ആഴക്കടലിലെ വിസ്മയിപ്പിക്കുന്ന കാഴ്ച; ഷാർജ അക്വേറിയം

Sharjah-Aquarium
Image From Sharjah Aquarium Official Site
SHARE

ആഴക്കടലിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കണ്ടു നടക്കണോ? ഷാര്‍ജ മറൈൻ അക്വേറിയത്തിലേക്കു പോരൂ. കടലിന്റെ അടിത്തട്ടിലെ അതേ അന്തരീക്ഷത്തെയും കടൽ ജീവികളെയും കുറിച്ചു കൂടുതൽ അറിയാനാകും എന്നതാണ് ഇൗ മറൈൻ അക്വേറിയത്തിന്റെ പ്രധാന ആകര്‍ഷണം.

sharjah-aquarium1
Image From Sharjah Aquarium Official Site

2008 ലാണ് അക്വേറിയം പ്രവർത്തനം തുടങ്ങിയത്. സമുദ്രജീവികളെ പ്രദർശിപ്പിക്കുന്ന, യുഎഇ സർക്കാരിനു കീഴിലുള്ള ആദ്യത്തെ വലിയ കേന്ദ്രമാണിത്. മനോഹരമായ ക്രൗൺ മത്സ്യം, കടൽക്കുതിരകൾ, മോറെ ഈൽസ്, റീഫ് സ്രാവുകൾ എന്നിവയുൾപ്പെടെ നൂറോളം ഇനങ്ങള്‍ ഇവിടെയുണ്ട്.

sharjah-aquarium6
Image From Sharjah Aquarium Official Site

പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളുമൊക്കെ അവയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ച് ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു വിനോദ ഇടം എന്നതിലുപരി സമുദ്രജീവികളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനാണ് ഇത് നിർമിച്ചിരിക്കുന്നത്.

ആഴക്കടലിലെ കാഴ്ച

6,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ അക്വേറിയം രണ്ടു നിലകളിലായി 20 വ്യത്യസ്തരം ടാങ്കുകളിലാണ്.സന്ദർശകർ കൗതുകത്തോടെയാണ് ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കുന്നത്.

sharjah-aquarium5
Image From Sharjah Aquarium Official Site

കടലിനുള്ളിലൂടെ നടക്കുന്ന രീതിയാണ് ഇവിടെ എത്തിയാൽ അനുഭവിക്കാനാവുന്നത്. ശരിക്കും ആഴക്കടലിന്റെ വിസ്മയം തീർത്തിരിക്കുകയാണിവിടെ. 

‌‌സന്ദർശനം എപ്പോൾ

രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മാരിടൈം മ്യൂസിയം ഷാർജ അക്വേറിയത്തിന് എതിർവശത്തായാണ്. 2003 ൽ അൽ മരൈജാ പ്രദേശത്തുണ്ടായിരുന്ന ഇൗ അക്വേറിയം  2009 ലാണ് അൽ ഖാനിലേക്ക് മാറ്റുന്നത്.

sharjah-aquarium4
Image From Sharjah Aquarium Official Site

ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് അക്വേറിയത്തിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. മുതിർന്നവർക്ക്  35 ദിർഹവും 2 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 ദിർഹവുമാണ് പ്രവേശന ഫീസ്.കാഴ്ചകൾ മാത്രമല്ല

sharjah-aquarium2
Image From Sharjah Aquarium Official Site

ഷാർജ മ്യൂസിയം അതോറിറ്റിയുടെ സാമൂഹിക ഉത്തരവാദിത്ത സംരംഭമായ  വി കെയറിന്റെ ഭാഗമായി, പരിസ്ഥിതി സംരക്ഷണത്തിനും കടൽജീവികളുടെ സംരക്ഷണത്തിനുമായി നിരവധി ക്യാപെയ്നുകളും ഷാർജ അക്വേറിയം നടത്താറുണ്ട്.സമുദ്ര മലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും ക്യാെപയ്ൻ ലക്ഷ്യമിടുന്നുണ്ട്.

English Summary: Best Attraction in Sharjah Aquarium

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA