അഞ്ചുദിവസം ബാലിയില്‍ എങ്ങനെ ചെലവഴിക്കാം?

bali
Image From Shutterstock
SHARE

ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിലെ ഏറ്റവും പ്രശസ്തമായ ദ്വീപുകളിലൊന്നായ ബാലി എന്നും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. പർവതങ്ങളും പച്ചപ്പും പുരാതന ക്ഷേത്രങ്ങളുമെല്ലാമായി ഏറെ അനുഗ്രഹീതമാണ് ഈ ഭൂമി. സംസ്കാരം, പാരമ്പര്യങ്ങൾ, പാചകരീതികൾ തുടങ്ങി ഇവിടെ അറിയാനും അനുഭവിക്കാനും ഒട്ടേറെയുണ്ട്. ആദ്യമായി ഈ മനോഹര ദ്വീപ് സന്ദർശിക്കാന്‍ പോകുമ്പോള്‍ ഉപകാരപ്രദമായേക്കാവുന്ന 5 ദിവസത്തെ യാത്രാപരിപാടിയാണിത്‌.

ദിവസം 1: നുസ ദുവ, ഉലുവാട്ടു 

ബാലിയിലെ ആദ്യ ദിവസം തന്നെ, എൻഗുറാ റായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള നുസ ദുവയുടെ പ്രദേശത്തേക്ക് യാത്രയാവാം. ബാലിയുടെ തെക്ക് ഭാഗത്ത് 1970 കളിൽ നിർമിച്ച ഒരു റിസോർട്ട് പ്രദേശമാണ് നുസ ദുവ. 350 ഹെക്ടർ ഭൂമിയിൽ 20 ലധികം റിസോർട്ടുകള്‍ ഇവിടെയുണ്ട്. അപാരമായ പ്രകൃതി ഭംഗിയുള്ള ഈ സ്ഥലം കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാം.

bali

ഉച്ചയ്ക്ക് ശേഷം, ഉലുവാട്ടുവിലേക്ക് പോകാം. ശാന്തമായ ബീച്ചുകൾക്കും  നീല ജലാശയങ്ങൾക്കും ശക്തമായ പാറക്കെട്ടുകൾക്കും പേരുകേട്ട മനോഹരമായ ഒരു പട്ടണമാണിത്. രാത്രി കടല്‍ത്തീരത്ത് കഴിയാം. 

ദിവസം 2: സെമിനാക്ക്

ബാലി യാത്രയുടെ രണ്ടാം ദിവസം, ദ്വീപിലെ ഏറ്റവും വികസിത നഗരങ്ങളിലൊന്നായ സെമിനാക്ക് പ്രദേശത്തേക്ക് യാത്ര നടത്താം. ബാലിയുടെ പടിഞ്ഞാറൻ തീരത്ത് കുട്ടയുടെയും ലെജിയന്റെയും വടക്ക് ഭാഗത്തുള്ള ഒരു സമ്മിശ്ര ടൂറിസ്റ്റ് റെസിഡൻഷ്യൽ ഏരിയയാണ് ഇത്. മനോഹരമായ ബീച്ചുകളും സാംസ്കാരിക കേന്ദ്രങ്ങളുമെല്ലാം ഉള്ള ഒരു സ്ഥലമാണിത്. ആഡംബര സ്പാകളും ഹോട്ടലുകളുമെല്ലാമുള്ള ഇവിടം ഷോപ്പർമാരുടെയും സർഫർമാരുടെയും പാർട്ടി പ്രേമികളുടെയും കേന്ദ്രം കൂടിയാണ്.

bali-travel4

ദിവസം 3: കാംഗു

മൂന്നാംദിവസം രാവിലെ, പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം, സെമിനാക്കിൽ നിന്ന് 40 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ എത്തുന്ന കാംഗുവിലേക്ക് പോകുക. കുട്ടയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ വടക്കായി ഇത് സ്ഥിതിചെയ്യുന്നു.

bali

ധാരാളം ട്രെൻഡി കഫേകളും മനോഹരമായ റിസോർട്ടുകളും നൈറ്റ് ബാറുകളുമെല്ലാം ഉള്ള ഈ ഗ്രാമം വിനോദസഞ്ചാരികൾക്കിടയിൽ ഏറെ  ജനപ്രിയമാണ്. മരിച്ചവരുടെ ക്ഷേത്രം, പുര മെരാജപതി, പിപിറ്റൻ സെമിത്തേരി എന്നിവ കാണാം. തനഹ് ലോട്ട് ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം.

ദിവസം 4: ഉബുദ്

യാത്രയുടെ നാലാം ദിവസം ഉബുദിലേക്ക് പോകാം. ബാലിയുടെ ആത്മീയവും സാംസ്കാരികവുമായ ഹൃദയമാണ് ഉബുദ്. നെൽപ്പാടങ്ങൾക്കും കുത്തനെയുള്ള മലയിടുക്കുകൾക്കും ഇടയിൽ ഗിയാൻയാർ റീജൻസിയുടെ മധ്യ താഴ്വരയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ധാരാളം യോഗ സ്റ്റുഡിയോകൾ ഇവിടെ കാണാം.

നെൽപ്പാടങ്ങള്‍ക്കരികിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡ് യാത്രകളും ടെഗെനുംഗൻ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകളുമെല്ലാം മനംമയക്കുന്നതാണ്. 

ദിവസം 5: ഉബുദ് 

ഈ പ്രദേശത്ത് കാണാനും ചെയ്യാനുമെല്ലാം ധാരാളം ഉള്ളതിനാൽ സഞ്ചാരികൾക്ക് ഉബുദിൽ രണ്ട് ദിവസം ചെലവഴിക്കേണ്ടി വരും. ഇടതൂര്‍ന്ന മഴക്കാടുകളും നെൽവയലുകളും ടെഗല്ലലംഗ് റൈസ് ടെറസും കെഹൻ ക്ഷേത്രവുമെല്ലാം വിശദമായി കാണാം. പ്രാദേശിക രുചികള്‍ പരീക്ഷിച്ച് നോക്കാം. ബ്ലാങ്കോ നവോത്ഥാന മ്യൂസിയം, പുരി ലൂക്കിസൻ മ്യൂസിയം, നേക ആർട്ട് മ്യൂസിയം, അഗുങ് റായ് മ്യൂസിയം ഓഫ് ആർട്ട് എന്നിങ്ങനെ ഇവിടെ നിരവധി ആർട്ട് മ്യൂസിയങ്ങളുണ്ട്. ഇവയെല്ലാം സന്ദര്‍ശിക്കാം.

English Summary: 5-Day Itinerary in Bali for First-Timers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA