കടലിനടിയിലെ മായാലോകത്തില്‍ നീന്തിത്തുടിച്ച് പൂജിത മേനോന്‍

poojitha
SHARE

അവതാരകയും നടിയുമായ പൂജിത മേനോനെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ്. മോഡലായും ടെലിവിഷൻ വ്യക്തിത്വമായും കഴിവു തെളിയിച്ച ശേഷം, ‘നീ കൊ ഞാ ചാ’ എന്ന ചിത്രത്തിലൂടെയാണ് പൂജിത മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അവധിക്കാല യാത്രയിലാണ് താരം. മാലദ്വീപില്‍ സഹോദരിക്കൊപ്പം അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് പൂജിത. 

നിങ്ങൾക്ക് എവിടെയായിരുന്നാലും സന്തോഷിക്കാം, എന്നാൽ ചില ആളുകളും സ്ഥലങ്ങളും നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നുവെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം പൂജിത കുറിച്ചിട്ടുണ്ട്.

കടലില്‍ സ്നോര്‍ക്കലിങ് നടത്തുന്ന മനോഹരചിത്രങ്ങളും പൂജിത പങ്കുവച്ചിട്ടുണ്ട്. ജലവിനോദങ്ങള്‍ക്കായി കടലില്‍ ഇറങ്ങിയാല്‍ വര്‍ണ്ണങ്ങള്‍ വാരി വിതറുന്ന മീന്‍കൂട്ടങ്ങളെയും ജലജീവികളെയും നക്ഷത്ര മത്സ്യങ്ങളെയും ജലസസ്യങ്ങളെയുമൊക്കെ കണ്ട് കണ്ണു മിഴിച്ചു നിന്നുപോകും, അത്ര മനോഹരമാണ് മാലദ്വീപിലെ കടല്‍ക്കാഴ്ചകള്‍.

പ്രകൃതിസൗന്ദര്യം കൊണ്ട് സന്ദർശകരെ ആകർഷിക്കുന്ന മാലദ്വീപിൽ ടൂറിസം വ്യവസായം ആരംഭിച്ചിട്ട്‌ 2022- ല്‍ 50 വര്‍ഷം തികഞ്ഞു. ഈ വര്‍ഷം ജനുവരി 1 മുതൽ ഏപ്രിൽ 13 വരെ രാജ്യത്ത് 498,235 പേർ എത്തിയതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. 

നീലനിറമുള്ള കടലും പഞ്ചാരമണല്‍ ബീച്ചും

കുന്നുകളോ നദികളോ ഒന്നുമില്ലാത്ത മാലദ്വീപില്‍ എങ്ങു നോക്കിയാലും തെളിഞ്ഞ നീലനിറമുള്ള കടലും പഞ്ചാരമണല്‍ തിളക്കമുള്ള ബീച്ചുകളുമാണ്. കഴിക്കാനാണെങ്കില്‍ നല്ല ഫ്രഷ്‌ മത്സ്യവിഭവങ്ങളും മാലദ്വീപിന്‍റെ മാത്രമായ പലവിധ പലഹാരങ്ങളുമുണ്ട്.

വർഷം മുഴുവനും ചൂടും വെയിലുമൊക്കെയുള്ള കാലാവസ്ഥയാണ് മാലദ്വീപിൽ. സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഏപ്രിൽ വരെയാണ്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് സഞ്ചാരികളുടെ തിരക്ക് കൂടും. മെയ് മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്.

English Summary: Poojitha Menon Holiday in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA