നീലാകാശവും സമുദ്രവും; ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനി

Ranjini-Jose
Image: ranjini jose/Instagram
SHARE

ബീച്ച്, ഹിൽസ്റ്റേഷൻ, കാട് യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്നവരെ മോഹിപ്പിക്കുന്നിടങ്ങൾ ഒരുപാടുണ്ട്. കടൽതീരത്തിന്റെ കാഴ്ചകൾ ആസ്വദിച്ച് ബീച്ച് വെക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതാണ് പ്രേക്ഷകരുടെ പ്രിയതാരം രഞ്ജിനി ജോസ്. പാട്ടിനോടുള്ള പ്രണയം പോലെ യാത്രകളും താരത്തിന് ഇഷ്ടമാണ്.

കുറച്ച് നാളുകൾക്ക് മുമ്പ് ആംസ്റ്റർഡാമിലെ ട്യൂലിപ് വസന്തം ആസ്വദിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിർജീനിയയിലെ ബീച്ചിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നീലാകാശവും സമുദ്രവും എന്നു കുറിച്ചിട്ടുമുണ്ട്.

കാഴ്ചകളുടെ ലോകം 

പ്രകൃതി സൗന്ദര്യത്തിനും ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം പേരുകേട്ട ഇടമാണ് വിർജീനിയ. അമേരിക്കയില്‍ അവധി ആഘോഷത്തിന് വിര്‍ജീനിയ തിരഞ്ഞെടുക്കുന്നവരുടെ പ്രിയ കേന്ദ്രങ്ങളാണ് വിര്‍ജീനിയ ബീച്ചും ഷെനഡോ ദേശീയ പാര്‍ക്കും. എന്നാല്‍ സീസണുകളില്‍ വലിയ തിരക്കാണ് ഇവിടെയെല്ലാം. അതേസമയം അധികം പേരും പെരുമയും ഇല്ലാത്ത, എന്നാല്‍ ഓരോ സഞ്ചാരിക്കും പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്ന നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളുമുണ്ട് അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജീനിയയില്‍. 

കടല്‍ക്കാറ്റും വെയിലും തിരയും തീരവും ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ ഇടമാണ് ചെസുപീക് തീരം. തൂവെള്ള മണല്‍ നിറഞ്ഞ ബീച്ചുകള്‍ സമൃദ്ധിയായുള്ള നദീതീരത്തെ ഒരു റിസോര്‍ട്ട് പട്ടണമാണ് ഇവിടുത്തെ കൊളോണിയല്‍ ബീച്ച്. പൊട്ടോമക് നദിയുടെ കളിക്കളമെന്ന വിശേഷണമുള്ള ഈ ബീച്ചിന് ബോട്ടേഴ്‌സ് പാരഡൈസ് എന്നും വിളിപ്പേരുണ്ട്. ഇനി ചരിത്രവും പൗരാണിക ശേഷിപ്പുകളും ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മണ്‍റോ കോട്ടയും സന്ദര്‍ശിക്കാം. ജെയിംസ് നദിയോട് ചേര്‍ന്നുള്ള വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനിക താവളവുമായിരുന്ന ഈ കോട്ടക്ക് അമേരിക്കന്‍ ചരിത്രവുമായുള്ള ബന്ധവും ഇവിടെ നിന്നും അനുഭവിച്ചറിയാനാകും. സമാധാനവും സ്വസ്ഥതയും തേടിയാണ് നിങ്ങള്‍ ഇറങ്ങുന്നതെങ്കില്‍ ഒനാന്‍കോക്കാണ് നിങ്ങളുടെ ഇടം. കിഴക്കന്‍ തീരത്തെ രത്‌നം എന്നും പേരുണ്ട് ശാന്തസുന്ദരമായ ഈ തീരദേശ പട്ടണത്തിന്. 

English Summary: Ranjini Jose Shares Virginia Travel pictures

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}