അഞ്ചുവര്‍ഷത്തെ വീസ തരാം, നികുതി വേണ്ട; സഞ്ചാരികളെ ബാലി വിളിക്കുന്നു

bali
SHARE

കഴിഞ്ഞ രണ്ടുവര്‍ഷത്തെ കോവിഡ് കാലം പുതിയൊരു തൊഴില്‍ സംസ്കാരത്തിനാണ് രൂപം നല്‍കിയത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങൾ ‘വര്‍ക്ക് ഫ്രം ഹോം’ ആശയത്തില്‍ ആകൃഷ്ടരായി. ജോലിക്കാര്‍ ഈ രീതിയില്‍ ജോലി ചെയ്യുമ്പോള്‍ പ്രോഡക്റ്റിവിറ്റി കൂടുന്നതായും ബിസിനസ് കൂടുതല്‍ വളരുന്നതായും മനസ്സിലാക്കിയതോടെ പല കമ്പനികളും ഈ രീതി തന്നെ വീണ്ടും തുടര്‍ന്നു. 

വര്‍ക്ക് ഫ്രം ഹോം കൊണ്ട് ഏറെ ഗുണമുണ്ടായത് സഞ്ചാരികള്‍ക്കാണ്. ജോലിയുള്ളതു കൊണ്ട് യാത്ര ചെയ്യാന്‍ പറ്റില്ല എന്ന പരാതി ഏറെക്കുറെ മാറിക്കിട്ടി. കയ്യില്‍ ഒരു ലാപ്ടോപ്പുമായി ലോകത്ത് എവിടെപ്പോയി ഇരുന്നും ജോലി ചെയ്യാം എന്നതിനാല്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് കുറേക്കൂടി കൂടി. 

bali-travel2

ഈയവസരത്തില്‍ പല രാജ്യങ്ങളിലെയും ട്രാവൽ, ടൂറിസം വകുപ്പുകൾ നിരവധി റിമോട്ട് വർക്ക് ഫ്രം ഹോം പ്ലാനുകൾ വാഗ്ദാനം ചെയ്ത് ആളുകളെ ആകർഷിക്കാൻ ശ്രമിച്ചു. ഇന്തൊനീഷ്യയാണ് ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി കടന്നുവന്നിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സഞ്ചാരികള്‍ക്കായി അഞ്ച് വർഷത്തെ ഡിജിറ്റൽ നോമാഡ് വിസകൾ അവതരിപ്പിക്കുകയാണ് ബാലി. ഈ വീസ എടുക്കുന്നവര്‍ക്ക് ബാലിയില്‍ നികുതി നല്‍കാതെ ജീവിക്കാം.

ആത്മീയ റിട്രീറ്റുകൾ വഴിയും ഇക്കോടൂറിസത്തിലൂടെയും 3.6 ദശലക്ഷം വിദേശ സന്ദർശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കരുതുന്നതായി ടൂറിസം മന്ത്രി സാൻഡിയാഗ യുനോ പറഞ്ഞു.

പദ്ധതി പ്രകാരം വീസ ലഭിക്കുന്നവര്‍ക്ക് വിദൂരമായി ജോലി ചെയ്യുന്നതു പോലെ തന്നെ, നികുതി നൽകാതെ അഞ്ചുവര്‍ഷം ദ്വീപിൽ തങ്ങാനും കഴിയും. ഇത് സഞ്ചാരികൾക്ക് പ്രാദേശിക സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരം നല്‍കുകയും അതുവഴി ബാലിയുടെ ടൂറിസം മേഖല കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യും.

FIJI-TOURISM-WICKED WALU ISLAND

പാരിസ്ഥിതിക ടൂറിസം, കായിക ഇവന്റുകൾ, അഞ്ച് വർഷത്തെ വിസ എന്നിവ ഇന്തോനേഷ്യക്കാർക്ക് 1 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഒരു അഭിമുഖത്തിൽ സാൻഡിയാഗോ യുനോ പറഞ്ഞു. ശാന്തതയിലേക്കും ആത്മീയതയിലേക്കും സുസ്ഥിരതയിലേക്കും രാജ്യത്തെ നയിക്കാനുള്ള ഒരു അവസരമായാണ്‌ ഈ പദ്ധതിയെ കാണുന്നതെന്നും അതുവഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥ മികച്ചതാക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള വിസ പ്രോഗ്രാം അവതരിപ്പിക്കുന്ന ആദ്യത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനല്ല ബാലി. എസ്തോണിയ, സ്പെയിൻ, വെനീസ് തുടങ്ങി നിരവധി സ്ഥലങ്ങൾ മുന്‍പേ ഇത്തരം വിസകള്‍ നല്‍കിയിരുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബാലി നല്‍കുന്ന ഡിജിറ്റൽ വിസ വളരെ ദൈർഘ്യമേറിയതാണ്. വിസ കാലാവധി കഴിഞ്ഞാൽ പെട്ടെന്ന് നാടുകടത്താനുള്ള സാധ്യതയും മറ്റ് നിയമപ്രശ്നങ്ങളും ഒഴിവാക്കാൻ ഈ പുതിയ സാങ്കേതികത സഹായിക്കും.

bali-travel

നിലവിൽ, ഇന്തൊനീഷ്യൻ സർക്കാർ വിദേശരാജ്യങ്ങളില്‍ നിന്നുമെത്തുന്ന സഞ്ചാരികള്‍ക്കുള്ള ക്വാറന്റൈനും മറ്റു  പ്രധാന യാത്രാ നിയന്ത്രണങ്ങളും നീക്കം ചെയ്തിട്ടുണ്ട്. മെയ് 18 മുതല്‍ ആർടി പിസിആർ ആവശ്യകതയും എടുത്തുകളഞ്ഞിട്ടുണ്ട്.

English Summary: You can now work from Bali with a 5-year visa for digital nomads

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA