സ്വര്‍ണക്കാപ്പി രുചിച്ച് ബുര്‍ജ് ഖലീഫയില്‍ ഐമ റോസ്മി

Aima-Rosmy1
SHARE

ദുബായിലെ പ്രശസ്തമായ ഗോള്‍ഡ്‌ കോഫി അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി ഐമ റോസ്മി. ബുര്‍ജ് ഖലീഫയിലെ അറ്റ്മോസ്ഫിയര്‍ റെസ്‌റ്റോറന്റില്‍ നിന്നും, 24 കാരറ്റ് സ്വര്‍ണഫോയിലിനൊപ്പം വിളമ്പുന്ന സ്പെഷ്യല്‍ കോഫിക്കൊപ്പമുള്ള ചിത്രമാണ് ഐമ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

'ദൂരം' എന്ന സിനിമയിലൂടെയാണ് ഐമ റോസ്മി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് 'ജേക്കബിന്‍റെ സ്വർഗ്ഗരാജ്യ'ത്തിൽ നിവിൻ പോളിയുടെ സഹോദരിയായും 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ മകളായും ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ക്ലാസിക്കൽ നർത്തകി കൂടിയായ ഐമ പഠിച്ചതും വളർന്നതുമെല്ലാം ദുബായില്‍ത്തന്നെയാണ്. 2018- ല്‍ കെവിന്‍ പോളുമായുള്ള വിവാഹശേഷം ഇപ്പോള്‍, ദുബായിലാണ് ഐമയുടെ താമസം.

സ്വര്‍ണക്കാപ്പിയും കാഴ്ചയും

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റാണ് അറ്റ്മോസ്ഫിയര്‍. ബുർജ് ഖലീഫയിൽ 442 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അറ്റ്മോസ്ഫിയറില്‍ നിന്നും നോക്കിയാല്‍ ദുബായ് നഗരത്തിന്‍റെയും അറേബ്യൻ ഗൾഫിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണാം. ഇവിടെ നിന്നുള്ള ഉദയവും അസ്തമനക്കാഴ്ചയുമെല്ലാം സന്ദര്‍ശകര്‍ക്ക് ഒരു അനുഭവം തന്നെയാണ്. 

ലോകോത്തര നിലവാരമുള്ള ഭക്ഷണമാണ് അറ്റ്‌മോസ്‌ഫിയർ റെസ്‌റ്റോറന്റിന്‍റെ മറ്റൊരു പ്രത്യേകത. മികച്ച നിലവാരമുള്ള ചേരുവകൾ ഉപയോഗിക്കുന്ന ഏറ്റവും മികച്ച യൂറോപ്യൻ പാചകരീതിയാണ് ഡിന്നര്‍ മെനുവില്‍ ഉള്ളത്. ഫോയ് ഗ്രാസ്, ഓയിസ്റ്റര്‍, വാഗ്യു ടെൻഡർലോയിൻ എന്നിവ സ്പെഷ്യല്‍ വിഭവങ്ങളില്‍ ഉൾപ്പെടുന്നു.

സ്വര്‍ണം വിതറിയ ഭക്ഷണ സാധനങ്ങള്‍ വിളമ്പുന്ന വേറെയും ഹോട്ടലുകള്‍ ദുബായിലുണ്ട്. ചായ, ആപ്പിള്‍ ജ്യൂസ്, കപ്പ് കേക്ക്, വിപ്പ്ഡ് ക്രീം തുടങ്ങി വിവിധ വിഭവങ്ങള്‍ സ്വര്‍ണ്ണം കൊണ്ട് അലങ്കരിച്ച് ഇങ്ങനെ നല്‍കാറുണ്ട്. ബുര്‍ജ് ഖലീഫയിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബില്‍ ഗോള്‍ഡ്‌ കാപ്പുച്ചിനോ എന്ന പേരില്‍ 24 കാരറ്റ് സ്വര്‍ണ്ണം ചേര്‍ത്ത കോഫി വിളമ്പുന്നു. രാവിലെ എട്ടുമണി മുതല്‍ രാത്രി പതിനൊന്നുവരെ ഈ സ്വര്‍ണക്കാപ്പി ലഭ്യമാണ്. 100% അറബിക്ക ബീന്‍സും പതപ്പിച്ച പാലും ചേര്‍ത്തുണ്ടാക്കിയ കാപ്പിക്ക് മുകളില്‍ സ്വര്‍ണ്ണ പ്ലേറ്റിങ്ങ് ചെയ്യുകയാണ് ചെയ്യുന്നത്. ബുര്‍ജ് ഖലീഫയിലെ തന്നെ അര്‍മാനി ഹോട്ടലിലും ഗോള്‍ഡ്‌ കാപ്പുച്ചിനോ ഉണ്ട്. ഡാര്‍ക്ക്‌ ചോക്ലേറ്റിനൊപ്പം 23 കാരറ്റ് സ്വര്‍ണ്ണം വിതറിയാണ് ഇത് വിളമ്പുന്നത്.

English Summary: Aima Rosmy shares Dubai Travel Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA