കടല്‍ത്തട്ട് മെത്തയാക്കി ഹീനാഖാന്‍; മാലദ്വീപ് വെക്കേഷന്‍ ചിത്രങ്ങള്‍

hina-khan
Image Source: Hina Khan /Instagram
SHARE

മാലദ്വീപില്‍ നിന്നുള്ള വെക്കേഷന്‍ യാത്രാചിത്രങ്ങളുമായി ബോളിവുഡ് നടി ഹീനാഖാന്‍. റിസോര്‍ട്ടിലെ പൂളിനടിയില്‍, മെത്തയിലെന്ന പോലെ കിടക്കുന്ന ചിത്രമാണ് ഹീന ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തവയില്‍ ഒന്ന്. “പൂളിനെ എന്‍റെ മുറിയും അതിന്‍റെ അടിത്തട്ട് എന്‍റെ കിടക്കയും ആക്കുന്നു.” ചിത്രത്തോടൊപ്പം ഹീന കുറിച്ചു. 

മാലദ്വീപിലെ ഹെറിറ്റൻസ് ആരാ റിസോര്‍ട്ടിലാണ് ഹീനയുടെ വെക്കേഷന്‍. മാലദ്വീപില്‍ ആദ്യത്തെ മെഡി സ്പാ ആരംഭിച്ച റിസോര്‍ട്ട് എന്ന നിലയില്‍ പ്രശസ്തമാണ് ഹെറിറ്റൻസ് ആരാ റിസോര്‍ട്ട്. മാലെയിൽ നിന്ന് 40 മിനിറ്റ് സീപ്ലെയിന്‍ യാത്ര ചെയ്താണ് റാ അറ്റോളിലുള്ള റിസോര്‍ട്ടിലേക്ക് എത്തുന്നത്. 

ഓല മേഞ്ഞ മേല്‍ക്കൂരയോടു കൂടിയ മനോഹരമായ തടി ബംഗ്ലാവുകളാണ് ഹെറിറ്റൻസ് ആരായിലുള്ളത്.  ഇവിടെ സാൻഡ്-ഇൻ-യുവർ-ടൂസ് റെസ്റ്റോറന്റുകൾ, ഓപ്പൺ-എയർ ബാറുകൾ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. ചുറ്റുമുള്ള നീലക്കടലിനോടും പഞ്ചാരമണല്‍ത്തീരത്തോടും തെളിഞ്ഞ ആകാശത്തോടും ചേര്‍ന്നുനില്‍ക്കുന്ന വിധത്തില്‍, എല്ലാ മുറികളിലും വെള്ളയുടെയും ക്രീമുകളുടെയും വിവിധ ഷേഡുകളാണ് കാണാനാവുക.

ഡൈവിങ്, കനോയിങ്, കാറ്റമരൻ സെയിലിങ്, കൈറ്റ് സർഫിങ്, ജെറ്റ് സ്കീയിങ് മുതലായ നിരവധി വിനോദങ്ങള്‍ താമസക്കാര്‍ക്ക് പരീക്ഷിക്കാം. കൂടാതെ, ഡോള്‍ഫിന്‍ ക്രൂയിസുകളും അടുത്തുള്ള ദ്വീപുകളിലേക്കുള്ള ഉല്ലാസയാത്രകളുമുണ്ട്. രണ്ട് നീന്തൽക്കുളങ്ങൾ, കുട്ടികൾക്കായി ഒരു പ്രത്യേക കളിസ്ഥലം, ടെന്നീസ് കോർട്ടുകൾ, ബീച്ച് വോളിബോളിനും ഫുട്‌ബോളിനും വേണ്ടിയുള്ള സജ്ജീകരണങ്ങൾ എന്നിവയുമുണ്ട്.

പരമ്പരാഗത സ്പായും മസാജുകളും മാനിക്യൂറുകളും പോലുള്ള ബ്യൂട്ടി തെറാപ്പികളും അതുപോലെ തന്നെ മൈക്രോ, നാനോ നീഡ്ലിംഗ്, സ്കിൻ പീൽസ്, നോൺ-സർജിക്കൽ ഫെയ്‌സ്‌ലിഫ്റ്റുകൾ എന്നിവ പോലുള്ള മെഡിക്കൽ നോൺ ഇൻവേസിവ് നടപടിക്രമങ്ങളും നടത്തുന്ന സ്പായുണ്ട് ഇവിടെ. വെൽനസ്, ഫിറ്റ്നസ് പ്രോഗ്രാമുകൾക്കായി പോഷകാഹാര വിദഗ്ധരും പരിശീലകരും ഉണ്ട്. ഇൻട്രാവണസ് ഫ്ലൂയിഡ്, വൈറ്റമിൻ, മിനറൽ ചികിത്സകൾ നടത്തുന്ന ഒരു ഹാംഗ് ഓവർ ക്ലിനിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഓവർവാട്ടർ ഓഷ്യൻ വില്ലകൾ മുതൽ ബീച്ച്, ഫാമിലി വില്ലകൾ വരെ, എല്ലാവിധ ആധുനിക സൗകര്യങ്ങളും നല്‍കുന്ന 150 മുറികൾ ഇവിടെയുണ്ട്. 24 മണിക്കൂർ ബട്ട്‌ലർ സേവനവും നൽകുന്നു. ഭക്ഷണത്തിനായി ആറ് മികച്ച റെസ്റ്റോറന്റുകൾ ഉണ്ട്. സ്കൈ ബാർ, പൂൾസൈഡ് ബാർ, റം ബാർ, ഓഷ്യൻ സ്യൂട്ട് ബാര്‍ എന്നിങ്ങനെ നാലു ബാറുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. 

English Summary: Hina Khan enjoying Holiday In Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA