ADVERTISEMENT

മേയ് പകുതിയായതിനാല്‍ ചെറുതായി മഴ പെയ്യുന്നുണ്ട് പലയിടത്തും. മഴ തുടങ്ങിയപ്പോള്‍ തണുപ്പും കൂടി. വഴിയിലൂടെ വെള്ളം കുത്തിയൊലിച്ചു പോകുന്നു. ബസിനകത്തും വെള്ളം വീഴുന്നുണ്ട്. എത്ര നല്ല വാഹനമായാലും കാര്യമില്ല. ഈ വഴിയിലൂടെ സ്ഥിരം സർവീസ് നടത്തുമ്പോള്‍ രണ്ടുമാസം കൊണ്ട് തകര്‍ന്ന അവസ്ഥയിലെത്തുമെന്ന് ഗോഡസ് പറഞ്ഞു. വഴിയില്‍ പലയിടത്തുമുണ്ട് ചെറിയ നീര്‍ച്ചാലുകള്‍. അതിനു മുകളിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. മഴ പെയ്തതോടെ നീര്‍ച്ചാലുകള്‍ തോടുകളായി രൂപാന്തരം പ്രാപിച്ചു. ശക്തമായ നീരൊഴുക്ക്. ഹിമാലയന്‍ പ്രദേശത്തെ ചെറിയ മഴ പോലും അപകടമാകുന്നതെപ്പോഴാണെന്നു പ്രവചിക്കാന്‍ വയ്യ. പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയായ നേപ്പാളില്‍ പ്രത്യേകിച്ചും. മുക്തിനാഥിലെത്താന്‍ ഏറെ ആഗ്രഹിച്ചതാണ്. ഇതുവരെ വന്നിട്ട് മഴ ചതിക്കുമോ എന്നു പേടി തോന്നി. റോഡില്‍ വാഹനങ്ങളുടെ ചെറിയ നിര. ചെളിയില്‍ പൂണ്ടു കിടക്കുന്ന തീര്‍ത്ഥാടകരുടെ ബസ് ജെസിബി കൊണ്ട് വലിച്ചു നീക്കുകയാണ്. ഒരുപാടു സമയമെടുത്തു ഗതാഗതക്കുരുക്കു മാറാന്‍. അതുവരെ ശാന്തമായി ഒഴുകിയിരുന്ന കാളിഖണ്ഢകിയുടെ രൂപം മാറിയിരിക്കുന്നു. ഭീകരമായ അലര്‍ച്ചയോടെ കുതിച്ചൊഴുകുകയാണ്. കാളിഖണ്ഡകിയിലെ കല്ലുകള്‍ പ്രസിദ്ധമാണ്. ധാരാളം സാളഗ്രാമങ്ങള്‍ നദിയില്‍നിന്നും ലഭിക്കുന്നുണ്ട്. മഹാവിഷ്ണുവിന്റെ പ്രതിരൂപമായാണ് സാളഗ്രാമങ്ങളെ കാണുന്നത്. കേരളത്തിലെ പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത് കാളിഖണ്ഡകിയിലെ സാളഗ്രാമങ്ങള്‍ കൊണ്ടാണെന്നു പറയുന്നു. ശീതകാലത്ത് നദി ഉറഞ്ഞു കട്ടിയാവുകയും മഴക്കാലത്ത് ഭീകരരൂപം പ്രാപിക്കുകയും ചെയ്യും...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com