ലോകത്തിലെ ഏറ്റവും വലിയ മരം കാണാന്‍ പോയാല്‍ പിഴ കിട്ടും‌

tallest-tree
Image:Stephen Moehle/shutterstock
SHARE

പാര്‍ക്കിന്‍റെ ഏറ്റവും ഉള്‍വശത്താണ് ഈ മരം. ഇവിടേക്ക് പ്രത്യേക വഴികളൊന്നും ഉണ്ടാക്കിയിട്ടില്ല. മരം കാണാനെത്തുന്ന ആളുകളുടെ തിരക്കു മൂലം ചുറ്റുമുള്ള ആവാസവ്യവസ്ഥയ്ക്ക് ഗണ്യമായ പ്രശ്നങ്ങള്‍ ഉണ്ടായതായി പാര്‍ക്ക് അധികൃതര്‍ കണ്ടെത്തി. അതിനാല്‍ ഇനി മുതല്‍ ഈ പ്രദേശത്തേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന് പാര്‍ക്ക് സൂപ്രണ്ട് പ്രഖ്യാപിച്ചു. മാത്രമല്ല, ഈ പ്രദേശത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാത്തതിനാല്‍ കാടിനുള്ളില്‍ ഏതെങ്കിലും സഞ്ചാരികള്‍ അപകടം പറ്റി കിടന്നാല്‍പ്പോലും പുറത്തുള്ളവര്‍ അറിയണം എന്നില്ല. 

റെഡ്‌വുഡ് നാഷനൽ പാര്‍ക്ക്

2006 ഓഗസ്റ്റ് 25 ന്, പ്രകൃതിശാസ്ത്രജ്ഞരായ ക്രിസ് അറ്റ്കിൻസും മൈക്കൽ ടെയ്‌ലറും ചേർന്നാണ് ഹൈപ്പീരിയൻ കണ്ടെത്തിയത്. ഗ്രീക്ക് പുരാണങ്ങളിലെ ടൈറ്റൻമാരിൽ ഒരാളും സൂര്യദേവനായ ഹീലിയോസിന്‍റെയും ചന്ദ്രദേവി സെലീന്‍റെയും പിതാവുമായിരുന്ന ഹൈപ്പീരിയന്‍റെ പേരാണ് അവര്‍ ഈ മരത്തിനു നല്‍കിയത്.

ഒരു ദേശീയ ഉദ്യാനവും മൂന്ന് സംസ്ഥാന പാർക്കുകളും ചേര്‍ന്നതാണ് റെഡ്‌വുഡ് നാഷനൽ പാര്‍ക്ക്. സാൻ ഫ്രാൻസിസ്കോയിൽനിന്ന് ഏകദേശം 420 കി.മീ. വടക്കും ഒറിഗോണിലെ പോർട്ട്ലാൻഡിൽനിന്ന് 480 കി.മീ തെക്കുമായി, വടക്കന്‍ കലിഫോർണിയയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പാര്‍ക്കില്‍, ഹൈപ്പീരിയന്‍ കൂടാതെ ലോകത്തെ ഏറ്റവും ഉയരമുള്ള മരങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനങ്ങളുള്ള ഹീലിയോസ്, ഇക്കാറസ് എന്നിവയുമുണ്ട്.

വംശനാശഭീഷണി നേരിടുന്നവ അടക്കം ഒട്ടനവധി സസ്യജാലങ്ങളും പാര്‍ക്കിലുണ്ട്. യുഎസിലെ മറ്റ് ദേശീയോദ്യാനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ സഞ്ചാരികള്‍ക്കു വേണ്ട സൗകര്യങ്ങളൊന്നുമില്ല. പാർക്കുകളുടെ അതിർത്തിയിൽ ഹോട്ടലുകളോ മോട്ടലുകളോ ഇല്ല. അടുത്തുള്ള പട്ടണങ്ങളായ ക്ലമത്ത്, റെക്വ, ഒറിക് എന്നിവിടങ്ങളിലാണ് താമസസൗകര്യം ഉള്ളത്. 

പ്രത്യേക പെര്‍മിറ്റ്‌ ലഭിക്കുന്നവര്‍ക്ക് പാര്‍ക്കിനുള്ളില്‍ ക്യാംപ് ചെയ്യാം, നിയുക്ത സൈറ്റുകളിൽ മാത്രമേ ഇത് അനുവദിക്കൂ. പാർക്കിൽ ഏകദേശം 320 കി.മീ ഹൈക്കിങ് പാതകൾ നിലവിലുണ്ട്. മഴക്കാലത്ത് ഇവ വെള്ളം വന്ന് മൂടും. കാൽനടയാത്രക്കാരും ബാക്ക്പാക്കർമാരും കാടിനുള്ളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല എന്നു കര്‍ശനനിര്‍ദ്ദേശമുണ്ട്. ചില ഭാഗങ്ങളില്‍ കുതിരസവാരിയും മൗണ്ടൻ ബൈക്കിങ്ങും കയാക്കിങ്, ഫിഷിങ് തുടങ്ങിയവയും അനുവദിക്കപ്പെട്ടിട്ടുണ്ട്. പാർക്കിനുള്ളില്‍ നിരവധി പിക്നിക് ഏരിയകളുണ്ട്, ഇവിടങ്ങളിലേക്ക് വാഹനത്തിൽ എളുപ്പത്തിൽ എത്തിച്ചേരാം.

പാരിസ്ഥിതികപ്രാധാന്യം കണക്കിലെടുത്ത്, 1980 സെപ്റ്റംബർ 5 ന് ഐക്യരാഷ്ട്ര സംഘടന പാര്‍ക്കിനെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. 1983 ജൂൺ 30 ന് കലിഫോർണിയ കോസ്റ്റ് റേഞ്ച് ഇന്റർനാഷനൽ ബയോസ്ഫിയർ റിസർവിന്‍റെ ഭാഗമായി മാറി.

English Summary: Visitors to the world's tallest tree face fines

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}