ഇത് മാലദ്വീപ് അല്ല, കടലിന്റെ ഭംഗി നുകർന്ന് അവധി ആഘോഷമാക്കി പ്രിയങ്കയും നിക്കും

priyanka-chopra-and-nick-jonas
SHARE

കടലിലിന്റെ ഭംഗി ആസ്വദിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്രയും നിക് ജോണ്‍സും. ടുര്‍ക്‌സ് ആന്റ് കെയ്കസ് ദ്വീപില്‍ നിന്നുള്ള ഇരുവരുടേയും പ്രണയം നിറഞ്ഞ ചിത്രങ്ങള്‍ പ്രിയങ്ക ചോപ്ര തന്നെയാണ് ഇന്‍സ്റ്റയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധക പിന്തുണയുള്ള പ്രിയങ്കയുടേയും നിക്കിന്റേയും ചിത്രങ്ങളും വിഡിയോയും വൈകാതെ വൈറലാവുകയും ചെയ്തു. 

അടുത്തിടെയാണ് വെബ് സീരീസ് സിറ്റഡെലിന്റെ ചിത്രീകരണം പ്രിയങ്ക ചോപ്ര പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം ലഭിച്ച അവധി ആഘോഷിക്കാനാണ് നിക്കിനൊപ്പം ബ്രിട്ടീഷ് കോളനിയായ ടുര്‍ക്‌സ് ആന്റ് കെയ്കസ് ദ്വീപിലേക്ക് പ്രിയങ്ക യാത്ര തിരിച്ചത്. ഇരുവരും ബോട്ടിന്റെ തുറന്ന ഭാഗത്തിരിക്കുന്ന ചിത്രങ്ങളുമുണ്ട്. ബോളിവുഡ് താരം രണ്‍വീര്‍ സിങ് അടക്കമുള്ളവര്‍ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ചെയ്തിട്ടുണ്ട്. 

2018ലാണ് പ്രസിദ്ധ ഗായകനായ നിക്ക് ജോണ്‍സിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിക്കുന്നത്. പിന്നീടിങ്ങോട്ട് ഇരുവരുടേയും പ്രിയപ്പെട്ട നിമിഷങ്ങള്‍ അവര്‍ ആരാധകരുമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുറത്തുവന്ന ഈ അവധിക്കാല ചിത്രങ്ങള്‍. പ്രിയങ്ക ചോപ്ര കടലില്‍ നീന്തുന്നതിന്റേയും മഴ ആസ്വദിക്കുന്നതിന്റേയും വിഡിയോകളും കൂട്ടത്തിലുണ്ട്. 

മനോഹരമായ കടല്‍ തീരങ്ങളുടെ പേരില്‍ വിനോദസഞ്ചാരത്തിന് പേരുകേട്ട സ്ഥലമാണ് ടുര്‍ക്‌സ് ആന്റ് കെയ്കസ് ദ്വീപുകള്‍. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് കോളനിയായ ഈ ദ്വീപുകളിലേക്ക് വിമാനമാര്‍ഗവും സമുദ്രമാര്‍ഗവും സഞ്ചാരികളെത്താറുമ്ട്. അമേരിക്കയില്‍ നിന്നും ആഡംബര കപ്പലുകളിലും വലിയതോതില്‍ സഞ്ചാരികള്‍ എത്താറുണ്ട്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ ദ്വീപുകളിലെ കാഴ്ചകള്‍ കാണാനും അവധിക്കാലം ചിലവഴിക്കുന്നതിനുമായി വരുന്നത്.

English Summary: Priyanka Chopra And Nick Jonas Are On Holiday In This Exotic Island Destination

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS