ADVERTISEMENT

തുര്‍ക്കിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കപ്പഡോഷ്യ അല്ലെങ്കില്‍ കപ്പഡോക്യ എന്ന ഗുഹാനാട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ആനറ്റോലിയന്‍ ഉപദ്വീപിന്റെ ഹൃദയഭാഗത്താണ് കപ്പഡോഷ്യ സ്ഥിതിചെയ്യുന്നത്. ഇസ്താംബുള്‍ നഗരത്തില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാഴ്ച്ചകള്‍ കൊണ്ട് സമ്പുഷ്ടമാണ് കപ്പഡോഷ്യ. ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവുമായി സവിശേഷതകള്‍ നിറഞ്ഞ നിരവധി പ്രദേശങ്ങളുള്ള കപ്പഡോഷ്യ തുര്‍ക്കിയിലെ  പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വിചിത്രാകൃതിയുള്ള പാറക്കെട്ടുകൾക്കും അതിശയകരമായ ഹോട്ട് എയർ ബലൂണിങ് അവസരങ്ങൾക്കും പേരുകേട്ട കപ്പഡോഷ്യയില്‍ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ നിരവധി അദ്ഭുതങ്ങളുണ്ട്‌.

Cappadocia1
Andrew Mayovskyy/shutterstock

 

Cappadocia
MehmetO/shutterstock

നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഉറച്ച് എങ്ങും മലനിരകളായി മാറിയത് കാണാം. ഈ മലകൾ തുരന്ന് വീടുകളും റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. പ്രാചീനകാലത്ത് ഈ പ്രദേശത്ത് വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്.

Cappadocia4
MarBom/shutterstock

ആർഗോപ്പ്, ഗെറീം, ഇഹ്‌ലാര വാലി, സെലിം, ഗുസെലിയുർട്ട്, ഉച്ചിസാർ, അവാനോസ്, സെൽ‌വെ എന്നിവയാണ് കപ്പഡോഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങള്‍. ഡെറിൻകുയു, കെയ്‌മക്ലി, ഗാസീമീർ, ഓസ്‌കോനാക് എന്നീ ഭൂഗര്‍ഭ നഗരങ്ങളും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച ഇടങ്ങളില്‍ ഉള്‍പ്പെടുന്നു. ആർഗപ്പ്, ഗെറീം, ഗുസെലിയുർട്ട്, ഉച്ചിസാര്‍ എന്നിവിടങ്ങളിലാണ് ചരിത്രപ്രാധാന്യമുള്ള മാളികകളും വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ള ഗുഹ വീടുകളും ഉള്ളത്.

Cappadocia-1

കപ്പഡോഷ്യയിൽ ഏറെ ജനപ്രിയമായ ഒരു സാഹസിക വിനോദമാണ്‌ ഹോട്ട് എയർ ബലൂണിങ്. നിരവധി ടൂർ ഓപ്പറേറ്റർമാര്‍ ഒരു പാക്കേജായിത്തന്നെ ഇത് നല്‍കുന്നുണ്ട്. 

Cappadocia3
Nina Lishchuk/shutterstock

സ്വപ്നതുല്യമായ ഉദയാസ്തമയ കാഴ്ചകളാണ് ഇവിടത്തെ മറ്റൊരു സുന്ദരമായ അനുഭവം. രാവിലെ നാലരയോടെ തന്നെ സൂര്യനുദിക്കും. ഓറഞ്ച് നിറത്തില്‍ നിന്നും സ്വര്‍ണ വര്‍ണത്തിലേക്ക് സൂര്യന്‍ നിറം മാറുമ്പോഴേക്കും അവക്കിടയില്‍ നൂറുകണക്കിന് ഹോട്ട് എയര്‍ ബലൂണുകള്‍ ഉയര്‍ന്നുപൊങ്ങുന്ന കാഴ്ച ശ്വാസം നിലച്ചു പോകുന്നത്രയും മനോഹരമാണ്.

കപ്പഡോഷ്യ മേഖലയുടെ ഹൃദയഭാഗത്തുള്ള ഗ്രാമങ്ങളിലെ ആളുകൾ ലാവ നിക്ഷേപം മൂലമുണ്ടായ മൃദുവായ പാറകള്‍ തുരന്നു വീടുകളും പള്ളികളും മൊണാസ്ട്രികളും കൊത്തിയെടുത്തതും കാണാം. ഇവയില്‍ ചിലവയില്‍ ഇന്നും ആള്‍ത്താമസമുണ്ട്. ചിലതൊക്കെ ഹോട്ടലുകളായി മാറ്റിയിട്ടുണ്ട്.

 

English Summary: Discovering Turkey's Fairytale land Cappadocia 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com