ലോകത്തെ ‘ഏറ്റവും സുരക്ഷിത നഗര’ത്തിലെത്തിയ തപ്‌സി

Taapsee
SHARE

യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് തപ്‌സി പന്നു. അവധിക്കാല യാത്രകളിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളുടെയും ഭക്ഷണവിഭവങ്ങളുടെയുമെല്ലാം ചിത്രങ്ങളും വിഡിയോകളും തപ്സി പലപ്പോഴും സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്. ഇപ്പോള്‍ അവധിയാഘോഷത്തിനായി ഡെന്മാർക്കിലെ കോപ്പൻഹേഗനിലാണ് നടി. പതിവുപോലെ ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റഗ്രാം ചെയ്യാനും തപ്സി മറന്നില്ല. 

സഹോദരിയും യാത്രാ പങ്കാളിയുമായ ശഗുന്‍ പന്നുവിനൊപ്പമുള്ള സെൽഫികളും തപ്സി ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, രാജസ്ഥാനിലെ ബിക്കാനീറിലേക്കും തപ്സി യാത്ര നടത്തിയിരുന്നു. 

ലോകത്ത് ‘ഏറ്റവും സുരക്ഷിത നഗരം’ എന്ന വിശേഷണം ഇനി ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപൻഹേഗന് സ്വന്തമാണ്. ഭൂമിയിലെ ഏറ്റവും സന്തുഷ്ടരായ ആളുകളെന്നാണ് ഡെന്മാർക്കുക്കാരെ വിളിക്കുന്നത്. കോപ്പൻഹേഗന്റെ അസാധാരണമായ ഭക്ഷണ വൈഭവം,വാസ്തുവിദ്യ, ചരിത്രം എന്നിവയെല്ലാമാണ് സഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

നിരനിരയായി പണിതുയർത്തിയിരിക്കുന്ന വർണ്ണാഭമായ വീടുകളും ഈ നഗരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.കോപ്പൻഹേഗൻ നഗരം ചുറ്റിക്കറങ്ങാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് സൈക്ലിങ്. കോപ്പൻഹേഗൻ നഗരത്തിൽ എത്തിയാൽ നിങ്ങൾക്ക് കാണാനാകുന്ന ഏറ്റവും നല്ല കാഴ്ചകളിലൊന്നാണ് സൈക്കിൾ യാത്രികർ. ഇവിടെ കോർപ്പറേറ്റ് കമ്പനികളിൽ ജോലിക്ക് പോകുന്നവർ പോലും സൈക്കിൾ ചവിട്ടിയാണ് സഞ്ചരിക്കുന്നത്. ട്രെയിനുകളിലും  സൈക്കിൾ കയറ്റാം.

English Summary: Taapsee Pannu Shares Travel pictures from pictures from

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA