ADVERTISEMENT

സെൽഫികളിലൂടെ പ്രശസ്തമായ മൂന്നിടങ്ങളാണ് നോർവെയിലുള്ളത്. അതിലേറ്റവും പ്രശസ്തമായ ഒന്നാണ് ട്രോൾടങ്ക റോക്ക്. നോര്‍വേയിലെ വെസ്റ്റ്‌ലാന്‍ഡ് കൗണ്ടിയില്‍ റിങ്ങിദാലിസ് വാറ്റ്നെറ്റ് നദിയ്ക്ക് വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പാറ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയർന്നു നിൽക്കുന്ന പർവതമാണിത്. നീണ്ടു നിൽക്കുന്ന ഒരു പർവത ശിഖിരമാണ് ഇവിടെ നിന്നുള്ള സെൽഫികളിൽ പ്രധാന കഥാപാത്രം. കാഴ്ചക്കാരെ  അതിശയിപ്പിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. ട്രോൾടങ്ക റോക്കിന്റെ പ്രധാന വ്യൂപോയിന്റിൽ വിവാഹം നടക്കുന്ന കാഴ്ച സഞ്ചാരികളുടെ ഇടയിലും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. 

നേച്ചര്‍ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വേറിട്ട വിവാഹവേദിയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നോർവേയിലെ ഏറ്റവും മനോഹരമായ വിവാഹ സ്ഥലം എന്നും വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. വെളുത്ത നിറത്തിലെ ഗൗൺ അണിഞ്ഞ് അതിമനോഹരിയായി നിൽക്കുന്ന വധുവിനെയും കാണാം. വധുവും വരനും ഉൾപ്പടെ ആറുപേരാണ് ട്രോൾടങ്ക റോക്കിൽ നിൽക്കുന്നത്. ചിത്രങ്ങളിലൂടെ കണ്ട ഇൗ പ്രദേശത്തിന്റെ ഭംഗി നേരിട്ട് ആസ്വദിക്കാൻ എന്തു കഷ്ടപാടുകൾ സഹിക്കാനും ചിലര്‍ തയാറാണ് എന്നും ഇൗ വിഡിയോയിലൂടെ മനസ്സിലാക്കാം. അപകടവും സാഹസികതയും നിറഞ്ഞ ഇടത്താണ് ഇൗ വിവാഹവേദി.

അപകടവും സാഹസികതയും നിറഞ്ഞ ട്രോൾടങ്ക റോക്ക്

വർഷത്തിൽ 80,000 പേരോളം എത്തുന്ന ഈ പർവതമുകളിൽ നിന്നും ഒരു ഓസ്‌ട്രേലിയൻ സഞ്ചാരി വീണു മരിച്ചത് അടുത്തിടെ വലിയ വാർത്തയായിരുന്നു. ഇവിടേക്കുള്ള യാത്ര അല്‍പം കഠിനമാണ്. ഏറ്റവും കുറഞ്ഞത് പന്ത്രണ്ടു മണിക്കൂര്‍ വേണം യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്താന്‍. വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുക. വഴിയില്‍ ഏതു നിമിഷവും പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഘനമേറിയ മൂടല്‍മഞ്ഞിന്‍റെ സാന്നിധ്യവും അപകട സാധ്യത കൂട്ടുന്നു. എല്ലാ വര്‍ഷവും അന്‍പതോളം ആളുകള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നു എന്നാണു കണക്ക്.

Trolltunga

വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത വരവു കാരണം, ഒരു വേനൽമഴ പെയ്തു കഴിയുമ്പോള്‍ത്തന്നെ ട്രോൾടങ്കയിലേക്കുള്ള പാത മുഴുവന്‍ ചെളി നിറഞ്ഞതായി മാറുന്നതും ഈ യാത്രയിലെ ഒരു പ്രതികൂല ഘടകമാണ്.എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് പാറ മുകളിലെത്തിയാല്‍ കാണുന്ന കാഴ്ച അതിമനോഹരമാണ്. 

English Summary: Most spectacular wedding spot Trolltunga in Norway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com