യാത്രയ്‌ക്കൊപ്പം കിടിലന്‍ മസാജും; നാടിന്റെ കാഴ്ചയോടൊപ്പം മനസ്സും നിറയ്ക്കാം

couple-trave1
Image from Shutterstock
SHARE

കുറേനാള്‍ ജോലി ചെയ്ത് ക്ഷീണിച്ച് മടുക്കുമ്പോഴാണ് മിക്കവരും യാത്ര പോവുക. മനസ്സിന്‍റെ മടുപ്പിനൊപ്പം ശരീരത്തിന്‍റെ തളര്‍ച്ചയും മാറ്റിയെടുത്ത്, പുതുജീവന്‍ പ്രദാനം ചെയ്യാന്‍ മസാജുകളെക്കാള്‍ മറ്റൊരു മാര്‍ഗമില്ല. ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഭാരങ്ങള്‍ ചുമലില്‍ നിന്നിറക്കി വച്ച് ശരീരമൊക്കെ ഒന്ന് ഉഷാറാക്കാന്‍ മഴക്കാലത്ത് ഉഴിച്ചിലും ധാരയുമൊക്കെ പണ്ടുമുതല്‍ക്കേ ശീലിച്ചു വന്നവരാണ് നമ്മള്‍. കേരളീയ രീതിയിലുള്ള മസാജ് ലോകം മുഴുവന്‍ പ്രസിദ്ധമാണ്. അതുപോലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തില്‍പ്പെട്ട മസാജുകള്‍ പ്രചാരത്തിലുണ്ട്. യാത്ര ചെയ്യുമ്പോള്‍ ഇവ കൂടി ഒന്ന് പരീക്ഷിച്ചു നോക്കാം.

ഹോട്ട് സ്റ്റോൺ മസാജ്

വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യമാണ് വിയറ്റ്നാം. ദ്വീപുകളുടെ സൗന്ദര്യമാണ് വിയറ്റ്നാമിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. വിയറ്റ്നാമിൽ മനോഹരമായ പതിനാറ് ദ്വീപുകളുണ്ട്. കാടും ഗ്രാമങ്ങളും മണൽപ്പരപ്പും പുൽമേടുകളുമായി ഓരോ ദ്വീപുകളും വ്യത്യസ്തമാണ്. കാഴ്ചകൾ മാത്രമല്ല വിയറ്റ്നാമിലെത്തിയാൽ ശരീരവും മനസ്സും ഫ്രഷാക്കാം. സഞ്ചാരികളെ കാത്ത് നിരവധി മസജാ സെന്ററുകൾ ഇവിടെയുണ്ട്. അങ്ങനെയൊന്നാണ് ഹോട്ട് സ്റ്റോൺ മസാജ്.

spa1
Image from Shutterstock

പുരാതന കാലം മുതൽ പസഫിക്, ഏഷ്യൻ, അമേരിക്കൻ മേഖലകളിൽ ചികിത്സയ്ക്കായി ചൂടുള്ള കല്ലുകൾ ഉപയോഗിച്ചു വരുന്നു. ഈജിപ്തുകാരാണ് ഈയൊരു രീതി ആദ്യം കണ്ടെത്തിയത് എന്നു കരുതുന്നു. 

travel-couple
Image from Shutterstock

ലാവയില്‍ നിന്നുണ്ടായ കല്ലുകള്‍ ചൂടാക്കി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വയ്ക്കുന്നതാണ് ഈ മസാജിന്‍റെ പ്രത്യേകത. ഇതുമൂലം കോശങ്ങളിലേക്കുള്ള ഓക്സിജൻ വിതരണവും ശുദ്ധീകരണവും ശരിയായി നടക്കുകയും ശരീരത്തിലെ രക്തപ്രവാഹം കൂടുകയും ചെയ്യുന്നു. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്ന അരോമ തെറാപ്പിയുമായി ചേര്‍ത്തും ഈ മസാജ് ചെയ്യുന്നു. വിയറ്റ്‌നാമിലാണ് ഇത്തരം മസാജ് രീതി കൂടുതലും പ്രചാരത്തില്‍ ഉള്ളത്.

ബാലിനീസ് മസാജ്

സഞ്ചാരികളുടെ പ്രിയയിടമായ ബാലിയിലുണ്ട് ബാലിനീസ് മസാജ് പാര്‍ലറുകൾ.

പ്രസ് പോയിന്‍റ്, പാം പ്രഷർ എന്നിങ്ങനെയുള്ള അക്യുപ്രഷർ ചലനങ്ങളും സ്ലൈഡിങ്, ലോങ് എക്‌സ്‌പ്ലോറേഷൻ, ഷോർട്ട് എക്‌സ്‌പ്ലോറേഷൻ, കുഴയ്ക്കൽ തുടങ്ങിയ സാധാരണ മസാജ് ടെക്‌നിക്കുകളും ഉൾപ്പെടെ മസാജുമായി ബന്ധപ്പെട്ട വിവിധ ‘സാങ്കേതികവിദ്യ’കള്‍ ഉപയോഗിക്കുന്ന ഒരു മസാജ് രീതിയാണ് ബാലിനീസ് മസാജ്.

spa
Image from Shutterstock

ബാലിയിലെ മന്ദാര സ്പാ, ആലം കുൽകുൽ ബോട്ടിക് റിസോർട്ടിലെ ജാമു സ്പാ, ദി ലെജിയൻ സ്പാ, പ്രാൻ സ്പാ എന്നിവ ഈ രീതിയിലുള്ള മസാജിനു പ്രശസ്തമാണ്.

തായ് മസാജ്

തായ്‍‍ലൻഡിലേക്കു യാത്ര തിരിക്കുമ്പോൾ അവിടുത്തെ കാഴ്ചകൾ മാത്രമല്ല മസാജിങ്ങും പരീക്ഷിക്കാം. പാശ്ചാത്യ മസാജ് ശൈലികളിൽനിന്ന് വ്യത്യസ്തമായി രക്തചംക്രമണത്തിലും പ്രഷർ പോയിന്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് തായ് മസാജിനുള്ളത്. 

ശരീരം പൂര്‍ണമായും റിലാക്സാവാന്‍ സഹായിക്കുന്ന രീതിയിലുള്ളവയാണ്. പലരും തായ്‌ലൻഡ് സന്ദർശിക്കുന്നതു തന്നെ തായ് മസാജിന്‍റെ അനുഭൂതി അനുഭവിച്ചറിയാന്‍ വേണ്ടിയാണ്. തായ്‌ലൻഡിലെ വാട്ട് ഫോ, ഏഷ്യ ഹെർബ് അസോസിയേഷൻ, ഹെൽത്ത് ലാൻഡ് എന്നിവ ഇതിനു പ്രശസ്തമാണ്.

സ്വീഡിഷ് മസാജ്

യൂറോപ്യൻ രാജ്യങ്ങളിൽ പ്രശസ്തമാണ് സ്വീഡിഷ് മസാജ്.

യൂറോപ്പിൽ, ഇതിനെ സാധാരണയായി ക്ലാസിക് മസാജ് എന്ന് വിളിക്കുന്നു. വിവിധ തരത്തിലുള്ള ചലനങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ചെയ്യുന്ന ഒരു തരം മസാജ് ആണിത്. ഡച്ച് പ്രാക്ടീഷണറായ ജോഹാൻ ജോർജ് മെസ്ഗർ ആണ് യഥാർഥത്തില്‍ ഈ മസാജിന്‍റെ ഉപജ്ഞാതാവ്. യൂറോപ്പില്‍ ഉടനീളം ഈ മസാജ് ലഭ്യമാണ്. സ്റ്റോക്കോമിലെ സെൻട്രൽ ബഡെറ്റ് ഇത്തരത്തിലുള്ള മസാജിനു പേരുകേട്ട ഇടമാണ്. 

ഹവായിയൻ ലോമി ലോമി

ഒരു പരമ്പരാഗത പോളിനേഷ്യൻ മസാജ് രീതിയാണ് ലോമിലോമി മസാജ്. ലോമി ലോമി എന്ന പദത്തിന്‍റെ അർഥം തന്നെ മസാജ് എന്നാണ്. ‘ഹുന’ എന്ന ഹവായിയൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മസാജ്. ഹോണോലുലുവിലെ ടച്ച് കവായ്, യുഎസ്എയിലെ  സ്പാ ഈ രീതിയിലുള്ള മസാജിനു പേരുകേട്ടതാണ്.

ജാപ്പനീസ് ഷിയാറ്റ്സു

പേരുപോലെ തന്നെ, ജപ്പാനാണ് ഷിയാറ്റ്സു മസാജിന്‍റെ ഉറവിടം.  വിരലുകളുടെ മർദ്ദം എന്നാണ് ഷിയാറ്റ്സു എന്ന വാക്കിനർഥം. വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട്, ശരീരം എണ്ണയിട്ടു തിരുമ്മാതെ നടത്തുന്നതാണ് ഈ മസാജ്. ജപ്പാനില്‍ ഉടനീളം വിനോദസഞ്ചാരികളെ കാത്ത് ഈ രീതിയിലുള്ള മസാജ് നടത്തുന്ന കേന്ദ്രങ്ങളുണ്ട്.

English Summary: Best Spa Destinations in the world

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA