നീലാകാശവും കടലും ചുംബിക്കുന്നിടം, ആഴക്കടലിലെ കാഴ്ച, വെള്ളത്തിനടിയിലെ താമസം എന്നുവേണ്ട സകലതും ആസ്വദിക്കണോ? എങ്കിൽ ഭൂമിയുടെ സ്വർഗം എന്നു വിശേഷിപ്പിക്കുന്ന മാലദ്വീപിലേക്ക് പറക്കാം. സെലിബ്രിറ്റികളുടെ അവധിക്കാല ഡെസ്റ്റിനേഷനാണിവിടം. മാലദ്വീപിലെ കടല്‍തീരങ്ങളില്‍ ഒഴിവുകാലം ആസ്വദിക്കാന്‍ എത്തുന്നവർ ഒട്ടേറെയാണ്. പലരും ആ നാടിന്റെ ഭംഗി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. മാലദ്വീപിന് ഇത്ര പ്രത്യേകത എന്താണ് എന്നു ചോദിക്കുന്നവരുമുണ്ട്. ദ്വീപിന്റെ സൗന്ദര്യം കണ്ടവർ ഒരിക്കലും ഇൗ ചോദ്യം ആവർത്തിക്കില്ല. നൂലാമാലകൾ ഇല്ലാതെ എത്തിച്ചേരാം എന്നതാണ് പ്രധാന ആകർഷണം. കൂടാതെ സന്ദർകരുടെ തിരക്കില്ലാതെ സൂപ്പർതാരങ്ങൾക്ക് അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിക്കാം. ബജറ്റിനനുസരിച്ചുള്ള താമസയിടങ്ങളും തിരഞ്ഞെടുക്കാം.

ഇന്ത്യയുടെ തെക്കു പടിഞ്ഞാറേ ഭാഗത്ത് അറബിക്കടലില്‍ പരന്നുകിടക്കുന്ന രണ്ടായിരത്തിലേറെ ദ്വീപുകളുടെ ദ്വീപുകളുടെ കൂട്ടമാണ് മാലദ്വീപ്. ടൂറിസമാണ് പ്രധാന വരുമാനമാർഗം

കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടുകൾ ഓരോ യാത്രികനും മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിക്കും.

പലതരം ജലവിനോദങ്ങൾ, സ്‌നോർക്ലിങ്, സെയ്‌ലിംഗ്, അണ്ടർവാട്ടർ ഡൈവിംഗ് എന്നിവയിലൊക്കെ ഏർപ്പെടാനുള്ള സൗകര്യങ്ങൾ മാലദ്വീപിലെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയുമൊക്കെ ഈ നാടിന്റെ പ്രത്യേകതയാണ്. കേരളത്തിന്റെ കാലാവസ്ഥയോടും പ്രകൃതിയോടും സാദൃശ്യമുണ്ട്.

മാലദ്വീപിലെ അനേകം ദ്വീപുകളിലൊന്നാണ് മാലി സിറ്റി. ഉദ്ദേശം ഒരു കിലോമീറ്റർ ചുറ്റളവുള്ള നഗരം. ഗവൺമെന്റ് ഓഫിസുകൾ, മാർക്കറ്റ്, വ്യവസായ സ്ഥാപനങ്ങൾ, ഷോപ്പിങ് സെന്റർ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് മാലി സിറ്റിയിലാണ്.

മൽസ്യബന്ധനമാണ് ഇവിടുത്തെ മറ്റൊരു പ്രധാന വരുമാന മാർഗം. ചൂരയാണ് പ്രധാന മൽസ്യം. ഇവിടുത്തെ മിക്കവിഭവങ്ങളും ചൂര ചേർത്താണ് തയാറാക്കുന്നത്.

ഏതു സാമ്പത്തിക ശേഷിയിലുള്ളവരെയും സന്തോഷിപ്പിക്കാനുള്ള ടൂറിസം സാധ്യതകളുണ്ട് മാലദ്വീപില്‍. രാജ്യത്തെ രണ്ടായിരത്തിലേറെ ദ്വീപുകകളില്‍ 230 ദ്വീപുകളില്‍ മാത്രമേ സ്വദേശികളുള്ളൂ. മറ്റു ദ്വീപുകളെല്ലാം റിസോര്‍ട്ടുകളാണ്.

ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാക്കിയത് കടലിനു നടുവിലാണ്. പാലങ്ങൾ, കെട്ടിടങ്ങൾ, വിമാനത്താവളം, മൈതാനം, റോഡുകൾ തുടങ്ങി എല്ലാ നിർമിതികളും നിലനിൽക്കുന്നതു മണൽപരപ്പിലാണ്.

രാജ്യത്തു വിമാനമിറങ്ങിയാല്‍, സീ പ്‌ളെയിനുകളില്‍ ദ്വീപ് റിസോര്‍ട്ടുകളിലേക്കു പറക്കാം. പൂര്‍ണ സ്വകാര്യതയോടെ കടല്‍ഭംഗി ആസ്വദിക്കാം. ചില ദ്വീപുകളിലെങ്കിലും ഒരു ദിവസം താമസിക്കുന്നതിന് 10 ലക്ഷവും അതിനു മുകളിലും ഈടാക്കുമെന്നു മാത്രം. അത്രതന്നെ ചെലവഴിക്കാനാകാത്തവർക്ക് ആഭ്യന്തര വിമാനസർവീസുകളെയും ചെലവു കുറഞ്ഞ റിസോർട്ട് ദ്വീപുകളെയും ആശ്രയിക്കാം.

ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമായതിനാല്‍ ടിക്കറ്റെടുത്ത് പറക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. വീസയെടുക്കലും നൂലാമാലകളുമില്ല. റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ വിശദാംശങ്ങളും കൂടി ഹാജരാക്കിയാല്‍ മതി.
English Summary: Maldives Heaven on Earth Travel experience