ADVERTISEMENT

അതിശയിപ്പിക്കുന്ന പ്രകൃതിഭംഗിയും അദ്ഭുതകരമായ വാസ്തുവിദ്യയും പ്രത്യേക കാലാവസ്ഥയും സംസ്കാരവുമെല്ലാം വര്‍ഷംതോറും ലക്ഷക്കണക്കിന്‌ സഞ്ചാരികളെ യൂറോപ്പിലേക്ക് ആകര്‍ഷിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഓരോ സഞ്ചാരിയുടെയും സ്വപ്നമാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും യൂറോപ്പ് യാത്ര ചെയ്യുക എന്നത്. ഓരോ യൂറോപ്യന്‍ രാജ്യങ്ങളിലും പോയിവരാനുള്ള ചെലവ് വ്യത്യസ്തമാണ്. ഓരോ സീസണ്‍ അനുസരിച്ചും യാത്രാച്ചെലവ്‌ വ്യത്യാസപ്പെടാം. താരതമ്യേന കുറഞ്ഞ ബജറ്റില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പോയിവരാവുന്ന ചില രാജ്യങ്ങളെക്കുറിച്ച് അറിയാം.

european-trip3
Latvia: nantonov/Istock

1. ലാത്വിയ

വടക്കൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്നതും ബാൾട്ടിക് കടല്‍, എസ്റ്റോണിയ, ബൾഗേറിയ, ലിത്വാനിയ എന്നീ നഗരങ്ങളാല്‍ ചുറ്റപ്പെട്ടതുമായ ലാത്വിയ, ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാനാവുന്ന, യൂറോപ്പിലെ ഏറ്റവും ചെലവുകുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. മനോഹരമായ ബീച്ചുകളും പഴയ മ്യൂസിയങ്ങളും സുന്ദരമായ പ്രകൃതിദൃശ്യങ്ങളുമെല്ലാമുള്ള ലാത്വിയ യൂറോപ്പില്‍ അധികമാരും സന്ദര്‍ശിക്കാത്ത ഒരിടം കൂടിയാണ്. ലാത്വിയൻ വെനീസ് എന്നറിയപ്പെടുന്ന കുൽഡിഗ, പഴയ നഗരമായ സെസിസ്, ക്ലാസിക്കൽ റണ്ടേൽ കൊട്ടാരങ്ങൾ, തിരക്കേറിയ തുറമുഖങ്ങളിലൊന്നായ വെന്റ്സ്പിൽസ് എന്നിവയാണ് ഇവിടുത്തെ ചില പ്രധാനകാഴ്ചകള്‍. ലാത്വിയയിലേക്കുള്ള ഫ്ളൈറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഏറ്റവും നല്ലത് മെയ് മാസമാണ്. 

2. ഹംഗറി 

european-trip
Hungary:focusstock/istock

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിനെ 'പാരീസ് ഓഫ് ഈസ്റ്റ്' എന്നാണ് വിളിക്കുന്നത്. ബുഡ പാലസ് പോലുള്ള വാസ്തുവിദ്യാ വിസ്മയങ്ങൾ മുതൽ യൂറോപ്പിലെ ഏറ്റവും മികച്ച വൈനറികൾ വരെ, ഒട്ടേറെ മനോഹര അനുഭവങ്ങള്‍ ഒരുക്കുന്ന രാജ്യമാണ് ഹംഗറി. ബുഡാപെസ്റ്റിലെ ഗ്രേറ്റ് മാർക്കറ്റ് ഹാൾ സന്ദര്‍ശിക്കാന്‍ മറക്കരുത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇൻഡോർ മാർക്കറ്റ് ഇവിടെയാണ് ഉള്ളത്. ഡെബ്രെസെൻ, ഗ്യോർ, ഹോർട്ടോബാഗി നാഷണൽ പാർക്ക്, ഹെവിസ്, പെക്സ് മുതലായവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. മാർച്ചിൽ ഹംഗറിയിലേക്കുള്ള ടിക്കറ്റുകൾക്ക് താരതമ്യേന നിരക്ക് കുറവായിരിക്കും.

3. ബൾഗേറിയ 

european-trip2
Bulgaria, Rocter/Istock

ഐതിഹാസികമായ കരിങ്കടൽ മുതൽ യൂറോപ്പിലെ സാഹസിക ഹൈക്കിംഗ് സ്ഥലങ്ങളിൽ ഒന്നായ സെൻട്രൽ ബാൽക്കൻ നാഷണൽ പാർക്ക് വരെ, വിസ്മയം നിറയ്ക്കുന്ന കാഴ്ചകളാണ് ബള്‍ഗേറിയയിലുള്ളത്. ക്രുശുന വെള്ളച്ചാട്ടം, വിതോഷ പർവ്വതം, കോപ്രിവ്ഷ്തിറ്റ്സ പട്ടണത്തിലെ വളഞ്ഞുപുളഞ്ഞ റോഡുകൾ, ബുസ്‌ലുഡ്‌സ സ്മാരകം എന്നിങ്ങനെ ഒട്ടേറെ ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. പുരാതന ബൾഗേറിയൻ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന 200 പുരാവസ്തു കേന്ദ്രങ്ങള്‍ ബള്‍ഗേറിയയിലുണ്ട്. ഗിൽഡഡ് കെട്ടിടങ്ങളും താഴികക്കുടങ്ങളും ഉള്ള അലക്സാണ്ടർ നെവ്സ്കി കത്തീഡ്രൽ, ബൾഗേറിയയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഏപ്രിൽ മുതൽ മെയ് വരെയും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുമാണ്‌ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. 

4. ചെക്ക് റിപ്പബ്ലിക്ക് 

european-trip1
Czech Republic:nantonov/Istock

ചെക്ക് റിപ്പബ്ലിക്കാണ് സന്ദർശിക്കാൻ അധികം ചിലവില്ലാത്ത മറ്റൊരു യൂറോപ്യൻ രാജ്യം. മുമ്പ് ബൊഹീമിയ, ചെക്ക് റിപ്പബ്ലിക്, ചെക്കിയ എന്നെല്ലാം അറിയപ്പെട്ടിരുന്ന ഈ രാജ്യം, ആകർഷകമായ ചരിത്രത്തിനും, ഊർജ്ജസ്വലമായ രാത്രി ജീവിതത്തിനും, അലങ്കരിച്ച സുന്ദര കെട്ടിടങ്ങള്‍ക്കുമെല്ലാം പേരുകേട്ടതാണ്. പ്രാഗ് നഗരവും ചാൾസ് ബ്രിഡ്ജ്, സെസ്കി ക്രംലോവ് കാസിൽ, ഹ്ലുബോക, കാൾസ്റ്റെജൻ കോട്ടകൾ, ദി ഗ്രേറ്റ് സിനഗോഗ് എന്നിങ്ങനെയുള്ള ഗോഥിക് വാസ്തുവിദ്യയ്ക്ക് പേരുകേട്ട സ്ഥലങ്ങളുമെല്ലാം തീര്‍ച്ചയായും കാണേണ്ട കാഴ്ചകളാണ്.

ഫെബ്രുവരിയിലാണ് ഇവിടേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റുകള്‍ ലഭിക്കുന്നത്.മാർച്ച് മുതൽ മെയ് പകുതി വരെയും സെപ്റ്റംബർ മുതൽ നവംബർ പകുതി വരെയുമാണ് ചെക്ക് റിപ്പബ്ലിക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

2Katskhi-pillar--Georgia

5.  ജോർജിയ

വിനോദസഞ്ചാരികളുടെ പറുദീസയാണ് ദക്ഷിണയൂറോപ്പിലെ ജോര്‍ജിയ എന്ന രാജ്യം. കാളവേ ഗാർഡൻസ്, സ്റ്റോൺ മൗണ്ടൻ പാർക്ക്, അമിക്കലോല പാർക്ക്, കംബർലാൻഡ് ഐലൻഡ് നാഷണൽ സീഷോർ, സുവർണ്ണ ദ്വീപുകൾ, ഒകെഫെനോക്കി ദേശീയ വന്യജീവി സങ്കേതം മുതലായ ഒട്ടേറെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. ഫെബ്രുവരി മാസത്തിലാണ് ജോര്‍ജിയയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് നിരക്ക് കുറയുന്നത്. 

6. അൽബേനിയ

സ്വപ്നതുല്യമായ ബീച്ചുകളും അതിശയകരമായ ഭൂപ്രകൃതിയുമുള്ള അല്‍ബേനിയ, മെഡിറ്ററേനിയൻ യൂറോപ്പിന്‍റെ മായികലോകമാണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ധർമ്മി, ഡ്യൂറസ്, ഹിമരെ, സരന്ദേ, ഷ്കോദ്ര തുടങ്ങി ഒട്ടേറെ ആകര്‍ഷണങ്ങള്‍ അല്‍ബേനിയയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഫെബ്രുവരിയിലാണ് അല്‍ബേനിയയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയുന്നത്. 

English Summary: Budget Travel: These European Countries Are Easy On The Pocket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com