ADVERTISEMENT

പതിമൂന്നു വർഷത്തിന് ശേഷം കുടുംബവുമൊത്തുള്ള ആദ്യ യാത്രയുടെ ത്രില്ലിനാണ് ബോളിവുഡ് താരം പൂജ ഹെഗ്‌ഡെ. അമ്മയുെട അറുപതാം പിറന്നാൾ ദിനം ആഘോഷമാക്കാൻ കൂടിയാണ് ഭൂമിയിലെ ഇൗ മനോഹര തീരത്തേയ്ക്ക് യാത്ര തിരിച്ചിരിക്കുന്നത്. നീലക്കടലും ആകാശവും ചുംബിക്കുന്ന മാലദ്വീപിലാണ് പൂജ ഹെഗ്‌ഡെയും കുടുംബവും. സീപ്ലെയ്നിൽ കുടുംബവുമൊത്ത് ഡെസ്റ്റിനേഷനിൽ എത്തി നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

ഇക്കഴിഞ്ഞ ദിവസമായിരുന്നു പൂജ ഹെഗ്‌ഡെയുടെ അമ്മയുടെ ജന്മദിനം. കടൽത്തീരത്ത് മനോഹരമായ പ്രകാശത്തിന്റെ സൗന്ദര്യത്തിൽ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഗംഭീരമായി പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. നീണ്ട നാളത്തെ ആ കാത്തിരിപ്പ് ഇൗ സുവർണ നിമിഷത്തിന് വേണ്ടിയായിരുന്നു. വളരെ സന്തോഷത്തിലാണ് പൂജ. നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

കാഗി മാലദ്വീപ് സ്പാ െഎലൻഡ്

കടൽത്തീരത്തിന്റെ വൈബ് അറിഞ്ഞ് അടിപൊളി താമസത്തിനായി ഡംബര റിസോര്‍ട്ടുകളില്‍ ഒന്നായ കാഗി മാലദ്വീപ് സ്പാ െഎലൻഡിലാണ് പൂജ ഹെഗ്‌ഡെയും കുടുംബവും താമസിക്കുന്നത്. ബീച്ചിൽ നിന്നും ഒരു മിനിറ്റ് കൊണ്ട് ഇൗ താമസയിടത്ത് എത്തിച്ചേരാം.  ഇൗ പഞ്ചനക്ഷത്ര റിസോ‌ർ‌ട്ടിൽ സഞ്ചാരികൾക്ക് വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ട്. 

അതിഥികൾക്കായി കോണ്ടിനെന്റൽ അല്ലെങ്കിൽ ബുഫെ പ്രഭാതഭക്ഷണം ഒരുക്കുന്ന റസ്റ്ററന്റ് ബാർ,സൗജന്യ വൈഫൈ സ്വകാര്യ ബീച്ച് തുടങ്ങിയവയും പൂന്തോട്ടവുമായി അതിരിടുന്ന വിശ്രമമുറിയും മാറ്റുകൂട്ടുന്നതാണ്. കൂടാതെ റിസോർട്ടിൽ നിന്നും ആയൂർവേദ ചികിൽസയും ഒൗഷധസസ്യങ്ങളുടെ കൂട്ട് ശരീരത്തിന് പകർന്നു നൽകുന്ന ഗുണവും ഉൗർജവുമൊക്കെ അറിയുവാനും മനസ്സിലാക്കുവാനും സാധിച്ചുവെന്നും പൂജ കുറിച്ചിട്ടുണ്ട്.

പൂജയുടെ ഇഷ്ടയിടം

പൂജയുടെ ഇഷ്ടയിടങ്ങളിൽ ഒന്നാണ് മാലദ്വീപ്. കഴിഞ്ഞ വർഷം പൂജ ഹെഗ്‌ഡെ ഇൗ മനോഹരയിടത്തേയ്ക്ക് യാത്ര പോയിരുന്നു. വെള്ളത്തിനടിയിലൂടെ സ്നോര്‍ക്കലിങ് നടത്തുന്ന ചിത്രങ്ങളും റിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോയും പൂജ പങ്കുവച്ചിരുന്നു. അന്ന് മാലദ്വീപിലെ അതിമനോഹരമായ ആഡംബര റിസോര്‍ട്ടുകളില്‍ ഒന്നായ 'ഹുവാഫെൻ ഫുഷി മാല്‍ദീവ്സി'ലാണ് പൂജ താമസിച്ചത്. 

നോർത്ത് മാലെ അറ്റോളില്‍ സ്ഥിതിചെയ്യുന്ന ഈ റിസോര്‍ട്ട്, രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്പീഡ് ബോട്ടിൽ കേവലം 30 മിനിറ്റിനുള്ളിൽ എത്തിച്ചേരാവുന്ന ദൂരത്തിലാണ്. വെള്ളത്തിനടിയില്‍ നിര്‍മിച്ച സ്പായും പൂളോടു കൂടിയ ബീച്ച് ബംഗ്ലാവുകളും മെഡിറ്ററേനിയന്‍, ജാപ്പനീസ്, ലാറ്റിന്‍ രുചികള്‍ വിളമ്പുന്ന ഡൈനിങ് ഏരിയകളും ഡൈവിങ്, സ്കൂബ, സ്നോര്‍ക്കലിങ് തുടങ്ങിയ സമുദ്രവിനോദങ്ങളും സണ്‍സെറ്റ് ക്ര്യൂസിങ്ങുമെല്ലാമായി ഒരു മായാലോകമാണ് ഹുവാഫെൻ ഫുഷി.

English Summary: Pooja Hegde Celebrates her Mom's Birthday in Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com