ADVERTISEMENT

ഗായികയായും നടിയായും തിളങ്ങുന്ന രമ്യാ നമ്പീശൻ തിരക്കിന്റെ ലോകത്ത് നിന്ന് അവധിക്കാലയാത്രയിലാണ്. ചരിത്രപരവും വാസ്തുവിദ്യയുടെ മനോഹാരിത വഴിഞ്ഞൊഴുകുന്നതുമായ ഒട്ടേറെ കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞ അസർബൈജാനിൽ എത്തിയിരിക്കുകയാണ് രമ്യാ നമ്പീശൻ. മനോഹരമായ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ചുവന്ന ഹൃദയചിഹ്നത്തിനൊപ്പം 'സലാം!! സാഗ്ഓള്‍ എന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. തുര്‍ക്കിഷ് ഭാഷയില്‍ നന്ദി പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് സാഗ്ഓള്‍. 

 

azerbaijan-travel1
Qabala durca Azerbaijan. ETIBARNAME/shutterstock.

അസർബൈജാന്റെ ചരിത്രം ഉറങ്ങുന്ന കല്ലു പാകിയ തെരുവില്‍ നിന്നുള്ള ചിത്രങ്ങളും രമ്യ നമ്പീശന്‍ പങ്കുവച്ചിട്ടുണ്ട്. റൊട്ടി കൊണ്ടു മുഖം മറച്ചും അസർബൈജാനിലെ പരമ്പരാഗത വേഷം അണിഞ്ഞുമുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ഇന്‍സ്റ്റയില്‍ ഒരു മില്യണിലേറെ ഫോളോവേഴ്‌സുള്ള രമ്യ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെ നിരവധി പേരാണ് സ്‌നേഹം പങ്കുവെക്കുന്നത്. റിമ കല്ലിങ്കല്‍, ശ്രിന്ദ, സയനോര തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരും രമ്യയുടെ അസർബൈജാൻ ചിത്രങ്ങള്‍ക്ക് താഴെ കമന്റിട്ടിട്ടുണ്ട്.

 

azerbaijan-travel3
azerbaijan.Nikolay253/shutterstock

അധികം ചെലവില്ലാതെ പോയി വരാം

 

സമ്പന്നമായ ചരിത്രമുള്ള രാജ്യമാണ് അസർബൈജാൻ. ശിലായുഗകാലം മുതല്‍ക്കുതന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. ഇറാനുമായി ശക്തമായ സാംസ്‌കാരിക ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് അസർബൈജാൻ. ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് അസർബൈജാന്‍റെ പ്രത്യേകത. എണ്ണവില കുറഞ്ഞതിന് ശേഷം അധികം ചെലവില്ലാതെ പോയി വരാവുന്ന ഒരു സ്ഥലമായി അസർബൈജാൻ മാറിയതും സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി. ഇവിടേക്ക് വീസ കിട്ടാനും അധികം ബുദ്ധിമുട്ടില്ല. ധാരാളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ അസര്‍ബൈജാനിലേക്കുള്ള യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.

 

രാജ്യത്തെ ആദ്യ യുനെസ്കോ പൈതൃക സൈറ്റും തലസ്ഥാന നഗരവുമായ ബാക്കുവാണ് അസർബൈജാനിലെ ഒരു പ്രധാന കാഴ്ച. ബാക്കു സമുദ്ര നിരപ്പില്‍ നിന്നും 28 മീറ്റര്‍ താഴെ കിടക്കുന്ന സ്ഥലമാണ്. ലോകത്തെ തന്നെ സമുദ്ര നിരപ്പിനേക്കാളും ഏറ്റവും താഴെ സ്ഥിതി ചെയ്യുന്ന രാജ്യതലസ്ഥാനം കൂടിയാണ് ബാക്കു. സ്മാരകങ്ങളും ചരിത്ര മ്യൂസിയങ്ങളും ശവകുടീരങ്ങളും കൊട്ടാരങ്ങളും എണ്ണ പാടങ്ങളും പരവതാനി തുന്നല്‍ശാലകളും മഡ് വോള്‍ക്കാനോകളുമെല്ലാം ബാക്കുവിനെ സന്ദര്‍ശകരുടെ പ്രിയ കേന്ദ്രമാക്കുന്നു. 

English Summary: Remya Nambeesan Enjoys Holidays in Azerbaijan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com