'സൂര്യനസ്തമിക്കാത്ത നഗരം'; സഞ്ചാരികൾ പോകാൻ ആഗ്രഹിക്കുന്നിടം

Seoul
sayan uranan/shutterstock
SHARE

തലസ്ഥാന നഗരം എന്നതിലുപരി  ആധുനിക വാസ്തുവിദ്യ, പാർട്ടി വൈബുകൾ, പോപ്പ് സംസ്കാരം, മനോഹരമായ പാർക്കുകൾ എന്നിവകൊണ്ട് ആരെയും ആകർഷിക്കുന്ന നഗരമാണ് സിയോൾ.

കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, പർവത പാതകൾ, ഹൈടെക് ഘടനകൾ, ഏറ്റവും പുതിയ ട്രെൻഡ് എന്നിവയുടെ ഒരു മികച്ച മാഷ്-അപ്പ് - കെ പോപ്പ്, നഗരമാണ് സിയോൾ. 

സഞ്ചാരികൾ പോകാൻ ആഗ്രഹിക്കുന്നിടമാണ്. സിയോളിന്റെ നൈറ്റ് ലൈഫ് ലോകപ്രസിദ്ധമാണ്. സൂര്യനസ്തമിക്കാത്ത നഗരം എന്നാണ് സിയോൾ അറിയപ്പെടുന്നത്. നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ അക്ഷരാർത്ഥത്തിൽ സമയം നോക്കേണ്ടതില്ല, കാരണം ഇവിടെ എല്ലാം ദിവസം മുഴുവനും തുറന്നിരിക്കും. രാത്രി കാഴ്ചകളും ആസ്വദിച്ച് യാത്ര ആഘോഷമാക്കാം.

സുന്ദരകാഴ്ചകൾ മാത്രമല്ല നാവിന്റെ രസമുകുളങ്ങളെ ഉന്മാദിപ്പിക്കും വിധമുള്ള ഭക്ഷണവും ക്ലബ്ബ് ബാറുകളും ഇവിടെയുണ്ട്, സൂര്യൻ ഉദിക്കുന്നതുവരെ സംഗീതം പ്ലേ ചെയ്യുന്നത് അവസാനിപ്പിക്കില്ല. രാത്രി ആകാശത്തിൻ കീഴിൽ ഷോപ്പിങ് നടത്തുന്നതിന് ഡോങ്‌ഡെമുൻ അല്ലെങ്കിൽ നംദെമുൻ രാത്രി മാർക്കറ്റുകളിലേക്ക് പോകാം. ലോകമെമ്പാടുമുള്ള അതിഗംഭിരനഗരങ്ങളിൽ ചിലത് മാത്രമാണ് ഇൗ നഗരത്തിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. 

English Summary: Travel Guide to Seoul

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}