ADVERTISEMENT

യാത്ര എന്നാൽ കാഴ്ചകൾ ആസ്വദിക്കുക മാത്രമല്ല, നിഗൂഡത തേടിയുള്ള സഞ്ചാരം കൂടിയാണ്. സന്ദർശകരെ വിസ്മയിപ്പിക്കുന്ന നിരവധിയിടങ്ങൾ ഇന്ത്യയിലും വിദേശത്തുമൊക്കെയുണ്ട്. യാത്രകൾക്ക് നിറംപകരുന്നത് വിസ്മയം നിറഞ്ഞ  കഥകളും കാഴ്ചകളുമൊക്കെയാണ്.  നമ്മളിൽ പലരും അറിയാത്ത പല രഹസ്യങ്ങളും  ഇൗ പ്രകൃതി കാത്തുവച്ചിട്ടുണ്ട്. ആ കാഴ്ചകളിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രധാനം. നിറഞ്ഞൊഴുകുന്ന പുഴകൾ കണ്ടിട്ടുണ്ടെങ്കിലും ഒരേ സമയം അഞ്ചു നിറത്തിലൊഴുകുന്ന നദി കണ്ടിട്ടുണ്ടോ? ഞെട്ടേണ്ട അങ്ങനെയൊരു തടാകം കൊളംബിയയിലുണ്ട്.

cano-cristales-five-colors-river

മഞ്ഞ, പച്ച, കറുപ്പ്, നീല,ചുവപ്പ് എന്നീ നിറങ്ങളിലാണ് ഇൗ നദി ഒഴുകുന്നത്. ഇളം റോസ്, രക്തച്ചുവപ്പ് നിറത്തിലും കാണാം. ആരും നിറം കലർത്തിയതല്ല. മക്കാരീനിയ ക്ലാവിഗേര’ എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണം. പാറക്കെട്ടുകളിലും നദിയുടെ അടിത്തട്ടിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവയ്ക്കൊപ്പം ജലത്തിന്റെ താപനിലയും സൂര്യപ്രകാശത്തിന്റെ തോതും കൂടിച്ചേരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളായി വെള്ളത്തിനു മുകളില്‍ തിളങ്ങും.

അഞ്ചുനിറത്തിലൊഴുകുന്ന നദിയെന്നും ലിക്വിഡ് റെയിൻബോ എന്നും അറിയപ്പെടുന്ന കൊളംബിയൻ നദിയാണ് കാനോ ക്രിസ്‌റ്റൈൽസ്.  ജൂലൈ അവസാനം മുതൽ നവംബർ വരെയാണ് നദിയില്‍ നിറങ്ങൾ കാണുന്നത്. സെറാനിയ ഡി ലാ മകരീന നാഷണൽ പാർക്കിലാണ് 100 കിലോമീറ്റർ നീളമുള്ള കാനോ ക്രിസ്റ്റൽസ്.

cano-cristales-five-colors-river2
Jorge Ivan Vasquez C/shutterstock

ഇൗ കാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനുമായി നിരവധിപേരാണ് ഇവിടെ എത്തിച്ചേരുന്നത്. പ്രകൃതിസംരക്ഷണനിയമം ശക്തമാക്കിയതിന്റെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാസംഘത്തിൽ  ഏഴുപേരില്‍ കൂടുതല്‍ പാടില്ലെന്നും ദിവസത്തില്‍ 200ൽ അധികംപേരെ ഇവിടേക്ക് കടത്തിവിടുകയുമില്ല.  നദിയില്‍ ഇറങ്ങുന്നതിലും കര്‍ശനമായും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇൗ നിബന്ധനകളൊക്കെയും പാലിച്ച് ഇൗ അദ്ഭുതകാഴ്ച ആസ്വദിക്കാനായി സഞ്ചാരികൾ എത്താറുണ്ട്.

English Summary: Cano Cristales Five Colors River in Colombia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com