ADVERTISEMENT

പ്രണവ് മോഹന്‍ലാലിന്‍റെ യാത്രകളോടുള്ള ഇഷ്ടം ഏറെ പ്രശസ്തമാണ്. ഇപ്പോഴിതാ സ്പെയിന്‍ യാത്രയുടെ ചിത്രങ്ങളും വിഡിയോകളുമായി നടന്‍ പ്രണവ് മോഹന്‍ലാല്‍.  സ്പെയിനിലെ തെരുവുകളിലൂടെ നടക്കുന്നതും ഊഞ്ഞാലാടുന്നതും അണ്ണാന് വാള്‍നട്ട് കൊടുക്കുന്നതും ഭക്ഷണം കഴിക്കുന്നതും പാട്ട് പാടുന്നതുമെല്ലാം വിഡിയോയില്‍ കാണാം. ഇതിനു മുന്നേ ഒരു കഫേയില്‍ ഗിറ്റാര്‍ മീട്ടി പാട്ടു പാടുന്ന ഒരു വിഡിയോയും പ്രണവ് പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് സോഷ്യല്‍മീഡിയയില്‍ അധികം വൈകാതെ തന്നെ വൈറലായി മാറി. 

 

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ജിഡിപിയുടെ ഏകദേശം 11.8% ആണ് ഇവിടെ ടൂറിസം സംഭാവന ചെയ്യുന്നത്, ഇത് ലോകത്തിലെ തന്നെ രണ്ടാമത്തെ വിനോദസഞ്ചാരവ്യവസായമാണ്‌. 2019-ൽ, ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ രാജ്യമായി സ്‌പെയിൻ മാറിയിരുന്നു. വർഷം മുഴുവനും സൗമ്യമായ കാലാവസ്ഥയും മെഡിറ്ററേനിയൻ, അറ്റ്ലാന്റിക് സമുദ്രതീരങ്ങളിലെ വിശാലമായ മണൽ നിറഞ്ഞ ബീച്ചുകളും ദ്വീപസമൂഹങ്ങളും വടക്കൻ യൂറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികളെ പതിറ്റാണ്ടുകളായി ആകർഷിക്കുന്നു. ടെറ മൈറ്റിക്ക, ടിബിഡാബോ അമ്യൂസ്‌മെന്റ് പാർക്ക്, ടിവോലി വേൾഡ്, റിസോർട്ട് പോർട്ട് അവെഞ്ചുറ വേൾഡ് എന്നിവയും ജനപ്രിയമാണ്. 

 

 

 

യൂറോപ്പിലെ രണ്ട് മുൻനിര നഗര കേന്ദ്രങ്ങളായ മാഡ്രിഡും ബാഴ്സലോണയും വര്‍ഷങ്ങളായി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവിടുത്തെ നൈറ്റ്ലൈഫും പാര്‍ട്ടികളുമെല്ലാം പ്രശസ്തമാണ്. തെക്കുകിഴക്കൻ മൊറോക്കോയിലെ ഒരു ചെറിയ ഗ്രാമമായ മെർസൂഗയില്‍ നിന്നുള്ള ദൃശ്യങ്ങളും പ്രണവ് പോസ്റ്റ്‌ ചെയ്തിരുന്നു. അൾജീരിയൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഈ സ്ഥലം ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. മണലിന്‍റെ ഒട്ടേറെ മനോഹരമായ ഭൂരൂപങ്ങള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. മൊറോക്കോയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഭൂഗർഭ ജലാശയം മെർസൂഗയിലാണ് ഉള്ളത്.

 

 

 

നൂറ്റാണ്ടുകളായി മെർസൂഗയിൽ പുരാതന കോട്ട ഗ്രാമങ്ങൾ നിലവിലുണ്ട്. പണ്ടുകാലത്ത് ഇവിടെ ജനവാസമില്ലായിരുന്നു. പിന്നീട് തിംബക്തുവിലേക്ക് പോകുന്ന വ്യാപാരികളുടെ വിശ്രമകേന്ദ്രമായി ഇവിടം മാറി. പിന്നീട് ഇവിടം നാടോടികളുടെ തീർത്ഥാടന കേന്ദ്രമാവുകയും ഒടുവിൽ വിനോദസഞ്ചാര കേന്ദ്രമായി മാറുകയും ചെയ്യുകയായിരുന്നു.

English Summary: Pranav Mohanlal Shares Travel Videos from Spain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com