ADVERTISEMENT

മലയാളത്തില്‍ മാത്രമല്ല, തമിഴിലും തന്‍റെ വരവറിയിച്ച നടിയാണ് മാളവിക മേനോന്‍. 2012- ല്‍ പുറത്തിറങ്ങിയ 916 എന്ന സിനിമയിലൂടെ ആണ് മാളവിക അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. നടി മാത്രമല്ല, അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് ഈ 24- കാരി. 

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മാളവിക. ഇപ്പോഴിതാ ആരാധകര്‍ക്കായി തന്‍റെ ദുബായ് യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മാളവിക. ദുബായിലെ ഡെസേര്‍ട്ട് സഫാരിക്കിടെ എടുത്തതാണ് ഈ ചിത്രങ്ങള്‍. ഓറഞ്ച് ടോപ്പും നീല ജീന്‍സും കൂളിങ്ഗ്ലാസും അണിഞ്ഞ് നില്‍ക്കുന്ന മാളവികയെ ഈ ചിത്രങ്ങളില്‍ കാണാം. കൂടാതെ ദുബായിലെ രാത്രികാഴ്ച ആസ്വദിച്ചുള്ള ബോട്ട് സവാരിയുടെ ചിത്രങ്ങളുമുണ്ട്.

ദുബായില്‍ തണുത്ത കാലാവസ്ഥ തുടങ്ങുന്ന ഈ സമയത്ത് ജനപ്രിയമാകുന്ന വിനോദങ്ങളില്‍ ഒന്നാണ് ഡെസേർട്ട് സഫാരി. സാധാരണയായി പുലര്‍ച്ചെയും രാത്രിസമയങ്ങളിലുമാണ് സഫാരി നടത്തുന്നത്. തെളിഞ്ഞ രാത്രിയില്‍ ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളെ കണ്ടുകൊണ്ടുള്ള മരുഭൂമി യാത്ര സ്വപ്നസമാനമാണ്. ഒട്ടക സവാരി, പ്രഭാതഭക്ഷണം, ക്യാംപിങ് എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ധാരാളം പാക്കേജുകൾ സഫാരിക്കായി ലഭ്യമാണ്. 

ദുബായിലെ, ഡെസേർട്ട് സഫാരി ടൂറുകൾ അവരുടെ പാക്കേജിൽ സാൻഡ്ബോർഡിങും ഉള്‍പ്പെടുത്താറുണ്ട്. മൺകൂനകൾക്ക് മുകളിൽ, 1,000 അടി വരെ ഉയരത്തിൽ കയറിയ ശേഷം അവിടെ നിന്ന് താഴേക്ക് തെന്നി നീങ്ങുന്നതാണ് സാൻഡ്‌ബോർഡിങ്. ചുവന്ന, ഉയരമേറിയ മൺകൂനകൾക്ക് പേരുകേട്ട ലഹ്ബാബ് മരുഭൂമി, ഷാർജയിലെ അൽ ഫയ മരുഭൂമി, കൂറ്റൻ മൊരീബ് മൺകൂനയ്ക്ക് പേരുകേട്ട അബുദാബിയിലെ ലിവ ഒയാസിസ്, 'ലിറ്റിൽ ലിവ' എന്നു വിളിക്കപ്പെടുന്ന സ്വീഹാൻ മരുഭൂമി എന്നിവിടങ്ങളില്‍ എല്ലാം സാൻഡ്‌ബോർഡിങ് ഉണ്ട്.

കൂടാതെ, ഡ്യൂൺ ബാഷിങ്, ക്വാഡ് ബൈക്കിങ്, ഒട്ടക സഫാരി, ബെഡൂയിൻ ക്യാംപ്, സൺ സെറ്റ് ഫോട്ടോഗ്രാഫി, ബെല്ലി ഡാന്‍സ് പ്രകടനം, ഫയർ ഷോയും താനൂര ഷോയും, ഹബിൾ ബബിൾ തുടങ്ങിയവയാണ് ഡെസേർട്ട് സഫാരി യാത്രയിലെ മറ്റ് ചില ആകർഷണങ്ങൾ. മരുഭൂമിയില്‍ വെച്ച് റൊമാന്റിക് ഡിന്നര്‍ പോലുള്ള സൗകര്യങ്ങളും ഒരുക്കാറുണ്ട്‌. ഡെസേർട്ട് സഫാരി ഒരു സാഹസിക പ്രവർത്തനമായതിനാൽ 3 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, നടുവേദനയുള്ളവർ തുടങ്ങിയവര്‍ ഇത് ചെയ്യാതിരിക്കുന്നതാണ് ഉചിതം. 

English Summary: Malavika Menon Enjoys Holiday in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com