ബീച്ച് വെക്കേഷന്‍; കാപ്രിയില്‍ അടിച്ചു പൊളിച്ച് അനന്യ പാണ്ഡേ

ananya-pandey
Image From Instagram/Ananya
SHARE

വിജയ്‌ ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച ലൈഗറിലാണ് അനന്യ പാണ്ഡേ അവസാനമായി അഭിനയിച്ചത്. സിനിമ കൂടാതെ, യാത്രകളെയും പ്രണയിക്കുന്നയാളാണ് ഈ മുംബൈക്കാരി സുന്ദരി. ഇപ്പോഴിതാ തിരക്കുകളെല്ലാം വിട്ട്, ഇറ്റലിയില്‍ വിനോദയാത്രയിലാണ് അനന്യ. തുടര്‍ച്ചയായി നിരവധി യാത്രാചിത്രങ്ങള്‍ അനന്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്യുകയാണ്. സെലിബ്രിറ്റികള്‍ അടക്കം നിരവധിപ്പേര്‍ ഇതിനടിയില്‍ കമന്‍റുകളുമായെത്തിട്ടുണ്ട്. ഇറ്റലിയിലെ കാപ്രിയില്‍ നിന്നുള്ള ബീച്ച് വെക്കേഷന്‍ ചിത്രങ്ങളാണ് ഇവ.

ഇറ്റലിയിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കാപ്രി. രാജ്യാന്തര ആഡംബര ലിനൻ വസ്ത്ര ബ്രാൻഡായ 100% കാപ്രിയുടെ നാട്. റോമൻ റിപ്പബ്ലിക്കിന്‍റെ കാലം മുതൽക്കേ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു റിസോർട്ടാണ് ഈ ദ്വീപ്‌. നേപ്പിൾസ്, സോറന്റോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതലെങ്കിലും ഈയിടെയായി ഇന്ത്യയില്‍ നിന്നുള്ളവരും ധാരാളമെത്തുന്നു.

കാപ്രിയിൽ പന്ത്രണ്ട് പള്ളികളും ഏഴ് മ്യൂസിയങ്ങളും നിരവധി സ്മാരകങ്ങളുമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ വിദേശ വിനോദസഞ്ചാരികൾ കണ്ടെത്തിയ ഒരു ഗുഹയാണ് കാപ്രിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആകർഷണമായ ഗ്രോട്ട അസുറ(ബ്ലൂ ഗ്രോട്ടോ). വാട്ടര്‍ ടാക്സിയില്‍ കയറിയാണ് ഇവിടേക്ക് എത്തുന്നത്. ഗ്രോട്ടോയുടെ ഒരു വശത്ത് പുരാതന റോമൻ പാറയുടെ അവശിഷ്ടങ്ങളും ഇടുങ്ങിയ ഒരു ഗുഹയും ഉണ്ട്. ഇവിടം സന്ദര്‍ശിച്ച അനുഭവത്തെക്കുറിച്ച് അനന്യ എഴുതിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ആകർഷകമായ ഒരു ടൗൺ സ്‌ക്വയറാണ് കാപ്രിയിലെ പിയാസെറ്റ. മഞ്ഞ നിറമുള്ള കെട്ടിടങ്ങള്‍ അതിമനോഹരമായ പർവതനിരകൾക്കഭിമുഖമായി നില്‍ക്കുന്ന കാഴ്ച ഗാംഭീര്യമാര്‍ന്നതാണ്. കൂടാതെ നാട്ടുകാരും യാത്രക്കാരുമെല്ലാം രാവിലെ കാപ്പിയും അത്താഴത്തിന് മുമ്പുള്ള ലഘുഭക്ഷണവുമെല്ലാം കഴിക്കാന്‍ ഇവിടേക്ക് എത്തുന്നു.

സമ്പന്നരുടെയും പ്രശസ്തരുടെയും കളിസ്ഥലമെന്ന നിലയിലാണ് പ്രശസ്തമായതെങ്കിലും ബജറ്റിനുള്ളില്‍ ചെയ്യാന്‍ കഴിയുന്ന ഒട്ടനേകം കാര്യങ്ങള്‍ കാപ്രിയില്‍ ഉണ്ട്. വെറും രണ്ടു യൂറോ മാത്രം നല്‍കിയാല്‍ ലോകപ്രസിദ്ധമായ അഗസ്റ്റസിന്‍റെ പൂന്തോട്ടത്തിലേക്കുള്ള വഴി തുറക്കും. കടലിനരികിലായി പുൽത്തകിടികൾക്കും പുഷ്പ കിടക്കകൾക്കുമിടയിൽ, ജെറേനിയം, ഡാലിയകൾ, എന്നിവയുൾപ്പെടെ കാപ്രിയുടെ മനോഹരമായ സസ്യജാലങ്ങൾ ഇവിടെ കാണാം. ഒന്നാം നൂറ്റാണ്ടിലെ ശക്തനായ ടിബീരിയസ് ചക്രവർത്തിയുടെ ഭവനമായ വില്ല ജോവിസ് ആണ് മറ്റൊരു ആകര്‍ഷണം. കൂടാതെ, മറീന പിക്കോള, മറീന ഗ്രാൻഡെ, പലാസോ എ മേർ തുടങ്ങിയ ഒട്ടനേകം ബീച്ചുകളുമുണ്ട്.

മറീന ഗ്രാൻഡെയിൽ നിന്നും കാപ്രി ഫ്യൂണിക്കുലർ റെയില്‍വേയിലുള്ള യാത്ര അവിസ്മരണീയമാണ്. കടല്‍ത്തീരത്തു കൂടി ട്രെയിനില്‍ കാപ്രി ടൗണിലെത്താം. അനകാപ്രിയിൽ ദ്വീപിലെ ഏറ്റവും ഉയർന്ന സ്ഥലമായ മോണ്ടെ സോളാരോയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ചെയര്‍ ലിഫ്റ്റ്‌ സംവിധാനമുണ്ട്. കാപ്രി പട്ടണത്തിന്‍റെ മധ്യഭാഗത്തെ മറീന ഗ്രാൻഡെ, മറീന പിക്കോള, അനകാപ്രി മുതലായവയെ ബന്ധിപ്പിക്കുന്ന ഒരു ബസ് സർവീസുമുണ്ട്.

English Summary: Ananya Pandey shares pictures from Italy trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}