ആ‌ ഫയർഷോ മറക്കാനാവില്ല; ദ്വീപില്‍ അവധിയാഘോഷിച്ച് സണ്ണി ലിയോണി

sunny-leone
Image Source: Instagram
SHARE

ഹണിമൂണ്‍ ട്രിപ്പുകള്‍ക്കും വലിയ താരങ്ങളുടെ അവധിക്കാലങ്ങള്‍ക്കും പേരുകേട്ടയിടമാണ് മാലദ്വീപ്. കടലിനടിയിലെ കാഴ്ചകള്‍ കണ്ടുള്ള താമസം, സ്കൂബാഡൈവിങ്ങും സ്നോർക്കലിങ്ങും ജെറ്റ്സ്കീയുമടക്കമുള്ള ജലവിനോദങ്ങൾ, ആകാശവും കടലും ചുംബിക്കുന്ന മാലദ്വീപിനെ മനോഹരമാക്കാൻ മറ്റൊന്നും വേണ്ട. കടൽക്കാഴ്ചയും നൂലാമാലകൾ ഇല്ലാതെ എത്തിച്ചേരാനുള്ള എളുപ്പവുമൊക്കെയാണ് യാത്രക്കാരുടെ ഇടയിൽ മാലദ്വീപ് ഹിറ്റാകുന്നത്.

യാത്രാപ്രേമികളായ നിരവധി സിനിമാതാരങ്ങളും മാലദ്വീപിലേക്ക് എത്തിച്ചേരാറുണ്ട്. സെലിബ്രിറ്റികളുടെ ലൊക്കേഷൻ മാത്രമല്ല സഞ്ചാരികളുടെ പ്രിയയിടം കൂടിയാണ് ഇൗ സ്വർഗഭൂമി. ഇപ്പോഴിതാ നീലക്കടലിന്റെ തീരത്ത് ശാന്തസുന്ദരമായി അവധിയാഘോഷമാക്കുകയാണ് സണ്ണി ലിയോണി. 

ഭൂമിയിലെ പറുദീസയാണിവിടം എന്നാണ് താരം പറയുന്നത്. മുമ്പുള്ള യാത്രയിൽ ആഡംബര റിസോർട്ടായ സൺ സിയാം ഒലുവേലിയും ബാ അറ്റോളിലെ യുനെസ്കോ ബയോസ്ഫിയർ റിസർവിലെ പ്രകൃതിയോട് ചേർന്നിണങ്ങിയ റോയൽ െഎലൻഡ് വില്ലയുമൊക്കെയാണ് താമസത്തിനായി തിരഞ്ഞെടുത്തെങ്കിൽ ഇത്തവണത്തെ യാത്രയിൽ മാലിദ്വീപിലെ ഫുരാവേരി റിസോർട്ടിലാണ് താമസിക്കുന്നത്.

മനോഹരമാണ് മാലദ്വീപ് എന്നും അവിടുത്തെ ബോട്ട് യാത്രയെക്കുറിച്ചുമൊക്കെ സണ്ണി പറയുന്നുണ്ട്. കൂടാതെ ബീച്ചിലെ ഡിന്നറിനൊപ്പം അതിഥികൾക്കായി ഒരുക്കിയിരുന്ന അതിശയകരമായ ഫയർ ഷോ ഒരിക്കലും മറക്കാനാവില്ലെന്നും താരം പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഭർത്താവ് ഡാനിയൽ വെബർ ഫയർഷോയുടെ വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

അതിമനോഹരം 168  ബീച്ച് വില്ലകൾ

മനോഹരകാഴ്ച കണ്ട് ഉറക്കം ഉണരാം. കടൽത്തീരത്തിന് അഭിമുഖമായി 168 സ്വകാര്യ ബീച്ച് വില്ലകളാണ് ഫുരാവേരി റിസോർട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇൗ ആഡംബര റിസോർട്ടിലെ താമസം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത്. ബീച്ച വില്ല, വാട്ടർ വില്ല, ബീച്ച് പൂൾ വില്ല, ഒാഷ്യൻ വില്ല, അസ്തമയ കാഴ്ച കണ്ടുള്ള സൺസെറ്റ് വില്ല അങ്ങനെ മനംകവരുന്ന നിരവധി വില്ലകൾ ഇവിടെയുണ്ട്. കാഴ്ചകൾ മാത്രമല്ല സാഹസികത ആസ്വദിക്കുവാനായി വൈവിധ്യമാർന്ന മോട്ടറൈസ്ഡ്, നോൺ-മോട്ടറൈസ്ഡ് വാട്ടർ സ്പോർട്സുമുണ്ട്. 

ചൂരയുടെ നാട്

ഒരുകാലത്ത് മത്സ്യബന്ധനം മാത്രമായിരുന്നു മാലദ്വീപുകാരുടെ തൊഴില്‍. എന്നാൽ വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ ടൂറിസം പ്രധാന വരുമാനമാർഗമായി. മാർക്കറ്റിലെ പ്രധാന താരം ചൂരയാണ്. മാലദ്വീപിലെ ട്യൂണ കറി വിദേശസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ട്യൂണയ്ക്കുവേണ്ടി മാത്രമായി ഒരുമാര്‍ക്കറ്റ് തന്നെയുണ്ടിവിടെ.

മാലെയിലെ എയര്‍പോര്‍ട്ട്

കടലിനു മേല്‍ മണ്ണിട്ട്‌ നികത്തി കൃത്രിമമായി നിർമിച്ച ഹുളുമാലി എന്ന കൊച്ചു ദ്വീപിലാണ് മാലെയിലെ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. വിമാനയാത്ര ചെയ്യുമ്പോള്‍ താഴേക്ക്‌ നോക്കിയാല്‍ കാണുന്ന മാലദ്വീപ് കാഴ്ച തന്നെ അതിമനോഹരമാണ്. കടലിന് മീതെ മുത്തുമാല പോലെ പരന്നു കിടക്കുന്ന പവിഴദ്വീപ്‌ സമൂഹങ്ങളുടെ കാഴ്ച അവീസ്മരണീയമാണ്. 

English Summary: Sunny Leone and Daniel Weber Enjoy Holiday in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}