ADVERTISEMENT

ഈ വര്‍ഷം കാനിൽ നടന്ന ചലച്ചിത്രമേളയില്‍ തകർപ്പൻ അരങ്ങേറ്റം കുറിച്ച ശേഷം, തായ്‌ലൻഡിലെ ഫുക്കറ്റില്‍ അവധി ആഘോഷത്തിലാണ് നടി തമന്ന ഭാട്ടിയ. തമന്നയുടെ വരാനിരിക്കുന്ന ചിത്രമായ ‘ജീ കർദ’യുടെ ചിത്രീകരണവും നടക്കുന്നത് തായ്‌ലൻഡിലാണ്. ഫുക്കറ്റില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ തമന്ന ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

പതിവുപോലെ, സ്റ്റൈലിഷ് വസ്ത്രങ്ങളണിഞ്ഞു സുന്ദരിയായാണ് തമന്ന ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. റിപ്പ്ഡ് ബോയ്‌ഫ്രണ്ട് ജീൻസും പ്രിന്റ് ചെയ്ത ക്രോപ്പ് ടോപ്പും ധരിച്ചു നില്‍ക്കുന്ന ചിത്രവും വെള്ള ലേസ് വസ്ത്രത്തിൽ ബീച്ചിലെ ഊഞ്ഞാലിൽ ഇരിക്കുന്ന ചിത്രവും തമന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 'മിസ് ബിയും അവളുടെ ബീച്ച് ജീവിതവും' എന്നു ചിത്രങ്ങൾക്ക് താഴെ തമന്ന കുറിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി എത്തുന്നത്.

ഒരാഴ്ച മുമ്പ് കാൻസിലെ റെഡ് കാർപെറ്റിൽ ഗ്ലാമറസ് ലുക്കില്‍ എത്തിയ തമന്ന എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫിലിം ഫെസ്റ്റിവലിലെ അരങ്ങേറ്റത്തില്‍ തന്നെ സ്റ്റൈലിഷ് ലുക്കിലെത്തിയ തമന്നയുടെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലെങ്ങും വൈറലായിരുന്നു.

അനിൽ രവിപുടിയുടെ കോമഡി ചിത്രമായ ‘ഫൺ ആൻഡ് ഫ്രസ്ട്രേഷനി’ലാണ് തമന്ന അടുത്തതായി അഭിനയിക്കുന്നത്. 2022 മെയ് 27 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. നാഗശേഖറിന്‍റെ റൊമാന്റിക് ഡ്രാമയായ ‘ഗുർത്തുണ്ട സീതാകാലം’ എന്ന ചിത്രത്തിലും തമന്ന എത്തുന്നു. ബോല്‍ ചൂഡിയാൻ, ഭോലാ ശങ്കർ, ചോർ നികൽ കേ ഭാഗ, യെൻ എൻഡ്രു കാദൽ എൻബെൻ തുടങ്ങിയ ചിത്രങ്ങളും തമന്നയുടേതായി പുറത്തിറങ്ങാനുണ്ട്.

സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കടല്‍ത്തീരങ്ങളും പുരാതന ക്ഷേത്രങ്ങളും ചന്തകളുമെല്ലാമായി ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ച് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഫുക്കറ്റ്. തെക്കൻ തായ്‌ലൻഡില്‍ സ്ഥിതിചെയ്യുന്ന ഫുക്കറ്റ്, തായ്‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ്. 48 കിലോമീറ്റർ നീളവും 21 കിലോമീറ്റർ വീതിയുമുള്ള ഫുകേത്, ബാങ്കോക്കിൽ നിന്ന് 862 കിലോമീറ്റർ തെക്കായി, തായ്‌ലൻഡിന്‍റെ ഇന്ത്യൻ മഹാസമുദ്ര തീരപ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. 

Phuket

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള പ്രധാന വ്യാപാര റൂട്ടുകളിലൊന്നായിരുന്നു ഈ ദ്വീപ്. ഇപ്പോള്‍ ഫുക്കറ്റിന്റെ പ്രധാന വരുമാന മാര്‍ഗം ടൂറിസമാണ്. ടൂറിസം തഴച്ചു വളര്‍ന്നതോടെ, തായ്‌ലൻഡിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യയായി ഫുക്കറ്റ് മാറി. ഫ്രീഡൈവിംഗ്, വിൻഡ്‌സർഫിങ്, കൈറ്റ് സർഫിങ്, വേക്ക്ബോർഡിങ്, സ്നോർക്കെല്ലിങ്, ഡൈവിങ്, യാച്ചിങ്, ജെറ്റ്-സ്കീയിങ്, പാരാസെയിലിങ് തുടങ്ങിയ വിനോദങ്ങള്‍ ഇവിടെ സജീവമാണ്. 

Phuket-2

ഇന്ത്യയില്‍ നിന്നും സെലിബ്രിറ്റികള്‍ അടക്കമുള്ള ധാരാളം സഞ്ചാരികള്‍ ഫുക്കറ്റ് സന്ദര്‍ശിക്കാറുണ്ട്. സ്വകാര്യതയും ആധുനിക സൗകര്യങ്ങളും ആഡംബരവും വാഗ്ദാനം ചെയ്യുന്ന ലക്ഷ്വറി റിസോര്‍ട്ടുകള്‍ മുതല്‍ പ്രകൃതിഭംഗിയാര്‍ന്ന സ്ഥലങ്ങളും ചരിത്രവും സംസ്കാരവുമായി ഇഴചേര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളുമെല്ലാം ഇവിടുത്തെ പ്രധാന അനുഭവങ്ങളില്‍പ്പെടുന്നു. വര്‍ഷം മുഴുവനും യാത്ര ചെയ്യാന്‍ പറ്റിയ കാലാവസ്ഥയാണ് എന്നതും ഫുക്കറ്റിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

English Summary: Tamannaah Bhatia Shares pictures from Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com