡെക്ക്, പൂള്‍, ഔട്ട്ഡോർ ഷവർ എന്നിവയുണ്ട്.

ഭക്ഷണപ്രേമികള്‍ക്ക് ട്രീടോപ്പ് ഡൈനിംഗും ബുഫെയുമായി വ്യത്യസ്തമായ തായ്, ജാപ്പനീസ്, ഇറ്റാലിയൻ, മറ്റു ഇന്‍റര്‍നാഷണല്‍ രുചികള്‍ ആസ്വദിക്കാം. വ്യത്യസ്തമായ വൈനുകളും കോക്ക്ടെയിലുകളും ഇതോടൊപ്പം രുചിക്കാം. അതിസുന്ദരമായ സൂര്യാസ്തമനക്കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള റൊമാന്റിക് അവസരവുമുണ്ട്.

സ്നോർക്കലിംഗ്, സ്കൂബ ഡൈവിംഗ്, ജെറ്റ്-സ്കീയിംഗ്, സെയിലിംഗ്, കൈറ്റ് ഫ്ലയിംഗ്, എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ജലവിനോദങ്ങളും ഇവിടുത്തെ താമസത്തിന്‍റെ ഭാഗമാണ്. കുട്ടികൾക്ക് സാഹസിക വിനോദങ്ങള്‍ ആസ്വദിക്കുന്നതിനായി,  ലിറ്റിൽ ഗ്രിഫിൻസ് കിഡ്‌സ് ക്ലബ്ബുമുണ്ട്. ഫിറ്റ്‌നസ്സും ശരീരസൗന്ദര്യവും മെച്ചപ്പെടുത്താന്‍ ആധുനിക ഫിറ്റ്‌നസ് സെന്‍ററില്‍ വര്‍ക്കൌട്ട് ചെയ്യാം, കൂടാതെ ഇവിടെയുള്ള ലക്ഷ്വറി സ്പായിൽ സൗന്ദര്യം, മസാജ്, വെൽനസ് തെറാപ്പി എന്നിവയും ചെയ്യാം.

വീണ്ടും താരങ്ങളുടെ പറുദീസയായി മാറുകയാണ് മാലദ്വീപ്. സ്വര്‍ഗ്ഗതുല്യമായ ഈ ടൂറിസ്റ്റ് രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 44,039 ഇന്ത്യൻ സന്ദർശകരുമായി, മാലിദ്വീപിലെ മൊത്തം വിനോദസഞ്ചാരികളുടെ വരവിൽ 23 ശതമാനത്തിലധികം ഇന്ത്യക്കാരാണ്. മുന്‍പ് റഷ്യയായിരുന്നു മുന്നില്‍. കോവിഡ് പകരുന്നത് തടയാന്‍ വളരെ കര്‍ശനമായ നടപടികളാണ് മാലദ്വീപില്‍ സ്വീകരിച്ചുവരുന്നത്.

English Summary: Actress Malavika Mohanan Shares Stunning Pictures From her Maldives Vacation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA