മുൻപേ വീസയെടുക്കേണ്ട; ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാം ഈ മനോഹരരാജ്യങ്ങള്‍!

couple-travel
Happy people jumping,Maridav/shutterstock
SHARE

വിദേശരാജ്യങ്ങളിലേക്ക് യാത്ര പോകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ വീസയും അതുമായി ബന്ധപ്പെട്ട നൂലാമാലകളും ഓര്‍ത്ത്, യാത്ര വേണ്ടെന്നു വയ്ക്കുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാല്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ പണ്ടുള്ളതുപോലെ അത്ര ബുദ്ധിമുട്ടുള്ളതല്ല വിദേശയാത്ര. ഇന്ത്യക്കാര്‍ക്ക് വീസ ഓൺ അറൈവലും ഇ–വീസ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒട്ടേറെ രാജ്യങ്ങളുണ്ട്. അത്തരം ചില മനോഹരരാജ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.

1. പലാവു

travel-world3
Palau,Ethan Daniels/shutterstock

പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ മൈക്രോനേഷ്യ മേഖലയുടെ ഭാഗമാണ് പലാവു. അഞ്ഞൂറോളം ദ്വീപുകള്‍ അടങ്ങുന്ന ഒരു ദ്വീപസമൂഹമാണിത്. സ്കൂബ ഡൈവിങ്, സ്നോര്‍ക്കലിങ് പോലുള്ള വിനോദങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കുന്ന ഈ രാജ്യം ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മുപ്പതു ദിവസമാണ് ഈ വീസയുടെ കാലാവധി. ഇതു രണ്ടുതവണ നീട്ടാം.

2. ബൊളീവിയ

travel-world11
Bolivia,In Green/shutterstock

തെക്കേ അമേരിക്കയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരരാജ്യമായ ബൊളീവിയയും ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ നല്‍കുന്നു. മുപ്പതു ദിവസമാണ് കാലാവധി. യുനെസ്കോയുടെ ആറ് ലോക പൈതൃക സ്ഥലങ്ങളുള്ള ഈ രാജ്യം പ്രകൃതിഭംഗിക്കും ജൈവസമ്പത്തിനും പേരുകേട്ടതാണ്. ട്രെക്കിങ് പോലുള്ള വിനോദങ്ങള്‍ക്കും ഇവിടെ ധാരാളം അവസരമുണ്ട്.

3. കംബോഡിയ

travel-world2
Angkor Wat. Shane WP Wongperk/shutterstock

വിസ്തൃതിയില്‍ ചെറുതാണെങ്കിലും സഞ്ചാരികള്‍ക്ക് വേണ്ട ഒട്ടേറെ കാര്യങ്ങള്‍ കംബോഡിയയിലുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുപ്പതു ദിവസം വരെയുള്ള കാലാവധിയിലേക്ക് വീസ ഓണ്‍ അറൈവല്‍ ലഭിക്കും. സമ്പന്നമായ ചരിത്രവും പൈതൃകവും ആകര്‍ഷകമായ പ്രകൃതിയുമുള്ള ഈ രാജ്യം വര്‍ഷംതോറും ശരളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

4. സീഷെൽസ്

travel-world44
Seychelle fokke baarssen/shutterstock

പവിഴപ്പുറ്റുകളും ഗ്രാനൈറ്റ് ദ്വീപുകളുമുള്ള സീഷെൽസ് സഞ്ചാരികളുടെ പറുദീസയാണ്. ആകർഷണീയമായ ബീച്ചുകളും തീരങ്ങളും കൂടാതെ, അപൂർവയിനം വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ രാജ്യം. കൂടാതെ സഞ്ചാരികള്‍ക്കായി സാഹസിക പ്രവർത്തനങ്ങളും  ഇവിടെയുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മൂന്നുമാസം വരെ സാധുതയുള്ള വീസഓണ്‍ അറൈവല്‍ ആണ് സീഷെല്‍സ് നല്‍കുന്നത്.

5. ജോർദാൻ

travel-world
Jordan. mbrand85/shutterstock

ചെങ്കടലിനും ചാവുകടലിനും സമീപം സ്ഥിതിചെയ്യുന്ന ജോർദാൻ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ വാഗ്ദാനം ചെയ്യുന്ന മറ്റൊരു രാജ്യമാണ്. ജോർദാനിലെ പ്രകൃതിദത്തമായ ആകർഷണങ്ങളും സമ്പന്നമായ ചരിത്രവും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. മാർച്ച് മുതൽ മെയ് വരെയുള്ള വസന്തകാലമാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മുപ്പതു ദിവസം സാധുതയുള്ള വിസ ഓണ്‍ അറൈവല്‍ ആണ് ജോര്‍ദാന്‍ നല്‍കുന്നത്.

6. ശ്രീലങ്ക

travel-world33
Sigiriya Rock, Sri Lanka,Cristi Popescu/shutterstock

ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട യാത്രാ കേന്ദ്രമാണ് ശ്രീലങ്ക. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഈ ദ്വീപ് രാഷ്ട്രത്തിന്‍റെ ആകർഷകമായ ബീച്ചുകളും സമ്പന്നമായ സാംസ്കാരിക പൈതൃകവുമെല്ലാം ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടതാണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ശ്രീലങ്ക ഇ-വീസ നല്‍കിവരുന്നുണ്ട്. മുപ്പതു ദിവസം വരെയാണ് കാലാവധി.

English Summary: Countries Offering Visa on Arrival for Indians 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA