ഇനി ഞങ്ങള്‍ക്ക് മാത്രമായി അല്‍പസമയം; സ്പെയിനിലേക്ക് പറന്ന് നയന്‍സും വിക്കിയും

nayanthara-and-wiki
Image Source: Instagram/wikkiofficial
SHARE

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളില്‍ സത്യമില്ലെന്ന രീതിയില്‍, നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. യാത്രക്കിടെ വിമാനത്തിനുള്ളില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ് വിക്കി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ബാഴ്സലോണയിലേക്കുള്ള യാത്രയാണെന്ന് ചിത്രത്തിനൊപ്പം വിക്കി കുറിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തിനിടയില്‍ തങ്ങള്‍ക്ക് വേണ്ടി മാത്രം അല്‍പസമയം ചിലവഴിക്കാനുള്ള യാത്രയാണിതെന്ന് വിക്കി എഴുതുന്നു. കറുത്ത ഷര്‍ട്ടില്‍ വിക്കിയും നീല ജാക്കറ്റും വെളുത്ത ടോപ്പും ജീന്‍സും ധരിച്ച്, ചിരിച്ചുകൊണ്ടിരിക്കുന്ന നയന്‍താരയെയും ചിത്രത്തില്‍ കാണാം.

ഈ വര്‍ഷം ജൂൺ 9നായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മഹാബലിപുരത്ത് വച്ച് രാജകീയമായ ചടങ്ങില്‍ വിവാഹിതരായ ദമ്പതികൾ ഹണിമൂണിനായി തായ്‌ലൻഡിലേക്ക് പറന്നിരുന്നു. 

സാധാരണയായി സൂപ്പര്‍സ്റ്റാറുകള്‍ പോകാറുള്ളതു പോലെ ഒരു രാത്രിക്ക് ലക്ഷങ്ങള്‍ ചെലവു വരുന്ന റിസോര്‍ട്ടുകളല്ല ഇരുവരും ഹണിമൂണിനായി തിരഞ്ഞെടുത്തത്. തായ്‌ലൻഡിലെ അതിമനോഹരമായ സിയാം ഹോട്ടലാണ് താമസിച്ചത്. താരതമ്യേന ചെലവു കുറവാണെങ്കിലും വളരെ മികച്ച സൗകര്യങ്ങളാണ് ഈ ഹോട്ടല്‍ നല്‍കുന്നത്. തായ്‍‍ലൻഡ് യാത്രയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇവരുടെ വിവാഹത്തിന്‍റെ വിഡിയോ ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന പേരില്‍ നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. 

ബാഴ്സലോണയിലേക്ക് പറന്ന് നയൻതാരയും വിക്കിയും

സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനനഗരമായ ബാഴ്സലോണ സന്ദര്‍ശിക്കാന്‍ വളരെ മികച്ച സമയമാണിപ്പോള്‍. സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകമുള്ള ബാഴ്സലോണ ഒരു പ്രധാന സാംസ്കാരിക കേന്ദ്രവും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന 20-ാമത്തെ നഗരവും യൂറോപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന അഞ്ചാമത്തെ നഗരവുമാണ് ബാഴ്‌സലോണ. എട്ട് യുനെസ്കോ ലോക പൈതൃക സൈറ്റുകൾ ഇവിടെയുണ്ട്.

nayanthara-vignesh
Image Source: Social Media

പാബ്ലോ പിക്കാസോയും ജോവാൻ മിറോയും ഉൾപ്പെടെയുള്ള കലാകാരന്മാരുടെ സൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും 2000-ത്തിലധികം വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളുമെല്ലാം ബാഴ്സലോണയുടെ മുഖമുദ്രകളാണ്. ഇവിടുത്തെ ബാസ്‌ക് ശൈലിയിലുള്ള തപസ് ബാറുകൾ, ഗലീഷ്യൻ സീഫുഡ് ഭക്ഷണശാലകൾ, അവന്റ്-ഗാർഡ് ജാപ്പനീസ് റെസ്റ്റോറന്റുകൾ, ചോക്ലേറ്റ് ഷോപ്പുകൾ എന്നിവയെല്ലാം വ്യത്യസ്തമായ രുചികളുടെ ലോകത്തേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകും. സമുദ്രവിനോദങ്ങള്‍ ആസ്വദിക്കാനും ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നാണ് ബാഴ്സലോണ.

English Summary: Nayanthara and Wiki enjoys Holiday in Barcelona Spain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}