കടൽത്തീരത്തിന്റെ മനോഹാരിതയിൽ താമസിക്കാം; അവധിയാഘോഷമാക്കി മംമ്ത മോഹൻദാസ്

Mamta-Mohandas
Image From Instagram
SHARE

സെലിബ്രിറ്റികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് മാലദ്വീപ്. ബോളിവുഡിലെയും ഹോളിവുഡിലെയും മോളിവുഡിലെയും താരനിരകൾ ഇൗ ദ്വീപിന്റെ ആരാധകരാണെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം. ഇപ്പോഴിതാ മലയാളികളുടെ പ്രിയങ്കരിയായ മംമ്ത മോഹൻദാസ് മാലദ്വീപിൽ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ്. 

ഇന്റർനാഷനൽ യോഗാ ദിനമായ ഇന്ന് കടലിന്റെ മനോഹാരിതയിൽ യോഗ ചെയ്യുന്ന വിഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 'നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും എങ്ങനെ തുടങ്ങാം' എന്നൊരു കുറിപ്പും വിഡിയോടൊപ്പം കുറിച്ചിട്ടുണ്ട്.

maldives

താമസം ഇവിടെ

ഡബ്ല്യൂ മാൽ‌ദീവ്സ് എന്ന ബീച്ച് റിസോർട്ടിൽ നിന്നുമാണ് മംമ്ത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മാലദ്വീപിലെ നോര്‍ത്ത് അരി അറ്റോളിലുള്ള ഫെസ്ഡു സ്വകാര്യ ദ്വീപിലാണ് മാരിയറ്റിന്‍റെ ഡബ്ല്യൂ മാൽ‌ദീവ്സ് എന്ന ആഡംബര പഞ്ചനക്ഷത്ര റിസോര്‍ട്ടുള്ളത്. പൂളുകളോട് കൂടിയ ബീച്ച് ഫ്രണ്ട് സ്യൂട്ടുകളും ഓവർ വാട്ടർ ബംഗ്ലാവുകളുമാണ് ഇവിടെയുള്ളത്. മാല ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 25 മിനിറ്റ് സീപ്ലെയ്ന്‍ യാത്ര ചെയ്താണ് ഇവിടെയെത്തുന്നത്.

ശാന്തസുന്ദരമായ അന്തരീക്ഷം, കടൽത്തീരത്തിന്റെ മനോഹാരിത, ഹൃദൃമായ താമസയിടം, അവധിയാഘോഷമാക്കാൻ ഇതുപോലൊരിടമാണോ തേടുന്നത്. മാലദ്വീപ് മികച്ച ചോയ്സാണ്. കടലിന്റെ നീലിമയിലെ താമസവും രുചിയൂറും വിഭവങ്ങളുമൊക്കെയായി നിരവധി റിസോർട്ടുകളും മാലദ്വീപിന് സ്വന്തമാണ്.

w-maldives
Image From w-maldives Official Site

മാലദ്വീപിന്റെ സൗന്ദര്യത്തെ ആരാധിക്കുന്ന നിരവധിപേരുണ്ട്. സുന്ദരകാഴ്ചകളും അധികം നൂലാമാലകൾ ഇല്ലാതെ എത്തിച്ചേരാം എന്നതുമാണ് ഇൗ സുന്ദരയിടത്തെ സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതാക്കുന്നത്. കൂടാതെ ലക്ഷ്വറി സൗകര്യങ്ങള്‍ മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും എന്നതും മാലദ്വീപിനെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു.

English Summary: Mamta Mohandas Shares Travel Pictures from Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS