ADVERTISEMENT

തിരക്കുകളില്‍ നിന്നു മാറി കാഴ്ചകളുടെ ലോകത്തേക്ക് എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ നടി മാളവിക മോഹനൻ. യാത്രകള്‍ നടത്താൻ ഒരുപാട് ഇഷ്ടമുള്ളയാളാണ് താരം. ട‌ൂർ പോയ സ്ഥലത്തെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ മാളവിക പങ്കുവച്ചിട്ടുണ്ട്. ബീച്ച് ഡെസ്റ്റിനേഷനായാലും കാടിന്റെ മനോഹാരിതയായാലും യാത്രകൾ എന്നും പ്രിയമാണ്. ഇപ്പോഴിതാ ചരിത്രനഗരമായ റോമിന്‍റെ ഹൃദയത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ്, നടി മാളവിക മോഹനന്‍റെ വെക്കേഷന്‍ യാത്ര. റോമില്‍ നിന്നും നിരവധി സുന്ദര ചിത്രങ്ങള്‍ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഇറ്റലിയുടെ തലസ്ഥാനമായ റോം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അതുല്യമായ പുരാവസ്തുശേഖരങ്ങളും കലാപാരമ്പര്യവും മനോഹരമായ കാഴ്ചകളുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മനോഹരമായ പ്രകൃതിദൃശ്യങ്ങളും മാളവികയുടെ റോം യാത്രാ ചിത്രങ്ങളില്‍ കാണാം.  പൂത്തുനിൽക്കുന്ന ബദാം മരങ്ങളുടെ മനോഹരമായ ഫാമിൽ നിന്നുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ലണ്ടനും പാരിസും കഴിഞ്ഞാൽ യൂറോപ്യൻ യൂണിയനിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മൂന്നാമത്തെ നഗരമാണ് റോം, പ്രതിവർഷം ശരാശരി 7–10 ദശലക്ഷം വിനോദസഞ്ചാരികൾ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണ് കണക്ക്. ചില വർഷങ്ങളിൽ ഇത് ഇരട്ടിയാകുന്നു.

4 ദശലക്ഷം വിനോദസഞ്ചാരികൾ സന്ദര്‍ശിക്കുന്ന കൊളോസിയവും 4.2 ദശലക്ഷം വിനോദസഞ്ചാരികൾ എത്തുന്ന വത്തിക്കാൻ മ്യൂസിയവും എന്നിവ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ യഥാക്രമം 39-ഉം 37-ഉം സ്ഥാനങ്ങളിലാണ്. കൊളോസിയത്തിനരികില്‍ നിന്നും മാളവിക ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. റോമിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തു സൈറ്റുകളിലൊന്നായ കൊളോസിയം ലോകാദ്ഭുതമായി കണക്കാക്കപ്പെടുന്നു

മ്യൂസി കാപ്പിറ്റോലിനി , വത്തിക്കാൻ മ്യൂസിയങ്ങൾ , ഗാലേറിയ ബോർഗീസ് എന്നിങ്ങനെ ഒട്ടനവധി മ്യൂസിയങ്ങള്‍ റോമിലുണ്ട്. കൂടാതെ, ജലസംഭരണികൾ, ജലധാരകൾ, പള്ളികൾ, കൊട്ടാരങ്ങൾ, ചരിത്രപരമായ കെട്ടിടങ്ങൾ, റോമൻ ഫോറത്തിന്‍റെ  അവശിഷ്ടങ്ങൾ, കാറ്റകോമ്പുകൾ എന്നിങ്ങനെയുള്ളവയും റോം നഗരത്തിന്‍റെ മുഖമുദ്രകളില്‍പ്പെടുന്നു.

അമേരിക്കൻ അക്കാദമി,  സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സാംസ്കാരിക ഗവേഷണ സ്ഥാപനങ്ങൾ നഗരത്തിലുണ്ട്. ഫോറം റൊമാനം , ട്രാജൻസ് മാർക്കറ്റ്, ട്രാജൻസ് ഫോറം, പന്തിയോൺ എന്നിവയുൾപ്പെടെ വേറെയും നിരവധി പുരാതന സ്ഥലങ്ങൾ റോമിൽ ഉണ്ട്.

വിവിധ കാലഘട്ടങ്ങളിലെ കല, ശിൽപങ്ങൾ, ജലധാരകൾ , മൊസൈക്കുകൾ , ഫ്രെസ്കോകൾ , പെയിന്റിംഗുകൾ എന്നിവയുടെ വിശാലവും ആകർഷകവുമായ ശേഖരവും ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ പെടുന്നു. 

നവോത്ഥാന കാലത്ത്, വലിയ ബസിലിക്കകൾ , കൊട്ടാരങ്ങൾ , പിയാസകൾ , പൊതു കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി മാർപ്പാപ്പമാർ വലിയ തുക ചെലവഴിച്ചതിനാൽ യൂറോപ്പിലെ നവോത്ഥാന കലാസൃഷ്ടികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി റോം മാറി. പിന്നീടത്, ബെർണിനി, കാരവാജിയോ, കരാച്ചി, ബോറോമിനി , കോർട്ടോണ തുടങ്ങിയ നിരവധി കലാകാരന്മാരുടെയും വാസ്തുശില്പികളുടെയും ആസ്ഥാനമായി.

ചരിത്രത്തോടൊപ്പം തന്നെ, ആധുനിക കലയുടെയും വാസ്തുവിദ്യയുടെയും വിശാലമായ  ശേഖരവും റോമിനുണ്ട്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ബല്ല, മൊറാണ്ടി, പിരാൻഡെല്ലോ, കാര, ഡി ചിരിക്കോ, ഡി പിസിസ്, ഗുട്ടൂസോ, ഫോണ്ടാന, ബുറി, മാസ്‌ട്രോയാനി, ടർകാറ്റോ, കാൻഡീസ്‌കി, സെസാൻ എന്നിവരുടെ സൃഷ്ടികൾ സ്ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ‌

English Summary: Celebrity travel malavika mohan Shares Travel Pictures from Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com