പകല്‍ സമയത്ത് സീല്‍, പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രികളില്‍ മനുഷ്യൻ: ഐതിഹ്യങ്ങളുടെ നാട്

Fairy Pools1
orxy/shutterstock
SHARE

കെല്‍റ്റിക് നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും മാന്ത്രികത നിറഞ്ഞതാണ്‌ സ്കോട്ടിഷ് സംസ്കാരം. സ്കോട്ട്ലൻഡിലെ കാർബോസ്റ്റിന് സമീപമുള്ള ഫെയറി പൂളുകൾ എന്നറിയപ്പെടുന്ന പ്രസിദ്ധമായ ജലാശയങ്ങള്‍ കാണുന്നവര്‍ക്ക് ഈ കഥകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നു തോന്നിപ്പോകും. അത്രയധികം അഭൗമസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരിടമാണ് ഇത്.

സ്കോട്ട്ലന്‍ഡിന്‍റെ വടക്ക് വശത്തുള്ള ദ്വീപായ ഐൽ ഓഫ് സ്കൈയില്‍ കുയിലിൻ പർവതനിരകളുടെ അടിയിലായാണ് വെള്ളച്ചാട്ടങ്ങളും ചെറിയ കുളങ്ങളും ധാരാളമുള്ള ഈയിടം. ഗ്ലെൻ ബ്രിറ്റിൽ വനത്തിലൂടെ കാൽനടയായി മാത്രമേ ഇവിടേക്ക് എത്തിച്ചേരാനാകൂ. നല്ല വെയിലുള്ള ദിനങ്ങളില്‍ നീലപ്പച്ച നിറമുള്ള രത്നം പോലെ തിളങ്ങുന്ന വെള്ളത്തിന്‍റെ അടിത്തട്ടുവരെ തെളിഞ്ഞുകാണാം. മഴസമയങ്ങളില്‍ വെള്ളച്ചാട്ടങ്ങള്‍ കൂടുതല്‍ മനോഹരമായി കാണപ്പെടുന്നു. ഐസ് പോലെ തണുത്ത വെള്ളമാണ് ഈ കുളങ്ങളില്‍ ഉള്ളത്. സാഹസികരായ സഞ്ചാരികളില്‍ പലരും ഇവയില്‍ ഇറങ്ങി കുളിക്കുന്നതു കാണാം.

Fairy Pools
stocker1970/shutterstock

മനോഹരമായ ഈ ജലാശയങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് പ്രാദേശികര്‍ക്കിടയില്‍ ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. പണ്ടുകാലത്ത് ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു പ്രഭു ഒരു ഒരു ഫെയറി രാജകുമാരിയെ വിവാഹം കഴിച്ചു. ഇതുമായി ബന്ധപ്പെട്ട് കുളങ്ങള്‍ നിലനില്‍ക്കുന്ന ഐല്‍ ഓഫ് സ്കൈയിലെ നിരവധി ഇടങ്ങള്‍ക്ക് ഫെയറിയുമായി ബന്ധപ്പെട്ട പേരുകള്‍ ഇന്നുമുണ്ട്. ഈ കുളങ്ങളില്‍ സ്കോട്ടിഷ് മിത്തോളജിയില്‍ പറയുന്ന സെല്‍ക്കികള്‍ എന്ന ജീവികള്‍ സ്ഥിരമായി വരുമായിരുന്നത്രേ. പകല്‍ സമയങ്ങളില്‍ ഭീമന്‍ സീലുകളുടെ രൂപമുള്ള ഇവ പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രികളില്‍ മനുഷ്യരൂപം പ്രാപിക്കുമായിരുന്നത്രേ. കൂട്ടത്തോടെ എത്തുന്ന സെല്‍ക്കികള്‍ ഈ കുളങ്ങളില്‍ ആറാടുമായിരുന്നെന്നും ഐതിഹ്യം പറയുന്നു.

കുളങ്ങള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ചുറ്റുമായി മായികമായ പ്രകൃതിയാണ് കാഴ്ചക്കാരെ വരവേല്‍ക്കുന്നത്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പര്‍വ്വതനിരകളും അവയ്ക്കിടയിലൂടെ പുകപോലെ പടരുന്ന പൊടിമഞ്ഞുമെല്ലാം മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകും. ചുവന്ന മാൻ, മുയലുകൾ, ആടുകൾ എന്നിങ്ങനെയുള്ള മൃഗങ്ങളുടെയും പ്രത്യേകയിനം പക്ഷികളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം.

ആദ്യത്തെ പ്രധാന വെള്ളച്ചാട്ടത്തില്‍ നിന്ന് കുളങ്ങളിലേക്കും തിരിച്ചുമുള്ള ദൂരം 2.4 കിലോമീറ്ററാണ്. മൊത്തം നടന്നുകാണാന്‍ ശരാശരി 40 മിനിറ്റ് സമയമെടുക്കും. സാധാരണയായി വര്‍ഷം മുഴുവനും ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമാണെങ്കിലും മഴക്കാലമാകുമ്പോള്‍ ഇതിലൂടെ നടക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ഈയടുത്ത കാലത്തായി ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിവരുന്നുണ്ട്. 2015 നും 2019 നും ഇടയിൽ ഇവിടേക്ക് എത്തിയ സന്ദർശകരുടെ എണ്ണം ഇരട്ടിയായി.

English Summary: Fairy Pools Isle of Skye, Scotland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}